എംടെക് കന്പ്യൂട്ടർ സയൻസ് സ്പോട്ട് അഡ്മിഷൻ
കന്പ്യൂട്ടർ സയൻസ് പഠനവിഭാഗത്തിൽ എഐസിടിഇ അംഗീകാരമുളള എംടെക് കന്പ്യൂട്ടർ സയൻസിൽ (ഡിജിറ്റൽ ഇമേജ് പ്രോസസിംഗ് സ്പെഷലൈസേഷൻ) ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ബിപിഎൽ, എസ്സി, എസ്ടി, സ്പോണ്സേർഡ് എന്നീ വിഭാഗത്തിലുള്ള ഒഴിവുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താത്പര്യമുള്ളവർ 13ന് രാവിലെ 11ന് അസൽ സർട്ടിഫിക്കറ്റുകളുമായി കാര്യവട്ടം കാന്പസിലെ കന്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 8137806393 എന്ന നന്പറിൽ ബന്ധപ്പെടുക.
എൽഎൽബി പരീക്ഷകൾക്ക് മൂന്നുപരീക്ഷാകേന്ദ്രങ്ങൾകൂടി
19 ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ യൂണിറ്ററി എൽഎൽബി പരീക്ഷകൾക്ക് ഗവ. ലോ കോളജ്, തിരുവനന്തപുരം, കേരള ലോ അക്കാഡമി, ലോ കോളജ്, സിഎസ്ഐ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലീഗൽ സ്റ്റഡീസ്, ചെറുവാരക്കോണം കൂടാതെ എൻഎസ്എസ് ലോ കോളജ്, കൊട്ടിയം, ഗുരു നിത്യചൈതന്യയതി കോളജ് ഓഫ് ലോ, കായംകുളം, മാർ ഗ്രിഗോറിയസ് കോളജ് ഓഫ് ലോ, തിരുവനന്തപുരം എന്നീ മൂന്ന് പരീക്ഷാകേന്ദ്രങ്ങൾ കൂടി അനുവദിച്ചു. പരീക്ഷാകേന്ദ്രം മാറി എഴുതാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ പ്രസ്തുത വിവരം അവരവരുടെ കോളജ് പ്രിൻസിപ്പൽമാരെ 14ന് മുൻപ് അിറയിക്കണം.
20 ന് ആരംഭിക്കുന്ന എംഎ /എംഎസ്സി /എംകോം ഒന്നാം സെമസ്റ്റർ മേഴ്സിചാൻസ് പരീക്ഷയുടെ ഹാൾടിക്കറ്റുകൾ അതതു പരീക്ഷാകേന്ദ്രങ്ങളിൽ നിന്ന് കൈപ്പറ്റി, ജില്ലകളിൽ നിശ്ചയിക്കപ്പെട്ട കേന്ദ്രങ്ങളിൽ പരീക്ഷയ്ക്ക് ഹാജരാകണം. തിരുവനന്തപുരം ജില്ലയിലെ കോളജുകൾ പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുത്ത വിദ്യാർഥികൾ എംജി കോളജ്, തിരുവനന്തപുരത്തും, കൊല്ലംപത്തനംതിട്ട ജില്ലകളിലെ വിദ്യാർഥികൾ ടികെഎം ആർട്സ് ആൻഡ് സയൻസ് കോളജ്, കൊല്ലത്തും, ആലപ്പുഴ ജില്ലയിലെ വിദ്യാർഥികൾ എസ്ഡി കോളജ്, ആലപ്പുഴയിലും പരീക്ഷ എഴുതണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ
പരീക്ഷാഫലം
2020 ജനുവരിയിൽ നടത്തിയ ഒന്നും രണ്ടും സെമസ്റ്റർ എംഎ സോഷ്യോളജി (വിദൂര വിദ്യാഭ്യാസം 2018 അഡ്മിഷൻ), സപ്ലിമെന്ററി (2017 അഡ്മിഷൻ) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2020 സെപ്റ്റംബറിൽ നടത്തിയ നാലാം സെമസ്റ്റർ ബിഎ ഓണേഴ്സ് ഡിഗ്രി പ്രോഗ്രാം ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ (2018 അഡ്മിഷൻ റെഗുലർ/2017 അഡ്മിഷൻ ഇംപ്രൂവ്മെന്റ്/20152016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 25 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2019 സെപ്റ്റംബറിൽ നടത്തിയ ബികോം ആന്വൽ സ്കീം പാർട്ട് ഒന്ന്, രണ്ടിന്റെ തടഞ്ഞുവച്ചിരുന്ന 141 വിദ്യാർഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
മൂന്നാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎ/ ബിഎസ്സി/ബികോം ഡിഗ്രി (മേഴ്സിചാൻസ് 2013 അഡ്മിഷൻ) പരീക്ഷകൾക്ക് 15 വരെയും 150 രൂപ പിഴയോടെ20 വരെയും 400 രൂപ പിഴയോടെ 22 വരെയും ഓണ്ലൈനായി അപേക്ഷിക്കാം. ഫീസിനു പുറമേ മേഴ്സിചാൻസിനുള്ള ഫീസും ഒടുക്കണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
എട്ടാം സെമസ്റ്റർ ബിടെക്. പാർട്ട് ടൈം റീസ്ട്രക്ച്ചേർഡ് (2008 സ്കീം) സപ്ലിമെന്ററി പരീക്ഷയുടെ രജിസ്ട്രേഷൻ ആരംഭിച്ചു. പിഴകൂടാതെ 21 വരെയും 150 രൂപ പിഴയോടെ 27 വരെയും 400 രൂപ പിഴയോടെ 29 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പിഎച്ച്ഡി നൽകി
കെ.ജെ.ഗ്രിഗറി പോൾ (മാനേജ്മെന്റ് സ്റ്റഡീസ്), കെ. രതീഷ് (തീയറ്റർ ആർട്സ് ആൻഡ് ഫിലിം ഏസ്തറ്റിക്സ് ഫോർ എഡ്യൂക്കേഷൻ), ജെ.ആർ.റാണി (കന്പ്യൂട്ടേഷണൽ ബയോളജി ആൻഡ് ബയോഇൻഫോർമാറ്റിക്സ്), ഐ.എസ്.അശ്വതി (ബയോകെമിസ്ട്രി), ജെസ്ബി ജോർജ് (ഫിസിക്സ്), എസ്. ശ്രീല (മലയാളം), സന്ധ്യ ജെ. നായർ (ഹിസ്റ്ററി), ജി. നിത്യ, എസ്. . ഷൈലജ (തമിഴ്) എന്നിവർക്ക് പിഎച്ച്ഡി നൽകാൻസിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു.