എംജി ബിഎഡ് ഏകജാലകം; ഒന്നാം സപ്ലിമെന്ററി അലോട്മെന്റ് പ്രസിദ്ധീകരിച്ചു
എംജി സർവകലാശാലയ്ക്ക് കീഴിൽ ഏകജാലകം വഴി ബിഎഡ് പ്രവേശനത്തിനുള്ള ഒന്നാം സപ്ലിമെന്ററി അലോട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്മെന്റ് ലഭിച്ചവർ ഓണ്ലൈനായി സർവകലാശാല അക്കൗണ്ടിൽ വരേണ്ട ഫീസടച്ച് നാളെ വൈകുന്നേരം നാലിനു മുന്പായി അലോട്മെന്റ് ലഭിച്ച കോളജിൽ പ്രവേശനം നേടണം. ഫീസടയ്ക്കാത്തവരുടെയും ഫീസടച്ച ശേഷം കോളജിൽ പ്രവേശനം നേടാത്തവരുടെയും അലോട്മെന്റ് റദ്ദാക്കും. നിലവിൽ മുൻ അലോട്മെന്റുകളിലോ മറ്റ് ക്വോട്ടാകളിലോ പ്രവേശനം നേടിയവർ സപ്ലിമെന്ററി അലോട്മെന്റിന് അപേക്ഷിക്കുകയും അലോട്മെന്റ് ലഭിക്കുകയും ചെയ്താൽ നിലവിലെ പ്രവേശനം റദ്ദാക്കപ്പെടും. ഇവർ നിർബന്ധമായും സപ്ലിമെന്ററി അലോട്മെന്റിൽ അലോട്ട് ചെയ്ത കോളജിൽ പ്രവേശനം നേടണം. പ്രിൻസിപ്പൽമാർ ഇക്കാര്യത്തിൽ ശ്രദ്ധപുലർത്തേണ്ടതും വിദ്യാർഥികൾക്ക് അറിയിപ്പു നൽകേണ്ടതുമാണ്.
പുതുക്കിയ പരീക്ഷാ തീയതി
2020 ഡിസംബർ നാലിനു നടത്താനിരുന്ന ആറാം സെമസ്റ്റർ സിബിസിഎസ്എസ് യുജി (2013ന് മുന്പുള്ള അഡ്മിഷൻ സപ്ലിമെന്ററി, മേഴ്സിചാൻസ്) പരീക്ഷകൾ 13ന് നടക്കും. പരീക്ഷാകേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല.
പരീക്ഷ മാറ്റി
2020 ഡിസംബർ 22നു നടത്താൻ നിശ്ചയിച്ചിരുന്നതും ഡിസംബർ 31ലേക്ക് മാറ്റിവച്ചതുമായ രണ്ടാം സെമസ്റ്റർ എംഎ മലയാളം (20122018 അഡ്മിഷൻ) പ്രോഗ്രാമിന്റെ ’നോവൽ സാഹിത്യം’ സപ്ലിമെന്ററി, മേഴ്സി ചാൻസ് പരീക്ഷ മാറ്റിവച്ചതായി വൈസ് ചാൻസലർ അറിയിച്ചു.
പരീക്ഷാ തീയതി
നാലാം വർഷ ബിഫാം സപ്ലിമെന്ററി (2016ന് മുന്പുള്ള അഡ്മിഷൻ) പരീക്ഷകൾ 22 മുതൽ ആരംഭിക്കും. 13 വരെയും 525 രൂപ പിഴയോടെ 14 വരെയും 1050 രൂപ സൂപ്പർഫൈനോടെ 15 വരെയും അപേക്ഷിക്കാം. വിദ്യാർഥികൾ പേപ്പറൊന്നിന് 35 രൂപ വീതം (പരമാവധി 210 രൂപ) സി.വി. ക്യാന്പ് ഫീസായി പരീക്ഷാഫീസിന് പുറമെ അടയ്ക്കണം.
സീറ്റൊഴിവ്
എംജി സർവകലാശാല പ്യുവർ ആൻഡ് അപ്ലൈഡ് ഫിസിക്സിലെ എംഎസ്സി ഫിസിക്സ് (202022 ബാച്ച് സിഎസ്എസ്) പ്രോഗ്രാമിൽ എസ്ടി വിഭാഗത്തിൽ ഒരു സീറ്റൊഴിവുണ്ട്. 2020 ക്യാറ്റ് പ്രോസ്പെക്ടസ് പ്രകാരം യോഗ്യരായ എസ്സി, എസ്ടി വിഭാഗത്തിൽപ്പെട്ടവർ 11ന് രാവിലെ 10.30ന് പഠനവകുപ്പിൽ അസൽ രേഖകളുമായി എത്തണം. 0481 2731043.
പരീക്ഷാഫലം
2020 ഓഗസ്റ്റിൽ നടന്ന രണ്ടാം സെമസ്റ്റർ എംഫിൽ ഇൻ ഫിസിക്കൽ എജ്യൂക്കേഷൻ (റെഗുലർ 2017 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.