നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിൽ നടത്തുന്ന നാല്, ആറ്, എട്ട് സെമസ്റ്റർ ബികോം ഹിയറിംഗ് ഇംപയേർഡ് പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
30 മുതൽ ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എംഎഡ്. (ദ്വിവത്സരം 2018 സ്കീം റെഗുലർ ആന്‍ഡ് സപ്ലിമെന്ററി, 2015 സ്കീം സപ്ലിമെന്ററി) പരീക്ഷകളുടെ പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ .
സൂക്ഷ്മപരിശോധന
2019 മേയിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബിഎ സിബിസിഎസ് പരീക്ഷയുടെയും 2019 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ ബിഎ സിബിസിഎസ് പരീക്ഷയുടെയും സൂക്ഷ്മപരിശോനയ്ക്ക് ഹാജരാകാത്ത വിദ്യാർഥികൾ ഫോട്ടോ പതിച്ച ഐഡി കാർഡും ഹാൾടിക്കറ്റുമായി 25 ന് മുൻപ് ബിഎ റീവാല്യുവേഷൻ സെക്ഷനിൽ ഹാജരാകണം.
2019 നവംബറിൽ നടത്തിയ നാലാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എൽഎൽബി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ച വിദ്യാർഥികൾ ഫോട്ടോ പതിച്ച ഐഡി കാർഡും ഹാൾടിക്കറ്റുമായി റീവാല്യുവേഷൻ സെക്ഷനിൽ 23 മുതൽ 25 വരെ ഹാജരാകണം.