സർക്കാർ, എയ്ഡഡ് കോളജുകളിൽ ഈ അക്കാദമിക വർഷത്തേക്ക് അനുവദിച്ച നവീന ഇന്റഗ്രേറ്റഡ് പിജി പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിനുള്ള റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. ജനുവരി ആറിനകം പ്രവേശനം പൂർത്തീകരിക്കും. റാങ്ക് പട്ടികയിലുൾപ്പെട്ടവർ കോളജുമായി ബന്ധപ്പെട്ട് ജനുവരി ആറിനകം പ്രവേശനം നേടണം. ഒന്നാം സെമസ്റ്റർ ക്ലാസുകൾ ജനുവരി ഏഴിന് ആരംഭിക്കും. ജനുവരി എട്ടിന് പ്രവേശന നടപടികൾ പൂർത്തീകരിക്കും.
റിസർച് ഫെലോ ഒഴിവ് സ്കൂൾ ഓഫ് ബയോസയൻസസിലെ സംയുക്ത പ്രൊജക്ടിൽ റിസർച് ഫെലോയുടെ രണ്ടൊഴിവുണ്ട്. യോഗ്യത: ബയോടെക്നോളജി, മൈക്രോബയോളജി, ബയോകെമിസ്ട്രി, ബയോഫിസിക്സ് എന്നിവയിലൊന്നിൽ എംഎസ്സി ജൈവ കൃഷിയിലും പ്രൊജക്്ടിന്റെ ഭാഗമായി കൃഷിസ്ഥലത്ത് ജോലി ചെയ്യാനും താത്പര്യമുള്ളവർക്ക് മുൻഗണന. രണ്ടു വർഷമാണ്
പ്രൊജക്്ട് കാലാവധി. മാസം
10,000 രൂപ ലഭിക്കും. ബയോഡാറ്റ സഹിതമുള്ള അപേക്ഷ
[email protected] എന്ന ഇമെയിലിലേക്ക് ജനുവരി 10നകം അയയ്ക്കണം. വിശദവിവരത്തിന് ഫോണ്‍: 04812731035, 9847901149.
പരീക്ഷാഫലം 2020 ജനുവരിയിൽ നടന്ന ഒന്നും രണ്ടും സെമസ്റ്റർ ബികോം പ്രൈവറ്റ് സിബിസിഎസ്എസ് (2017ന് മുന്‍പുള്ള അഡ്മിഷൻ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി 13 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
2019 ഒക്ടോബറിൽ നടന്ന മൂന്നാം സെമസ്റ്റർ എംബിഎ (2018 അഡ്മിഷൻ റെഗുലർ/2015, 2016, 2017 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി എട്ടുവരെ അപേക്ഷിക്കാം.
2020 ജൂണിൽ നടന്ന രണ്ടാം വർഷ ബാച്ചിലർ ഓഫ് ഫാർമസി സപ്ലിമെന്ററി (പുതിയ സ്കീം 2016 അഡ്മിഷൻ, പഴയ സ്കീം 2016ന് മുന്‍പുള്ള അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി എട്ടുവരെ അപേക്ഷിക്കാം.
യോഗം മാറ്റി ഇന്ന് നടത്താനിരുന്ന കോളജുകളിലെ എസ്സി, എസ്ടി സെൽ കണ്‍വീനർമാരുടെ ഓണ്‍ലൈൻ യോഗം മാറ്റിവച്ചു. യോഗം ജനുവരി എട്ടിന് ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കും.