മൂന്നാം സെമസ്റ്റർ എംഎസ്സി ക്ലിനിക്കൽ ന്യൂട്രിഷൻ ആൻഡ് ഡയറ്റെറ്റിക്സ് പരീക്ഷാ ഫലം
2019 ഒക്ടോബറിൽ നടന്ന മൂന്നാം സെമസ്റ്റർ എംഎസ്സി ക്ലിനിക്കൽ ന്യൂട്രിഷൻ ആൻഡ് ഡയറ്റെറ്റിക്സ് (റഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 27 വരെ സർവകലാശാല വെബ്സൈറ്റിലെ സ്റ്റുഡന്റ്സ് പോർട്ടൽ എന്ന ലിങ്കിലൂടെ അപേക്ഷിക്കാം.
പരീക്ഷാ തീയതി
സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ നടത്തുന്ന എട്ടാം സെമസ്റ്റർ പഞ്ചവത്സര ബിബിഎ എൽഎൽബി (ഓണേഴ്സ് 2015 അഡ്മിഷൻ റഗുലർ, സപ്ലിമെന്ററി) പരീക്ഷകൾ നവംബർ ആറുമുതൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.
അപേക്ഷാ തീയതി
രണ്ടാം സെമസ്റ്റർ എംഎ, എംഎസ്സി, എംകോം, എംസിജെ, എംഎച്ച്എം, എംഎംഎച്ച്, എംഎസ്ഡബ്ല്യു, എംടിഎ, എംടിടിഎം (സിഎസ്എസ് 2019 അഡ്മിഷൻ റഗുലർ, 2016, 2017, 2018 അഡ്മിഷൻ സപ്ലിമെന്ററി, 2013, 2014, 2015 അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷയ്ക്ക് 27 മുതൽ നവംബർ അഞ്ചുവരെ അപേക്ഷിക്കാം. 525 രൂപ പിഴയോടെ നവംബർ ഏഴുമുതൽ 11 വരെയും 1050 രൂപ സൂപ്പർഫൈനോടെ നവംബർ 13 മുതൽ 17 വരെയും അപേക്ഷിക്കാം. ആദ്യ മേഴ്സി ചാൻസിന് (2015 അഡ്മിഷൻ) 5250 രൂപയും രണ്ടാം മേഴ്സി ചാൻസിന് (2014 അഡ്മിഷൻ) 7350 രൂപയും അവസാന മേഴ്സി ചാൻസിന് (2013 അഡ്മിഷൻ) 10500 രൂപയും സ്പെഷൽ ഫീസായി പരീക്ഷാഫീസിനും സിവി ക്യാന്പ് ഫീസിനും പുറമേ അടയ്ക്കണം. റഗുലർ വിദ്യാർഥികൾ കോളജ് വഴിയും 201718 അഡ്മിഷൻ വിദ്യാർഥികൾ സർവകലാശാല വെബ്സൈറ്റിലെ സ്റ്റുഡന്റ് രജിസ്ട്രേഷൻ പോർട്ടൽ വഴിയും മറ്റ് സപ്ലിമെന്ററിക്കാർ epay.mgu.ac.in എന്ന വെബ്സൈറ്റ് വഴിയും ഫീസടയ്ക്കണം. വിശദവിവരം സർവകലാശാല വെബ്സൈറ്റിൽ.
വൈവാവോസി
2019 നവംബറിൽ നടന്ന എൽഎൽഎം ഓഫ് കാന്പസ് (സെമസ്റ്റർ, വാർഷിക സ്കീം) പരീക്ഷകളുടെ പ്രോജക്്ട് മൂല്യനിർണയം, ഡിസർട്ടേഷൻ, വൈവാവോസി എന്നിവ 22ന് സർവകലാശാല സിൽവർ ജൂബിലി പരീക്ഷഭവനിൽ നടക്കും. വിദ്യാർഥികൾ പ്രോജക്്ട്, തീസിസ്, ഹാൾടിക്കറ്റ്, തിരിച്ചറിയൽ രേഖകൾ എന്നിവയുമായി എത്തണം.
2019 നവംബറിൽ നടന്ന എംകോം ഓഫ് കാന്പസ് പരീക്ഷകളുടെ പ്രോജക്്ട്് മൂല്യനിർണയം, ഡിസർട്ടേഷൻ, വൈവാവോസി എന്നിവ 23ന് സർവകലാശാല സിൽവർ ജൂബിലി പരീക്ഷഭവനിൽ നടക്കും. വിദ്യാർഥികൾ പ്രോജക്്ട്, തീസിസ്, ഹാൾടിക്കറ്റ്, തിരിച്ചറിയൽ രേഖകൾ എന്നിവയുമായി എത്തണം. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.
മാതൃകാ പരീക്ഷ
സഹകരണ സർവീസ് പരീക്ഷാ ബോർഡ് നടത്തുന്ന ജൂനിയർ ക്ലാർക്ക് പരീക്ഷയ്ക്കായി സർവകലാശാല എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ ഓണ്ലൈൻ മാതൃക പരീക്ഷ നടത്തുന്നു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 04812731025 എന്ന നന്പറിൽ രജിസ്റ്റർ ചെയ്യണം.