റെഗുലർ ക്ലാസുകൾ ജനുവരി നാലിന് ആരംഭിക്കും
കേരളസർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുളള കോളജുകൾ, കേരളസർവകലാശാല പഠനവകുപ്പുകൾ, ബിഎഡ് സെന്ററുകൾ, യുഐടി, യുഐഎം എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രിൻസിപ്പൽ, അനധ്യാപക ജീവനക്കാർ എന്നിവർ ഇന്നലെ മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹാജരായി ജനുവരി നാലു മുതൽ റെഗുലർ ക്ലാസുകൾ തുടങ്ങേണ്ട തരത്തിൽ ക്ലാസ് റൂമുകൾ, ഹോസ്റ്റലുകൾ വൃത്തിയാക്കി സാനിറ്റൈസ് ചെയ്യണം.
ഒന്നാംവർഷ ബിരുദ പ്രവേശനം: സ്പോട്ട് അലോട്ട്മെന്റ്
ഒന്നാം വർഷ ബിരുദ കോഴ്സുകളിലെ ഒഴിവുളള എസ്സി/എസ്ടി, ജനറൽ, മറ്റു സംവരണ സീറ്റുകളിലേക്ക് മേഖലാതലത്തിൽ സ്പോട്ട് അലോട്ട്മെന്റ് നടത്തുന്നു. സ്പോട്ട് അലോട്ട്മെന്റിൽ പങ്കെടുക്കുവാൻ താൽപര്യമുളളവർ തങ്ങളുടെ പ്രൊഫൈലിൽ നിന്നും പുതിയതായി ഓപ്ഷനുകൾ സമർപ്പിക്കണം. ഓപ്ഷനുകൾ സമർപ്പിക്കേണ്ട അവസാന തീയതി 29. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.
കമ്യൂണിറ്റി ക്വാട്ട പ്രവേശനം
പുതിയതായി അനുവദിച്ച ബിരുദ/ബിരുദാനന്തര ബിരുദ കോഴ്സുകളുടെ കമ്യൂണിറ്റി ക്വാട്ട അഡ്മിഷനിലേക്ക് നിശ്ചിത തീയതിക്ക് മുൻപായി കോളജുകളിൽ നേരിട്ട് അപേക്ഷ സമർപ്പിച്ച വിദ്യാർഥികളുടെ റാങ്ക്ലിസ്റ്റ് ഇന്ന് അതതു കോളജുകളിൽ പ്രസിദ്ധീകരിക്കും. റാങ്ക്ലിസ്റ്റിൽ ഉൾപ്പെട്ടവർ ജനുവരി നാലിന് രാവിലെ 10.30 ന് എല്ലാ സർട്ടിഫിക്കറ്റുകളുടേയും അസൽ സഹിതം അതതു കോളജുകളിൽ ഹാജരാകണം.
ടൈംടേബിൾ
നാലിന് നടത്താനിരുന്നതും മാറ്റിവച്ചതുമായ മൂന്നാം സെമസ്റ്റർ എംഎഡ് ഡിഗ്രി പരീക്ഷ (2018 സ്കീം റെഗുലർ ആന്റ് സപ്ലിമെന്ററി) പരീക്ഷ ജനുവരി ആറിന് നടത്തുന്നതാണ്.
18 ന് ആരംഭിക്കാനിരുന്നതും മാറ്റിവച്ചതുമായ മൂന്നാം സെമസ്റ്റർ ബിഎഡ് ഡിഗ്രി പരീക്ഷ, നവംബർ 2020 (2019 സ്കീം റെഗുലർ, 2015 സ്കീം സപ്ലിമെന്ററി) ജനുവരി 13 ന് ആരംഭിക്കും.
