ഒന്നാംവർഷ ബിരുദ പ്രവേശനം 2020 നാലാം അലോട്ട്മെന്റ് (സെക്കൻഡ് സപ്ലിമെന്ററി)
കേരളസർവകലാശാല ഒന്നാംവർഷ ബിരുദ പ്രവേശനത്തിനായുളള നാലാം അലോട്ട്മെന്റ് സെക്കൻഡ് സപ്ലിമെന്ററി) പ്രസിദ്ധീകരിച്ചു. വിദ്യാർഥിയുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് നാലാം അലോട്ട്മെന്റ് പരിശോധിക്കാം. പുതിയതായി അലോട്ട്മെന്റ് ലഭിച്ചവർ ഓണ്‍ലൈനായി ഫീസ് അടച്ച് അലോട്ട്മെന്റ് മെമ്മോ ഡൗണ്‍ലോഡ് ചെയ്യുക. നിലവിൽ ഏതെങ്കിലും കോളജിൽ അഡ്മിഷൻ എടുത്ത് ഹയർ ഓപ്ഷൻ നിലനിർത്തിയിട്ടുളളവർ പുതിയ അലോട്ട്മെന്റ് ലഭിക്കുകയാണെങ്കിൽ പ്രൊഫൈലിൽ നിന്നും അലോട്ട്മെന്റ് മെമ്മോ ഡൗണ്‍ലോഡ് ചെയ്യണം. ആറുമുതൽ 11 വരെയാണ് കോളജിൽ പോയി അഡ്മിഷൻ എടുക്കണം. കോളജിൽ പോയി അഡ്മിഷൻ എടുക്കേണ്ട തീയതിയും സമയവും അലോട്ട്മെന്റ് മെമ്മോയിൽ നൽകിയിട്ടുണ്ട്. അലോട്ട്മെന്റ് ലഭിച്ചവർ മെമ്മോയിൽ പറഞ്ഞിരിക്കുന്ന സമയത്ത് തന്നെ ആവശ്യമായ രേഖകളുടെ ഒറിജിനൽ സഹിതം കോളജിൽ ഹാജരായി അഡ്മിഷൻ എടുക്കേണ്ടതാണ്. ഏതെങ്കിലും കാരണത്താൽ നിശ്ചിതതീയതിയിലോ സമയത്തോ അഡ്മിഷൻ എടുക്കാൻ സാധിക്കാത്തവർ അതതു കോളജിലെ പ്രിൻസിപ്പലുമായി ബന്ധപ്പെടണം.
താൽക്കാലിക അഡ്മിഷൻ (Temporary/Provisional Admission) സൗകര്യം നാലാം അലോട്ട്മെന്റ് മുതൽ ലഭ്യമല്ല. പുതിയതായി അലോട്ട്മെന്റ് ലഭിക്കുന്നവർ കോളജിലെ നിശ്ചിത ഫീസ് അടച്ച് നിർബന്ധമായും Permanent Admission എടുക്കേണ്ടതാണ്. എല്ലാ സർട്ടിഫിക്കറ്റുകളുടേയും അസൽ (including T.C.) കോളജിൽ സമർപ്പിക്കണം.
പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ് (റെഗുലർ/ബ്രിഡ്ജ്) അപേക്ഷ ക്ഷണിക്കുന്നു
പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പിനുളള (റെഗുലർ/ബ്രിഡ്ജ് 2019 20) അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു. അപേക്ഷാഫോം സർവകലാശാല വെബ്സൈറ്റിലെ www.research.keralauniversity.ac.in ൽ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. യോഗ്യരായ വിദ്യാർഥികൾ അപേക്ഷാഫോമും അനുബന്ധരേഖകളും രജിസ്ട്രാർ, കേരള സർവകലാശാല, എസ്എച്ച് കാന്പസ്, പാളയം തിരുവനന്തപുരം 695034 എന്ന വിലാസത്തിൽ 30ന് വൈകുന്നേകം അഞ്ചിനു മുൻപ് സമർപ്പിക്കണം.
പി.ജി. ഡിപ്ലോമ ഇൻ ജിയോ ഇൻഫർമേഷൻ സയൻസ് ആൻഡ് ടെക്നോളജി അപേക്ഷ ക്ഷണിച്ചു
ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ജിയോ സ്പേഷൽ ഇൻഫർമേഷൻ സയൻസ് ആൻഡ് ടെക്നോളജിയിൽ പി.ജി. ഡിപ്ലോമ ഇൻ ജിയോ ഇൻഫർമേഷൻ സയൻസ് ആൻഡ് ടെക്നോളജി കോഴ്സിന് 2020 21 ലേക്കുള്ള അഡ്മിഷന് വേണ്ടിയുള്ള അപേക്ഷ ക്ഷണിച്ചു. യോഗ്യത: ജിയോളജി, ജിയോഗ്രഫി, എൻവയോണ്‍മെന്റ് സയൻസ്, കന്പ്യൂട്ടർ സയൻസ്, ഫിസിക്സ് ഇവയിൽ ഏതിലെങ്കിലും പി.ജി.. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 20. ഫോണ്‍: 0471 2308214. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
2019 ജൂണിൽ നടത്തിയ എംഎഡ് 2017 2019 ബാച്ച് (സിഎസ്എസ്) പുതുക്കിയ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
2020 ജൂലൈയിൽ നടത്തിയ എംഎഡ്, എംഎസ്സി എൻവയോണ്‍മെന്റൽ സയൻസ് 20182020 ബാച്ച് (സിഎസ്എസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാഫീസ്
ബിഎഫ്എ (എച്ച്ഐ) നാലാം സെമസ്റ്റർ (പുതിയ സ്കീം) പരീക്ഷകൾക്ക് പിഴകൂടാതെ 12 വരെയും 150 രൂപ പിഴയോടെ 17 വരെയും 400 രൂപ പിഴയോടെ 19 വരെയും അപേക്ഷിക്കാം.
പ്രാക്ടിക്കൽ
നാലാം സെമസ്റ്റർ സിബിസിഎസ് ബിഎസ്സി (2018 അഡ്മിഷൻ റെഗുലർ, 2017 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2016, 2015 & 2014 അഡ്മിഷൻ സപ്ലിമെന്ററി) സൈക്കോളജി, സ്റ്റാറ്റിസ്റ്റിക്സ്, സുവോളജി, ബയോകെമിസ്ട്രി, കെമിസ്ട്രി, ജിയോളജി, ഫിസിക്സ് എന്നീ വിഷയങ്ങളുടെ പ്രാക്ടിക്കൽ പരീക്ഷ യഥാക്രമം നവംബർ 10, 9, 18, 10, 10, 12, 9 എന്നീ തീയതികളിൽ നടത്തും. മൈക്രോബയോളജി പ്രാക്ടിക്കൽ പരീക്ഷ നവംബർ ഒന്പതിനു പകരം നവംബർ 10ന് നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.