പരീക്ഷകൾ മാറ്റി
അഫിലിയേറ്റഡ് കോളജുകളിൽ ഇന്ന് നടത്താനിരുന്ന പഞ്ചവത്സര എൽഎൽബി പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്.
സ്പോട്ട് അഡ്മിഷൻ
സ്കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആൻഡ് ഡെവലപ്മെന്റ് സ്റ്റഡീസിൽ ഈ അധ്യയന വർഷത്തിൽ ഗാന്ധിയൻ സ്റ്റഡീസ് വിഷയത്തിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അഞ്ചിന് സ്പോട് അഡ്മിഷൻ നടത്തുന്നു. ക്യാറ്റ് പ്രോസ്പെക്ടസ് പ്രകാരം യോഗ്യരായവർ യോഗ്യത സർട്ടിഫിക്കറ്റുകളുമായി വൈകുന്നേരം നാലിനു മുന്പ് ഡിപ്പാർട്ട്മെന്റ് ഓഫീസിൽ രജിസ്ട്രേഷൻ നടത്തണം. ഫോണ്: 04812731039.
പരീക്ഷഫലം
നാലാം സെമസ്റ്റർ എംപിഎഡ് (2018 അഡ്മിഷൻ റഗുലർ, 2013 മുതൽ 2017 വരെ അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 14 വരെ അപേക്ഷിക്കാം.