ബിരുദ പ്രവേശനം സ്പോട് അലോട്ട്മെന്റ് മാറ്റിവച്ചു
11,12,15 തീയതികളിൽ കൊല്ലം, ആലപ്പുഴ, അടൂർ മേഖലകളിൽ നടത്താൻ തീരുമാനിച്ചിരുന്ന യുജി സ്പോട് അലോട്ട്മെന്റ് മാറ്റിവച്ചു . പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.
ഒന്നാം വർഷ ബിഎഡ്: സ്പോട് അലോട്ട്മെന്റ് 12, 13 ന്
ഒന്നാം വർഷ ബിഎഡ് കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ജനറൽ / മറ്റ് സംവരണ വിഭാഗക്കാർക്ക് സ്പോട് അലോട്ട്മെന്റ് കാര്യവട്ടത്തുള്ള യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനിയറിംഗിൽ നടത്തുന്നു.
ബി.എഡ് നാച്ച്വറൽ സയൻസ്, ഫിസിക്കൽ സയൻസ്, മാത്തമാറ്റിക്സ്, സോഷ്യൽ സയൻസ്, ജിയോഗ്രാഫി എന്നീ വിഷയങ്ങൾക്ക് 12നും ബിഎഡ് ഇംഗ്ലീഷ്, മലയാളം, ഹിന്ദി, തമിഴ്, അറബിക്, സംസ്കൃതം, കോമേഴ്സ് എന്നീ വിഷയങ്ങൾക്ക് 13നുമാണ് സ്പോട് അലോട്ട്മെന്റ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്
സ്പോട് അല്ലോട്മെന്റിൽ പങ്കെടുക്കുന്ന എല്ലാ വിദ്യാർഥികളും ഓൺലൈൻ അപേക്ഷയുടെ ഏറ്റവും പുതിയ പ്രിന്റ് ഔട്ട് നിർബന്ധമായും കൊണ്ട് വരേണ്ടതാണ്. ഒഴിവുള്ള കോളേജുകളുടെയും സീറ്റുകളുടെയും വിവരം സർവകലാശാല വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കും.
വിഷ്വൽ ആർട്സിലേക്ക് പിജി പ്രവേശനം
രാജാരവിവർമ സെന്റർ ഓഫ് എക്സലൻസ് ഫോർ വിഷ്വൽ ആർട്സിലേക്ക് മാസ്റ്റർ ഓഫ് വിഷ്വൽ ആർട്സ് ഇൻ പെയിന്റിംഗ്, മാസ്റ്റർ ഓഫ് വിഷ്വൽ ആർട്സ് ഇൻ ആർട്ട് ഹിസ്റ്ററി എന്നീ കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി 29. പ്രവേശനപരീക്ഷ ഫെബ്രുവരി 15 നും അഭിമുഖം ഫെബ്രുവരി 17 നും നടത്തും. ക്ലാസുകൾ കൾ ഫെബ്രുവരി 24 ന് ആരംഭിക്കും.