ഒന്നാംവർഷ ബിരുദാനന്തര ബിരുദ പ്രവേശനം: ഒന്നാം ഘട്ട അലോട്ട്മെന്റ് ഇന്ന്
2020 21 അധ്യയന വർഷത്തിലെ ഒന്നാം വർഷ ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള ഒന്നാംഘട്ട അലോട്ട്മെന്റ് വെബ്സൈറ്റിൽ () ഇന്ന് പ്രസിദ്ധീകരിക്കും. അപേക്ഷകർക്ക് അപേക്ഷാ നന്പറും പാസ്വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് അലോട്ട്മെന്റ് പരിശോധിക്കാം. അലോട്ട്മെന്റ് ലഭിച്ച അപേക്ഷകർ അഡ്മിഷൻ വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് നിശ്ചിത സർവകലാശാല ഫീസ് (ഫീസ് വിശദാംശങ്ങൾ വെബ്സൈറ്റിൽ) അഞ്ചിന് വൈകുന്നേരം അഞ്ചിനകം ഓണ്‍ലൈനായി ഒടുക്കി അലോട്ട്മെന്റ് ഉറപ്പാക്കണം. ഓണ്‍ലൈനായി ഫീസ് ഒടുക്കിയ ശേഷം ലഭ്യമാകുന്ന വിവരങ്ങൾ അടങ്ങിയ പേജിന്റെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കണം.
മേൽപറഞ്ഞ രീതിയിൽ സർവകലാശാല ഫീസ് ഒടുക്കാത്ത അപേക്ഷകരുടെ അലോട്ട്മെന്റ് റദ്ദാകുന്നതും അവരെ അടുത്ത അലോട്ട്മെന്റുകളിൽ പരിഗണിക്കുന്നതുമല്ല. അലോട്ട്മെന്റ് ലഭിച്ച അപേക്ഷകർ തങ്ങൾക്ക് ലഭിച്ച സീറ്റിൽ തൃപ്തരല്ലെങ്കിൽ പോലും തുടർന്നുള്ളഅലോട്ട്മെന്റുകളിൽ പരിഗണിക്കുന്നതിനായി സർവകലാശാല ഫീസ് മേൽപ്പറഞ്ഞ രീതിയിൽ അടയ്ക്കേണം. ഒന്ന്, രണ്ട് ഘട്ടം അലോട്ട്മെന്റുകളിൽ അലോട്ട്മെന്റ് ലഭിച്ചവർ രണ്ടാഘട്ട അലോട്ട്മെന്റ് പ്രസിദധീകരിച്ചതിനു ശേഷം മാത്രം കോളജുകളിൽ ഹാജരായാൽ മതി. തങ്ങൾക്ക് ലഭിച്ച അലോട്ട്മെന്റിൽ തൃപ്തരാണെങ്കിൽ സർവകലാശാല ഫീസ് ഒടുക്കി അലോട്ട്മെന്റ് ഉറപ്പാക്കിയ ശേഷം ആവശ്യമെങ്കിൽ അവരുടെ ഹയർ ഓപ്ഷനുകൾ അഞ്ചിന് വൈകുന്നേരം അഞ്ച്വരെ നീക്കം ചെയ്യാം. ഹയർ ഓപ്ഷനുകൾ നിലനിർത്തുന്ന അപേക്ഷകരെ അടുത്ത അലോട്ട്മെന്റിൽ ആ ഓപ്ഷനുകളിലേക്ക് പരിഗണിക്കുന്നതും ഇങ്ങനെയുള്ളവർ പുതിയ അലോട്ട്മെന്റിൽ ലഭിക്കുന്ന സീറ്റ് നിർബന്ധമായും സ്വീകരിക്കേണ്ടതുമാണ്.
പ്രാക്ടിക്കൽ
നാലാം സെമസ്റ്റർ ബിഎസ്സി സിബിസിഎസ് (2018 അഡ്മിഷൻ റെഗുലർ, 2017 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2016, 2015 & 2014 അഡ്മിഷൻ സപ്ലിമെന്ററി) പോളിമർ കെമിസ്ട്രി, മൈക്രോബയോളജി എന്നീ വിഷയങ്ങളുടെ പ്രാക്ടിക്കൽ യഥാക്രമം അഞ്ച്, ഒന്‍പത് തീയതികളിൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
2020 മാർച്ചിൽ നടത്തിയ നാലാം സെമസ്റ്റർ ബിഎസ്സി ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി കോഴ്സിന്റെ പ്രാക്ടിക്കൽ പരീക്ഷകൾ (വൊക്കേഷൻ മൈക്രോബയോളജി) അഞ്ചുമുതൽ ആരംഭിക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2020 ജൂണിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎ മ്യൂസ്ക്, വീണ, വയലിൻ, മൃദംഗം, എംഎ ഡാൻസ് (കേരള നടനം) എന്നീ കോഴ്സുകളുടെ പ്രാക്ടിക്കൽ 23 മുതൽ അതതു കേന്ദ്രങ്ങളിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
2020 നവംബറിൽ നടത്തുന്ന ഒന്നും രണ്ടും വർഷ ബിബിഎ (ആന്വൽ സ്കീം പ്രൈവറ്റ് രജിസ്ട്രേഷൻ) ഡിഗ്രി (റെഗുലർ, ഇംപ്രൂവ്മെന്റി, സപ്ലിമെന്ററി) പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
ഡിസംബർ ഏഴിന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് (പഞ്ചവത്സരം) ബിഎ എൽഎൽബി/ബികോം എൽഎൽബി/ബിബിഎ എൽഎൽബി പരീക്ഷകൾക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. പിഴ കൂടാതെ ആറുവരെയും 150 രൂപ പിഴയോടെ 11 വരെയും 400 രൂപ പിഴയോടെ 13 വരെയും ഫീസടച്ച് രജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
2020 ജൂണിൽ നടത്തിയ എംഎസ്സി. കെമിസ്ട്രി, കന്പ്യൂട്ടർ സയൻസ് (20182020) (സിഎസ്എസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.