പ്രാക്ടിക്കൽ - പുതുക്കിയ പരീക്ഷാകേന്ദ്രങ്ങൾ
സിബിസിഎസ്എസ് ബിഎസ്സി നാലാം സെമസ്റ്റർ പ്രാക്ടിക്കൽ പരീക്ഷകൾക്ക് ഡോ.പൽപ്പു കോളജ് പുതുശേരിയിലെ ഫിസിക്സ് (കോംപ്ലിമെന്ററി, കോർ), സ്റ്റാറ്റിസ്റ്റിക്സ് എന്നീ പരീക്ഷകൾ എൻഎസ്എസ് കോളജ്, നിലമേലിലും, ജിയോളജി എസ്എൻ കോളജ്, വർക്കലയിലും, ഗവ.കോളജ്, മലയിൻകീഴിലെ ഫിസിക്സ് കോംപ്ലിമെന്ററി പരീക്ഷ യൂണിവേഴ്സിറ്റി കോളജ്, പാളയത്തും, സ്റ്റാറ്റിസ്റ്റിക്സ് ആർട്സ് കോളജ്, തിരുവനന്തപുരത്തും എസ്എൻജിഎം തുറവൂരിലെ ഫിസിക്സ് പ്രാക്ടിക്കൽ എസ്.എൻ.ചേർത്തലയിലും, സ്റ്റാറ്റിസ്റ്റിക്സ് എസ്എൻജിസിഎഎസ് ചേർത്തലയിലും നടത്തും. വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിലും അതതു കോളജുകളിലും ലഭ്യമാണ്.
2020 മാർച്ചിൽ നടന്ന നാലാം സെമസ്റ്റർ കരിയർ റിലേറ്റഡ് സിബിസിഎസ്എസ് ബിസിഎ കോഴ്സിന്റെ എസ്എൻജിഎം തുറവൂർ കേന്ദ്രമായിട്ടുള്ള വിദ്യാർഥികളുടെ പ്രാക്ടിക്കൽ പരീക്ഷകൾ എസ്.എൻ.കോളജ്, ചേർത്തലയിൽ 17, 18, 19 തീയതികളിൽ നടക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
2020 മാർച്ചിൽ നടത്തിയ നാലാം സെമസ്റ്റർ ബിപിഎ (വീണ), ബിപിഎ (വയലിൻ) എന്നീ പരീക്ഷകളുടെ പ്രാക്ടിക്കൽ 16 മുതൽ ശ്രീ.സ്വാതി തിരുനാൾ സംഗീത കോളജിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2020 മാർച്ചിൽ നടത്തിയ നാലാം സെമസ്റ്റർ കരിയർ റിലേറ്റഡ് സിബിസിഎസ്എസ് ബികോം കൊമേഴ്സ് ആൻഡ്ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് കോഴ്സിന്റെ പ്രാക്ടിക്കൽ 17 മുതൽ അതതു കോളജുകളിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2020 മാർച്ചിൽ നടത്തിയ നാലാം സെമസ്റ്റർ ബിവോക് സോഫ്റ്റ്വെയർ ഡെവലപ്പ്മെന്റ് കോഴ്സിന്റെ പ്രാക്ടിക്കൽ പരീക്ഷകൾ 16ന് ആരംഭിക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2020 മാർച്ചിൽ നടത്തിയ നാലാം സെമസ്റ്റർ ബിഎസ്സി ബോട്ടണി ആൻഡ് ബയോടെക്നോളജി, ബിഎസ്സി ബയോടെക്നോളജി (മൾട്ടിമേജർ) കോഴ്സുകളുടെ പ്രാക്ടിക്കൽ 16ന് ആരംഭിക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഒന്നാംവർഷ ബിരുദ ക്ലാസുകൾ 16ന് ആരംഭിക്കും
ഒന്നാംവർഷ ബിരുദ ക്ലാസുകൾ ഓണ്ലൈൻ മോഡിൽ 16ന് ആരംഭിക്കാൻ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു.
പ്രാക്ടിക്കൽ മാറ്റി
ശ്രീനാരായണഗുരു മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് കോളജ്, തുറവൂരിൽ 13ന് നടത്താനിരുന്ന നാലാം സെമസ്റ്റർ ബിഎസ്എസി ബോട്ടണി ആൻഡ് ബയോടെക്നോളജി കോഴ്സിന്റെ കോംപ്ലിമെന്ററി ബയോകെമിസ്ട്രി പ്രാക്ടിക്കൽ പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
സീറ്റ് ഒഴിവ്
കാര്യവട്ടം കാന്പസിൽ ഹിസ്റ്ററി പഠനവകുപ്പിൽ ഒന്നാംവർഷ എംഎ ഹിസ്റ്ററി (സിഎസ്എസ്) 2020 21 പ്രോഗ്രാമിൽ എസ്ടി വിഭാഗത്തിൽ ഒരു സീറ്റ് ഒഴിവുണ്ട്. അർഹരായവർ അസൽ രേഖകളുമായി 16ന് രാവിലെ 10 ന് ഡിപ്പാർട്ട്മെന്റ് ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 0471 2308839, 09446533386 എന്ന നന്പറുകളിൽ ബന്ധപ്പെടുക.
പരീക്ഷാഫലം
2019 സെപ്റ്റംബറിൽ നടത്തിയ നാലാം സെമസ്റ്റർ പിജി മേഴ്സിചാൻസ് പരീക്ഷയുടെ എംഎ ഇക്കണോമിക്സ്, എംഎപബ്ലിക് അഡ്മിനിസ്ട്രേഷൻ, എംഎസ്സി ഫിസിക്സ്, എംകോം എന്നീ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2019 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബിപിഎ (വോക്കൽ/വീണ/വയലിൻ/മൃദംഗം/ഡാൻസ്) (2019 അഡ്മിഷൻ റെഗുലർ/2018 അഡ്മിഷൻ ഇംപ്രൂവ്മെന്റ്/2014 2017 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 20വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2019 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബിഎ കമ്മ്യൂണിക്കേറ്റീവ് അറബിക് (2018 അഡ്മിഷൻ ഇംപ്രൂവ്മെന്റ്/2014 2017 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 20 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2019 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബിഎ മലയാളം ആൻഡ് മാസ് കമ്യൂണിക്കേഷൻ, ബിഎ ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് വീഡിയോ പ്രൊഡക്ഷൻ (2019 അഡ്മിഷന് റെഗുലർ, 2018 അഡ്മിഷൻ ഇംപ്രൂവ്മന്റ്, 2017 അഡ്മിഷൻ സപ്ലിമെന്ററി) എന്നീ കോഴ്സുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും 20 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.