ഒന്നാം വർഷ ബിരുദ പ്രവേശനം സ്പോട് അലോട്ട്മെന്റ് ഇന്ന്
ഒന്നാം വർഷ ബിരുദ പ്രവേശനവുമായി ബന്ധപ്പെട്ട് ഒഴിവുളള എസ്സി/എസ്ടി സീറ്റുകളിലേക്ക് മേഖലാതലത്തിൽ സ്പോട് അലോട്ട്മെന്റ് നടത്തുന്നു. തിരുവനന്തപുരം മേഖലയിലുളള കോളജുകളിൽ ഓപ്ഷൻ നൽകിയിട്ടുളള വിദ്യാർഥികൾ സർവകലാശാല സെനറ്റ് ഹാളിൽ 31 ന് ഹാജരാകേണ്ട താണ്.
വിദൂരവിദ്യാഭ്യാസം മൂന്ന്, നാല് സെമസ്റ്റർ എംഎ/എംഎസ്സി/എംകോം പരീക്ഷ മാറ്റി
വിദൂരവിദ്യാഭ്യാസകേന്ദ്രം ജനുവരി നാലു മുതൽ നടത്താനിരുന്ന മൂന്ന്, നാല് സെമസ്റ്റർ എംഎ/എംഎസ്സി./എംകോം (എസ്.ഡി.ഇ. 2018 അഡ്മിഷൻ റെഗുലർ ആന്‍ഡ് 2017 അഡ്മിഷൻ സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിരിക്കും.
ടൈംടേബിൾ
വിദൂരവിദ്യാഭ്യാസകേന്ദ്രം ജനുവരി നാലിന് ആരംഭിക്കാനിരുന്ന ഒന്നാം സെമസ്റ്റർ എംബിഎ (വിദൂരവിദ്യാഭ്യാസം 2019 അഡ്മിഷൻ, സപ്ലിമെന്ററി 2018 അഡ്മിഷൻ) ഡിഗ്രി പരീക്ഷ ജനുവരി അഞ്ചു മുതൽ പുനഃക്രമീകരിച്ചിരിക്കുന്നു. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.
2021 ജനുവരിയിൽ ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എംബിഎ. മേഴ്സിചാൻസ് ആന്‍ഡ് സപ്ലിമെന്ററി (2014 സ്കീം) ന്റേയും സപ്ലിമെന്ററി (2018 സ്കീം) പരീക്ഷകളുടേയും ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
ജനുവരി 29 മുതൽ ആരംഭിക്കുന്ന ഒൻപതാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബിഎഎൽഎൽബി/ബികോം എൽഎൽബി/ബിബിഎഎൽഎൽബി പരീക്ഷകൾക്ക് ജനുവരി എട്ടു വരെയും 150 രൂപ പിഴയോടെ ജനുവരി 13 വരെയും 400 രൂപ പിഴയോടെ ജനുവരി 15 വരെയും അപേക്ഷിക്കാവുന്നതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
ജനുവരിയിൽ നടത്തിയ രണ്ടാം സെമസ്റ്റർ എൽഎൽഎം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കുളള അപേക്ഷകൾ ജനുവരി ഏഴിന് മുൻപായി സർവകലാശാല ഓഫീസിൽ സമർപ്പിക്കേണ്ട താണ്.
സീറ്റ് ഒഴിവ്
കേരളസർവകലാശാലയുടെ പഠനവകുപ്പുകളിൽ 202021 വർഷം പുതുതായി ആരംഭിക്കുന്ന എംഎസ്സി ഫിസിക്സ് സ്പെഷലൈസേഷൻ ഇൻ സ്പെയ്സ് ഫിസിക്സ് കോഴ്സിന് എസ്ടി സീറ്റും എംഎ പൊളിറ്റിക്സ്, ഇന്റർനാഷണൽ റിലേഷൻസ് ആന്‍ഡ് ഡിപ്ലോമസി, എംഎസ്സി കെമിസ്ട്രി (സ്പെഷലൈസേഷൻ ഇൻ റിന്യൂവബിൾ എനർജി) എന്നീ കോഴ്സുകൾക്ക് എസ്സി, എസ്ടി സീറ്റും ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഇന്നു രാവിലെ 10 ന് വകുപ്പിൽ നേരിട്ട് ഹാജരാകേണ്ട താണ്.
കേരളസർവകലാശാല സ്റ്റഡി ആന്‍ഡ് റിസർച്ച് സെന്റർ, ആലപ്പുഴയിൽ എംകോം റൂറൽ മാനേജ്മെന്റ് കോഴ്സ് അഡ്മിഷന് എസ്സി, എസ്ടി സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഇന്നു രാവിലെ 10.30 ന് സെന്ററിൽ നേരിട്ട് ഹാജരാകണം.