പുതുക്കിയ പരീക്ഷാത്തീയതി
എട്ടിന് നടക്കുന്നതിനാൽ അന്നേദിവസം നടക്കാനിരുന്ന രണ്ടാം സെമസ്റ്റർ ബിഎ/ബിഎസ്സി/ബികോം സിബിസിഎസ്എസ്/സിബിസിഎസ്എസ്സിആർ. പരീക്ഷകൾ 13 ന് നടത്തും. പരീക്ഷാകേന്ദ്രത്തിനോ സമയത്തിനോ മാറ്റമില്ല.
ടൈംടേബിൾ
ബിഎസ്സി നഴ്സിംഗ് (മേഴ്സിചാൻസ് 2006 മുതൽ 2009 വരെയുളള അഡ്മിഷൻ) നാല്, മൂന്ന്, രണ്ട്, ഒന്ന് വർഷ പരീക്ഷകൾ യഥാക്രമം 15, ഫെബ്രുവരി 1, 15, മാർച്ച് 1 തീയതികൾ മുതൽ ഗവ.നഴ്സിംഗ് കോളജ്, തിരുവനന്തപുരത്ത് നടത്തും. എല്ലാ വിദ്യാർത്ഥികളും ഹാൾടിക്കറ്റ് ഗവ.നഴ്സിംഗ് കോളജിൽ നിന്ന് കൈപ്പറ്റേണ്ട താണ്.
പ്രാക്ടിക്കൽ
ജൂണിൽ നടന്ന രണ്ടാം സെമസ്റ്റർ എംഎസ്സി ബയോകെമിസ്ട്രി പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ 12 മുതൽ 18 വരെ അതതു കോളജുകളിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. ജൂണിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്സി ജ്യോഗ്രഫി പരീക്ഷയുടെ പ്രാക്ടിക്കൽ 11, 12 എന്നീ തീയതികളിൽ അതതു കോളജുകളിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന
മാർച്ചിൽ നടന്ന ആറാം സെമസ്റ്റർ ബിഎസിബിസിഎസ് പരീക്ഷയുടേയും 2019 ഡിസംബറിൽ നടന്ന അഞ്ചാം സെമസ്റ്റർ ബിഎ സിബിസിഎസ് പരീക്ഷയുടേയും സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ ഐഡി കാർഡും ഹാൾടിക്കറ്റുമായി 15 നകം ബിഎ റീവാല്യുവേഷൻ സെക്ഷനിൽ ഹാജരാകേണ്ട താണ്.
പരീക്ഷാഫീസ്
മൂന്നാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎ, ബിഎസ്സി, ബികോം. ഡിഗ്രി (റെഗുലർ 2019 അഡ്മിഷൻ, ഇംപ്രൂവ്മെന്റ് 2018 അഡ്മിഷൻ, 2015, 2016, 2017 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾക്ക് 15 വരെയും 150 രൂപ പിഴയോടെ 20 വരെയും 400 രൂപ പിഴയോടെ 22 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
കേരളസർവകലാശാല നടത്തിയ മൂന്നാം സെമസ്റ്റർ ബിടെക്. ഡിഗ്രി (2008 സ്കീം) ഫെബ്രുവരി 2020 സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി 18. കരട് മാർക്ക്ലിസ്റ്റ് വെബ്സൈറ്റിൽ ലഭ്യമാണ്.
2019 ഡിസംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎ. ഇംഗ്ലീഷ് റെഗുലർ ആന്‍ഡ് സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ മലയാളം, എംഎസ്ഡബ്ല്യൂ. എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. സൂക്ഷ്മപരിശോധനയ്ക്ക് 16 വരെ അപേക്ഷിക്കാം.