University News
ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ്രോ​ഗ്രാം പ്ര​വേ​ശ​നം; സ​പ്ലി​മെ​ന്‍റ​റി ര​ജി​സ്ട്രേ​ഷ​ൻ 21 വ​രെ
ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​ന​ത്തി​ന് സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റി​ന് 21 വ​രെ ഓ​പ്ഷ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം. നി​ല​വി​ൽ അ​പേ​ക്ഷ ന​ൽ​കാ​ത്ത​വ​ർ​ക്കും മു​ൻ അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ൽ പ്ര​വേ​ശ​നം ല​ഭി​ച്ച എ​ല്ലാ വി​ഭാ​ഗം അ​പേ​ക്ഷ​ക​ർ​ക്കും സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കാം. പു​തു​താ​യി ഓ​പ്ഷ​ൻ ന​ൽ​കാം. ഓ​ണ്‍ലൈ​ൻ അ​പേ​ക്ഷ​യി​ൽ വ​രു​ത്തി​യ തെ​റ്റു​മൂ​ലം അ​ലോ​ട്ട്മെ​ന്‍റി​ന് പ​രി​ഗ​ണി​ക്ക​പ്പെ​ടാ​ത്ത​വ​ർ​ക്കും അ​ലോ​ട്ട്മെ​ന്‍റി​ലൂ​ടെ ല​ഭി​ച്ച പ്ര​വേ​ശ​നം റ​ദ്ദാ​ക്കി​യ​വ​ർ​ക്കും ഫീ​സ​ട​യ്ക്കാ​തെ ത​ന്നെ www.cap.mgu.ac.in എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ പു​തു​താ​യി ഓ​പ്ഷ​ൻ ന​ൽ​കാം. സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് 24ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും. ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷ തീ​യ​തി

നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ഫി​ഷ​റി ബ​യോ​ള​ജി ആ​ൻ​ഡ് അ​ക്വാ​ക​ൾ​ച്ച​ർ (2018 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2018ന് ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി, മേ​ഴ്സി ചാ​ൻ​സ്) പ​രീ​ക്ഷ​ക​ൾ ഡി​സം​ബ​ർ 17 മു​ത​ൽ ആ​രം​ഭി​ക്കും. 24 വ​രെ​ അ​പേ​ക്ഷി​ക്കാം.

എ​ൽ​എ​ൽ​എം പ്ര​വേ​ശ​നം

സ്കൂ​ൾ ഓ​ഫ് ഇ​ന്ത്യ​ൻ ലീ​ഗ​ൽ തോ​ട്ടി​ലെ എ​ൽ​എ​ൽ​എം കോ​ഴ്സി​ന്‍റെ അ​ഡ്മി​ഷ​ൻ മെ​മ്മോ ല​ഭി​ച്ച​വ​ർ​ക്കു​ള്ള പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ 30ന് ​പ​ഠ​ന​വ​കു​പ്പി​ൽ ന​ട​ക്കും. 04812310165, 8547487677, 9567065247, 8884555198.

വൈ​വാ​വോ​സി

ഒ​ക്ടോ​ബ​റി​ൽ ന​ട​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ​ച്ച്ആ​ർ​എം (2018 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2018ന് ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ പ്രൊ​ജ​ക്ട് മൂ​ല്യ​നി​ർ​ണ​യ​വും വൈ​വാ​വോ​സി​യും 23 മു​ത​ൽ ഓ​ണ്‍ലൈ​നാ​യി ന​ട​ത്തും. ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

സീ​റ്റൊ​ഴി​വ്

സ്കൂ​ൾ ഓ​ഫ് ടൂ​റി​സം സ്റ്റ​ഡീ​സി​ൽ എം​ടി​ടി​എം (മാ​സ്റ്റ​ർ ഓ​ഫ് ടൂ​റി​സം ആ​ൻ​ഡ് ട്രാ​വ​ൽ മാ​നേ​ജ്മെ​ന്‍റ്) പ്രോ​ഗ്രാ​മി​ൽ എ​സ്‌​സി വി​ഭാ​ഗ​ത്തി​ൽ മൂ​ന്ന് സീ​റ്റൊ​ഴി​വു​ണ്ട്. ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ ബി​രു​ദം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ 23ന് ​രാ​വി​ലെ 11ന് ​എ​ത്ത​ണം. 04812732922.

സ്കൂ​ൾ ഓ​ഫ് ഫി​സി​ക്ക​ൽ എ​ജ്യൂ​ക്കേ​ഷ​ൻ ആ​ൻ​ഡ് സ്പോ​ർ​ട്സ് സ​യ​ൻ​സ​സ് ന​ട​ത്തു​ന്ന എം​പി​ഇ​എ​സ് എ​സ്‌​സി വി​ഭാ​ഗ​ത്തി​ൽ ഒ​ന്നും എ​സ്ടി വി​ഭാ​ഗ​ത്തി​ൽ ര​ണ്ടും സീ​റ്റൊ​ഴി​വു​ണ്ട്. യോ​ഗ്യ​രാ​യ​വ​ർ ഓ​ഫീ​സി​ൽ 23ന് ​മു​ന്പാ​യി എ​ത്ത​ണം. വി​ശ​ദ​വി​വ​രം ​വെ​ബ്സൈ​റ്റി​ൽ. 9447006946.

പ്രി​ൻ​സി​പ്പ​ൽ​മാ​രു​ടെ യോ​ഗം

ന​വം​ബ​ർ അ​വ​സാ​ന​വാ​രം ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ പ്രി​ൻ​സി​പ്പ​ൽ​മാ​രു​ടെ ഓ​ണ്‍ലൈ​ൻ യോ​ഗം ഇ​ന്ന് ന​ട​ത്തും. മീ​റ്റി​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു​ള്ള ലി​ങ്ക് ഇ​മെ​യി​ലാ​യി അ​യ​ച്ചി​ട്ടു​ണ്ട്. ലി​ങ്ക് ല​ഭി​ക്കാ​ത്ത​വ​ർ [email protected] എ​ന്ന ഇ​മെ​യി​ലി​ൽ അ​റി​യി​ക്ക​ണം.
More News