ജനുവരി നാലിന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എംബിഎ (വിദൂര വിദ്യാഭ്യാസം 2019 അഡ്മിഷൻ, സപ്ലിമെന്ററി 2018 അഡ്മിഷൻ) ഡിഗ്രി പരീക്ഷയുടെസപ്ലിമെന്ററി പരീക്ഷാകേന്ദ്രങ്ങൾ താഴെ പറയുന്നവയാണ്. കഴിഞ്ഞ തവണ ഗവ. ആർട്സ് കോളജ്, തിരുവനന്തപുരം, എസ്എൻ കോളജ്, കൊല്ലം, സെന്റ് മൈക്കിൾസ് കോളജ്, ചേർത്തല എന്നിവ പരീക്ഷാകേന്ദ്രങ്ങളായുള്ള വർ ഇത്തവണ യഥാക്രമം എംജി കോളജ്, തിരുവനന്തപുരം, യുഐടി മുളങ്കാടകം, കൊല്ലം, യുഐടി ആലപ്പുഴ എന്നിവിടങ്ങളിൽ പരീക്ഷ എഴുതേണ്ട താണ്.
പരീക്ഷ തീയതി
4, 18, 21, 23 തീയതികളിൽ നടക്കേണ്ട ിയിരിക്കുന്ന രണ്ട ാം സെമസ്റ്റർ ബിഎ /ബിഎസ്സി, ബികോം/ സിബിസിഎസ്എസ് /സിഅർ പരീക്ഷകൾ യഥാക്രമം ജനുവരി 4,6, 8, 11 തീയതികളിൽ നടത്തുന്നതാണ്. പരീക്ഷാകേന്ദ്രത്തിനോ സമയത്തിനോ മാറ്റമില്ല.
പരീക്ഷാ ഫീസ്
ഫെബ്രുവരി 19 ന് ആരംഭിക്കുന്ന അവസാന വർഷ ബിഫാം. സപ്ലിമെന്ററി പരീക്ഷയ്ക്ക് 30 വരെയും 150 രൂപ പിഴയോടുകൂടി അഞ്ചു വരെയും 400 രൂപ പിഴയോടുകൂടി ഏഴു വരെയും ഫീസ് അടയ്ക്കാം.
പരീക്ഷാ ഫലം/പരീക്ഷാ ഫീസ്
സെപ്റ്റംബറിൽ നടന്ന ബിഎസ്സി ആന്വൽ സ്കീം സബ്സിഡിയറി വിഷയങ്ങളുടെ പരീക്ഷാഫലം വെബ്സൈറ്റിൽ സെപ്റ്റംബറിൽ നടത്തിയ ബിഎ. ആന്വൽ ബിരുദ സപ്ലിമെന്ററി 2019 സെഷൻ പരീക്ഷകളുടെ ഫലം യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാ ഫലം
2020 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ ഹിന്ദി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരം സർവകലാശാല വെബ്സൈറ്റിൽ.
യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനിയറിംഗ് കാര്യവട്ടത്തെ 2018 സ്കീം വിദ്യാർഥികളുടെ മൂന്നാം സെമസ്റ്റർ റഗുലർ ബിടെക്ക് പരീക്ഷ ജനുവരി 2020 ന്റെ ഫലം പ്രസിദ്ധീകിരച്ചു.
ഹോസ്റ്റൽ പ്രവേശനം
കേരള സർവകലാശാലയുടെ കീഴിലുള്ള പഠന വകുപ്പുകളിലെ ഒന്നാം വർഷ പിജി വിദ്യാർഥികൾക്ക് ഹോസ്റ്റൽ പ്രവേശനത്തിനുള്ള അപേക്ഷകൾ ഓണ്ലൈനായി 31 വരെ സമർപ്പിക്കാവുന്നതാണ്.
എയ്ഡഡ് കോളജുകളിലെ കമ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്കുള്ള പ്രവേശനം.
നാലാം ഘട്ട കൗൺസിലിംഗ് മുതൽ 31 വരെ
എയ്ഡഡ് കോളജുകളിലെ കമ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്കുള്ള നാലാം ഘട്ട കൗൺസിലിംഗ് 29 മുതൽ 31 വരെ നടത്തുന്നു. കമ്യൂണിറ്റി ക്വാട്ട റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട റാങ്ക് 201 മുതൽ ഉള്ളവരാണ് ഈ ഘട്ടത്തിൽ ഹാജരാകേണ്ടത്. ആദ്യ മൂന്നു ഘട്ട കൗൺസിലിംഗുകളിൽ കോളജിൽ ഹാജരാകാത്തവർക്ക് വീണ്ടും അവസരം നൽകുന്നതല്ല. എന്നാൽ ആദ്യ മൂന്നു ഘട്ടങ്ങളിൽ കോളജിൽ ഹാജരായിട്ടും സീറ്റുകൾ നികന്നതിനാൽ അഡ്മിഷൻ ലഭിക്കാതെ പോയവർക്ക് സീറ്റ് ഒഴിവ് ഉണ്ടെങ്കിൽ പങ്കെടുക്കാവുന്നതാണ്. അങ്ങനെയുള്ളവർ ഹാജരാകുന്ന പക്ഷം അവരെ പരിഗണിച്ച ശേഷം മാത്രമായിരിക്കും റാങ്ക് 201 മുതൽ ഉള്ളവരെ പരിഗണിക്കുന്നത്. കോളജുകളിലെ ഓരോ കോഴ്സുകളുടെയും കമ്യൂണിറ്റി ക്വാട്ട സീറ്റുകളിലെ ഒഴിവുകളുടെ വിവരം വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്.