2020 ജൂണ്, ജൂലൈ മാസങ്ങളിൽ നടന്ന നാലാം സെമസ്റ്റർ ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ (റെഗുലർ, സപ്ലിമെന്ററി) പരീക്ഷകൾ 14 മുതൽ ഇന്റേണൽ പരീക്ഷയായി അതത് കോളജുകളിൽ നടക്കും. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ വിശദവിവരത്തിന് അതത് കോളജുമായി ബന്ധപ്പെടണം.
എംഫിൽ സീറ്റൊഴിവ് സ്കൂൾ ഓഫ് പ്യുവർ ആൻഡ് അപ്ലൈഡ് ഫിസിക്സിൽ എംഫിൽ കോഴ്സിന് മുസ്ലിം, എസ്ടി വിഭാഗത്തിൽ ഓരോ സീറ്റൊഴിവുണ്ട്. താല്പര്യമുള്ളവർ 16ന് വൈകുന്നേരം നാലിന് മുന്പ്
[email protected] എന്ന ഇമെയിൽ വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. 04812731043, 8547720276.
പിഎച്ച്ഡി കോഴ്സ് വർക്ക് പരീക്ഷ സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ 2020ൽ പിഎച്ച്ഡി രജിസ്ട്രേഷൻ (ലോ) നടത്തിയ വിദ്യാർഥികളുടെ കോഴ്സ് വർക്ക് പരീക്ഷ 30ന് രാവിലെ 10ന് ആരംഭിക്കും. 19 വരെ അപേക്ഷിക്കാം.
ആറാം സെമസ്റ്റർ സ്പെഷൽ പരീക്ഷ കോവിഡ് മൂലം ആറാം സെമസ്റ്റർ റെഗുലർ, പ്രൈവറ്റ് ബിരുദ പരീക്ഷയെഴുതാൻ കഴിയാതിരുന്നവർക്കായി 12 മുതൽ നടത്തുന്ന പരീക്ഷയിൽ 2017 അഡ്മിഷൻ മുതലുള്ള (രജിസ്റ്റർ നന്പർ 1700ൽ ആരംഭിക്കുന്ന) വിദ്യാർഥികൾക്ക് മാത്രമായിരിക്കും അവസരം. അല്ലാതെ രജിസ്റ്റർ ചെയ്തവർ പരീക്ഷകൾക്കു ഹാജരാകേണ്ടതില്ല. ലോക്ക്ഡൗണിന് മുന്പ് മാർച്ച് 16, 18 തീയതികളിൽ നടന്ന പരീക്ഷ ഇതോടൊപ്പം എഴുതാൻ അവസരമുണ്ടാവില്ല. സപ്ലിമെന്ററി, പ്രാക്ടിക്കൽ, പ്രോജക്ട് എന്നിവയ്ക്ക് അവസരം തേടി രജിസ്റ്റർ ചെയ്ത വിദ്യാർഥികൾക്കും ഇതോടൊപ്പം അവസരം ലഭിക്കില്ല.
പരീക്ഷാഫലം 2019 ഒക്ടോബറിൽ നടന്ന മൂന്നാം സെമസ്റ്റർ എംഎസ്സി ബോട്ടണി (സിഎസ്എസ് റെഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 22 വരെ സർവകലാശാല വെബ്സൈറ്റിലെ സ്റ്റുഡന്റ്സ് പോർട്ടൽ ലിങ്കിലൂടെ അപേക്ഷിക്കാം.
2019 ഒക്ടോബറിൽ നടന്ന മൂന്നാം സെമസ്റ്റർ എംഎസ്സി പോളിമർ കെമിസ്ട്രി (സിഎസ്എസ് റെഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 22 വരെ സർവകലാശാല വെബ്സൈറ്റിലെ സ്റ്റുഡന്റ്സ് പോർട്ടൽ ലിങ്കിലൂടെ അപേക്ഷിക്കാം.
സിലബസ് 2009 വരെയുള്ള അഡ്മിഷൻകാർക്കായി നടത്തുന്ന ബിഎ, ബിഎസ്സി, ബികോം (മോഡൽ 1 റെഗുലർ) സ്പെഷൽ മേഴ്സി ചാൻസ് പരീക്ഷയിൽ പാർട്ട് 1 ഇംഗ്ലീഷ് പരീക്ഷയ്ക്ക് 2007ലെ സിലബസ് ബാധകമായിരിക്കും.