വിദൂരവിദ്യാഭ്യാസകേന്ദ്രം നടത്തുന്ന മൂന്ന്, നാല് സെമസ്റ്റർ എംഎ/എംഎസ്സി/എംകോം (2018 അഡ്മിഷൻ റെഗുലർ ആൻഡ് 2017 അഡ്മിഷൻ സപ്ലിമെന്ററി) നവംബർ/ഡിസംബർ 2020 പരീക്ഷകൾക്ക് 23 മുതൽ അപേക്ഷിക്കാം. പിഴകൂടാതെ നവംബർ ആറു വരെയും 150 രൂപ പിഴയോടെ നവംബർ 11 വരെയും 400 രൂപ പിഴയോടെ നവംബർ 13 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. പരീക്ഷാതീയതി പിന്നീട് അറിയിക്കും.
പരീക്ഷാഫലം
2020 ജനുവരിയിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബിഎഎസ്എൽപി (സിബിസിഎസ്എസ് സ്ട്രീം) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും നവംബർ മൂന്നുവരെ അപേക്ഷിക്കാം.
2019 നവംബറിൽ നടന്ന ബിബിഎ (2007 സ്കീം) ബിഎസ്സി ഇലക്ട്രോണിക്സ് (2005 സ്കീം) റീസ്ട്രക്ച്ചേർഡ് മേഴ്സിചാൻസ് 2008 വരെ/2009 സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ ആറുവരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
2020 മാർച്ചിൽ നടത്തിയ നാലാം സെമസ്റ്റർ കരിയർ റിലേറ്റഡ് സിബിസിഎസ് ബിഎസ്സി കെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ കെമിസ്ട്രി പ്രോഗ്രാമിന്റെ പ്രാക്ടിക്കൽ പരീക്ഷ നവംബർ രണ്ട്, മൂന്ന്, നാല്, അഞ്ച് തീയതികളിൽ അതതു പരീക്ഷാകേന്ദ്രങ്ങളിൽ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന
2019 നവംബറിൽ നടത്തിയ ആറാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എൽഎൽബി പരീക്ഷയുടെ സൂക്ഷ്പരിശോധനയ്ക്ക് ഹാജരാകാത്ത വിദ്യാർഥികൾ ഫോട്ടോ പതിച്ച ഐഡികാർഡും ഹാൾടിക്കറ്റുമായി റീവാല്യുവേഷൻ സെക്ഷനിൽ 27, 28 തീയതികളിൽ ഹാജരാകണം.
ബിഎഡ് ഓണ്‍ലൈൻ അഡ്മിഷൻ പോർട്ടലിൽ കർമല റാണി ട്രെയിനിംഗ് കോളജ് ഉൾപ്പെടുത്തി
കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കർമല റാണി ട്രെയിനിംഗ് കോളജ്, കൊല്ലം മലയാളം, ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, നാച്ചുറൽ സയൻസ്, ഫിസിക്കൽ സയൻസ്, സോഷ്യൽ സയൻസ്, കൊമേഴ്സ് എന്നീ ഓപ്ഷനുകൾ ബിഎഡ് ഓണ്‍ലൈൻ അഡ്മിഷൻ പോർട്ടലിൽ ഉൾപ്പെടുത്തി. വിദ്യാർഥികൾക്ക് 27നു വൈകുന്നേരം അഞ്ച്വരെ അപേക്ഷിക്കാം.
കേരള പിഎസ്സി മെട്രിക് ലെവൽ പ്രാഥമിക പരീക്ഷ സൗജന്യ പരിശീലന ക്ലാസ്
കേരള പിഎസ്സി നടത്തുന്ന മെട്രിക് ലെവൽ പ്രാഥമിക പരീക്ഷയ്ക്കായി നൂറ് ദിവസത്തെ സൗജന്യ പരിശീലന ക്ലാസ് യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ ഓണ്‍ലൈനായി സംഘടിപ്പിക്കുന്നു. താത്പര്യമുള്ള ഉദ്യോഗാർഥികൾ എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് 04712304577 എന്ന നന്പറിൽ ബന്ധപ്പെടുക.
ബിഎഡ് മൂല്യനിർണയ ക്യാന്പ് പ്രതിഫലം ലഭ്യമാക്കി
2020 ജനുവരിയിൽ കെയുസിടിഇ തേവള്ളിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബിഎഡ് മൂല്യനിർണയ ക്യാന്പിൽ ഹാജരായ അധ്യാപകരുടെ പ്രതിഫലം ബാങ്ക് അക്കൗണ്ടിൽ ലഭ്യമാക്കിയിട്ടുണ്ട്.