പരീക്ഷാകേന്ദ്രം
ഒന്നാംവർഷ ബിബിഎ (ആന്വൽ സ്കീം പ്രൈവറ്റ് രജിസ്ട്രേഷൻ) റെഗുലർ, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷകളുടെ ടൈംടേബിൾ പുനഃക്രമീകരിച്ചു. ജനുവരി അഞ്ചിന് പരീക്ഷ ആരംഭിക്കുന്നതായിരിക്കും. തിരുവനന്തപുരം പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ എംജി കോളജ്, കേശവദാസപുരത്തും കൊല്ലം പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ ശ്രീ വിദ്യാധിരാജ കോളജ് ഓഫ് ആർട്സ് ആന്‍ഡ് സയൻസ് കരുനാഗപ്പള്ളിയിലും ആലപ്പുഴ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ ടി.കെ.മാധവ മെമ്മോറിയൽ കോളജ് നങ്ങ്യാർകുളങ്ങരയിലും പത്തനംതിട്ട പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ എൻഎസ്എസ് കോളജ്, പന്തളത്തും പരീക്ഷ എഴുതേണ്ട താണ്. ഹാൾടിക്കറ്റുകൾ അതതു പരീക്ഷാകേന്ദ്രത്തിൽ നിന്നും കൈപ്പറ്റേണ്ട താണ്. പുതുക്കിയ ടൈംടേബിളും മറ്റു വിശദവിവരങ്ങളും സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പെൻഷൻ പരിഷ്കരണത്തിനുള്ള അപേക്ഷ സമർപ്പിക്കാം
കേരളസർവകലാശാലയിൽ നിന്നും യുജിസി സ്കീമിൽ പെൻഷൻ കൈപ്പറ്റുന്ന പെൻഷൻകാരും ഫാമിലി പെൻഷൻകാരും പെൻഷൻ പരിഷ്കരണത്തിനുള്ള അപേക്ഷ ഫിനാൻസ് ഓഫീസർ, കേരള സർവകലാശാല, തിരുവനന്തപുരം എന്ന മേൽവിലാസത്തിൽ തപാൽ മാർഗം നൽകണം.
പിഎച്ച്ഡി രജിസ്ട്രേഷൻ
ജനുവരി സെഷൻ പിഎച്ച്ഡി രജിസ്ട്രേഷന് ഒഴിവുകളുളള വിഷയങ്ങളിൽ ഓണ്‍ലൈൻ അപേക്ഷ ക്ഷണിച്ചു. ജനുവരി ഒന്നു മുതൽ 15 വരെ സർവകലാശാലയുടെ റിസർച്ച് പോർട്ടൽ വെബ്സൈറ്റിൽ അപേക്ഷകൾ സമർപ്പിക്കാം. വിശദവിവരങ്ങൾക്ക് റിസർച്ച് പോർട്ടൽ വെബ്സൈറ്റ് സന്ദർശിക്കുക. യൂണിവേഴ്സിറ്റി ടീച്ചിംഗ് ഡിപ്പാർട്ട്മെന്റുകളിൽ ഇല്ലാത്ത വിഷയങ്ങളിൽ അപേക്ഷിച്ചവർ ഓണ്‍ലൈൻ അപേക്ഷയുടെ പകർപ്പും അനുബന്ധരേഖകളും ജനുവരി 16 ന് അഞ്ചിനു മുൻപായി കേരളസർവകലാശാല രജ്സ്ട്രാറിന് സമർപ്പിക്കേണ്ട താണ്.
സൂക്ഷ്മപരിശോധന
ആറാം സെമസ്റ്റർ ബിടെക് സപ്ലിമെന്ററി ഡിസംബർ 2019 (2013 സ്കീം) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുളള വിദ്യാർഥികൾ ഫോട്ടോ പതിച്ച ഐഡി കാർഡും ഹാൾടിക്കറ്റുമായി കേരളസർവകലാശാല പാളയം ക്യാന്പസിലെ റീവാല്യുവേഷൻ സെക്ഷനിൽ 29, 30, 31 തീയതികളിൽ ഹാജരാകേണ്ട താണ്.
സ്പോട്ട് അഡ്മിഷൻ
കേരളസർവകലാശാല ഒപ്ടോഇലക്ട്രോണിക്സ് പഠനവകുപ്പിൽ എംടെക്. പ്രോഗ്രാമിന്റ നിലവിലുളള ഒഴിവിലേക്ക് (ജനറൽ വിഭാഗം 1, എസ്സി./എസ്ടി. വിഭാഗം 2, മറ്റ് സംവരണ വിഭാഗം 5) പഠനവകുപ്പിൽ വച്ച് 29 നും ശേഷിക്കുന്ന ഒഴിവിലേക്ക് 30 നും സ്പോട്ട് അഡ്മിഷൻ നടത്തുന്നു. വിശദവിവരങ്ങൾക്ക് 0471 2308167.