പുതുക്കിയ പരീക്ഷാത്തീയതി
ഡിസംബർ 4, 18, 21, 23 എന്നീ തീയതികളിൽ നടത്തേണ്ടിയിരുന്ന രണ്ടാം സെമസ്റ്റർ ബിഎ/ബിഎസ്സി/ബികോം സിബിസിഎസ്എസ്/സിആർ പരീക്ഷകൾ യഥാക്രമം 4, 6, 8, 11 എന്നീ തീയതികളിൽ നടത്തും. പരീക്ഷാകേന്ദ്രത്തിനോ സമയത്തിനോ മാറ്റമില്ല.
പ്രാക്ടിക്കൽ
എട്ടാം സെമസ്റ്റർ ബിഎസ്സി കന്പ്യൂട്ടർ സയൻസ് (ഹിയറിംഗ് ഇംപയേർഡ്) ഡിഗ്രി പരീക്ഷകളുടെ പ്രായോഗിക പരീക്ഷ 7, 11 തീയതികളിൽ.
വാചാപരീക്ഷ
നാലിന് നടക്കേണ്ടിയിരുന്ന എപിജിഡിഇസി വാചാപരീക്ഷ 29 ന് നടത്തും.
ടൈംടേബിൾ
19 ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ യൂണിറ്ററി എൽഎൽബി (ജനുവരി 2021) പരീക്ഷയുടെ വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ .
ജനുവരിയിൽ നടത്തുന്ന ബിടെക്. ഏഴാം സെമസ്റ്റർ 2008 ആന്‍ഡ് 2013 സ്കീം കോഴ്സ് കോഡിൽ വരുന്ന ബിടെക് പാർട്ട്ടൈം റീസ്ട്രക്ച്ചേർഡ് ഏഴും, അഞ്ചും, ആറും (2008 ആന്‍ഡ് 2013 സ്കീം) സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
പരീക്ഷാഫീസ്
ഫെബ്രുവരിയിൽ നടത്തുന്ന ആറാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആന്‍ഡ് കാറ്ററിംഗ് ടെക്നോളജി (ബിഎച്ച്എം) ഡിഗ്രി പരീക്ഷകൾക്ക് (2017 അഡ്മിഷൻ (2014 സ്കീം) റെഗുലർ, 2014 സ്കീം സപ്ലിമെന്ററി, 2011 സ്കീം സപ്ലിമെന്ററി, 2006 സ്കീം മേഴ്സിചാൻസ്) പരീക്ഷകൾക്ക് എട്ടു വരെയും 150 രൂപ പിഴയോടെ 13 വരെയും 400 രൂപ പിഴയോടെ 15 വരെയും അപേക്ഷിക്കാം. 2014 സ്കീം വിദ്യാർഥികൾ ഓണ്‍ലൈനായും മറ്റുള്ളവർ ഓഫ്ലൈനായുമാണ് അപേക്ഷിക്കേണ്ട ത്.
പരീക്ഷാകേന്ദ്രം
ജനുവരിയിൽ ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എംബിഎ മേഴ്സിചാൻസ് ആന്‍ഡ് സപ്ലിമെന്ററി (2014 സ്കീം) ആന്‍ഡ് സപ്ലിമെന്ററി (2018 സ്കീം) പരീക്ഷകളുടെ ഹാൾടിക്കറ്റുകൾ പരീക്ഷാകേന്ദ്രങ്ങളിൽ ലഭ്യമാണ്.
രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയറിംഗ് ആന്‍ഡ് ടെക്നോളജി, ബിഷപ്പ് ജെറോം ഇന്റസ്റ്റിറ്റ്യൂട്ട് എന്നീ കോളജുകളിൽ നിന്നുളള എംബിഎ വിദ്യാർഥികൾ അവരവരുടെ കോളജുകളിൽ നിന്നും ഹാൾടിക്കറ്റ് കൈപ്പറ്റി യഥാക്രമം യുഐഎം വർക്കല, യുഐഎ. മുണ്ട ക്കൽ എന്നീ കോളജുകളിൽ പരീക്ഷ എഴുതേണ്ട താണ്.
എംഎസ്ഡബ്ല്യൂ റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിച്ചു
ശ്രീ.വിദ്യാധിരാജ കോളജ് ഓഫ് ആർട്സ് ആന്‍ഡ് സയൻസ്, കരുനാഗപ്പള്ളി, വിഗ്യാൻ കോളജ് ഓഫ് അപ്ലൈഡ് സയൻസസ്, കാട്ടാക്കട എന്നീ കോളജുകളിലേക്കുളള എംഎസ്ഡബ്ല്യൂ അഡ്മിഷനു വേണ്ടി ഡിസംബർ 18, 19 എന്നീ തീയതികളിൽ എൻട്രൻസ് എഴുതിയ വിദ്യാർഥികളുടെ റാങ്ക്ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
കേരളസർവകലാശാല 2020 ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ യൂണിറ്ററി എൽഎൽബി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുളള അപേക്ഷകൾ 11 ന് മുൻപായി സർവകലാശാല ഓഫീസിൽ സമർപ്പിക്കണം.
ഡിസംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎസ്സി കെമിസ്ട്രി/അനലിറ്റിക്കൽ/അപ്ലൈഡ്/മെഡിസിനൽ/പോളിമർ കെമിസ്ട്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 10 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2020 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്സി ബോട്ടണി (റെഗുലർ ആന്‍ഡ് സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 10 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.