University News
പിജി ഏകജാലകം: ഒന്നാം സപ്ലിമെന്‍ററി അലോട്‌മെന്‍റ് പ്രസിദ്ധീകരിച്ചു
ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള ഒന്നാം സപ്ലിമെ ന്‍ററി അലോട്ടുമെന്‍റ്് പ്രസിദ്ധീകരിച്ചു. അലോട്ടുമെന്‍റ് ലഭിച്ച വര്‍ ഓണ്‍ലൈനായി ഫീസടച്ച് 15നു വൈകുന്നേരം നാലിന് മുമ്പ് അലോട്ടുമെന്‍റ് ലഭിച്ച കോളജില്‍ പ്രവേശനം നേടണം.

ഫീസടയ്ക്കാത്തവരുടേയും ഫീസടച്ച ശേഷം കോളജില്‍ പ്രവേശനം നേടാത്തവരുടെയും അലോട്ടുമെന്‍റ്് റദ്ദാക്കും. നിലവില്‍ മുന്‍ അലോട്ടുമെന്‍റുകളിലോ മറ്റ് ക്വോട്ടാകളിലോ പ്രവേശനം നേടിയവര്‍ സപ്ലിമെന്‍ററി അലോട്ടുമെന്‍റിനു അപേ ക്ഷിക്കുകയും അലോട്ടുമെന്‍റ് ലഭിക്കുകയും ചെയ്താല്‍ നിലവിലെ പ്രവേശനം റദ്ദാക്കപ്പെടും. ഇവര്‍ നിര്‍ബന്ധ മായും സപ്ലിമെന്‍ററി അലോട്ടുമെന്‍റില്‍ അലോട്ട് ചെയ്ത കോളജില്‍ പ്രവേശനം നേടണം.

പുതുക്കിയ പരീക്ഷാ തീയതി

2020 ഡിസംബര്‍ 29, 31, 30, ജനുവരി ഒന്ന് തീയതികളില്‍ അഫിലിയേറ്റഡ് കോളജുകളില്‍ നടത്താനിരുന്നതും മാറ്റിവച്ചതുമായ രണ്ടും ഒമ്പതും സെമസ്റ്റര്‍ എല്‍എല്‍ബി (പഞ്ചവത്സരം) പരീക്ഷകള്‍ യഥാക്രമം 18, 23, ഫെബ്രുവരി അഞ്ച്, എട്ട് തീയതികളില്‍ നടക്കും. പരീക്ഷാ കേന്ദ്രത്തിന് മാറ്റമില്ല.

ബിഎ, ബികോം പ്രൈവറ്റ് പരീക്ഷകള്‍ 20 മുതല്‍

മൂന്ന്, നാല് സെമസ്റ്റര്‍ ബിഎ, ബികോം സിബിസിഎസ് (പ്രൈവറ്റ് രജിസ്ട്രേഷന്‍) 2017 അഡ്മിഷന്‍ റീഅപ്പിയറന്‍സ്, 2018 അഡ്മിഷന്‍ ആദ്യ അപ്പിയറന്‍സ്, 2019 അഡ്മിഷന്‍ അഡീഷണല്‍ ഇലക്ടീവ് പരീക്ഷകള്‍ 20ന് ആരംഭിക്കും. വിശദവിവരം സര്‍വകലാശാല വെബ്സൈറ്റില്‍.

പരീക്ഷാ തീയതി

മൂന്നും നാലും സെമസ്റ്റര്‍ ബിഎ, ബികോം (സിബിസിഎസ് 2018 അഡ്മിഷന്‍ റഗുലര്‍, 2017 അഡ്മിഷന്‍ റീഅപ്പിയറന്‍സ് പ്രൈവറ്റ് രജിസ്ട്രേഷന്‍) പരീക്ഷകള്‍ 20 മുതല്‍ ആരംഭി ക്കും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ് സൈറ്റില്‍.

അപേക്ഷാ തീയതി

അഞ്ചാം സെമസ്റ്റര്‍ സിബിസിഎസ് (പുതിയ സ്‌കീം 2018 അഡ്മിഷന്‍ റെഗുലര്‍, 2017 അഡ്മിഷന്‍ റീഅപ്പിയറന്‍സ്), അഞ്ചാം സെമസ്റ്റര്‍ (2013 2016 അഡ്മിഷന്‍ റീഅപ്പിയറന്‍സ്) യു.ജി. പരീക്ഷയ്ക്ക് 15 മുതല്‍ 19 വരെഅപേക്ഷിക്കാം. വിവരം വെബ്സൈറ്റില്‍.

പരീക്ഷാഫലം

2020 മേയില്‍ നടന്ന നാലാം സെമസ്റ്റര്‍ എംഎസ്‌സി ഓപ്പറേഷന്‍സ് റിസര്‍ച്ച് ആന്‍ഡ് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (റെഗുലര്‍) ഫലം പ്രസിദ്ധീകരിച്ചു. വിവരം വെബ്സൈറ്റില്‍.

2020 മേയില്‍ നടന്ന നാലാം സെമസ്റ്റര്‍ എംഎസ്‌സി ജിയോ ളജി (റെഗുലര്‍) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

2019 ഒക്ടോബറില്‍ നടന്ന മൂന്നാം സെമസ്റ്റര്‍ എംഎ മ്യൂസിക് വീണ, മ്യൂസിക് വോക്കല്‍ റെഗുലര്‍, സപ്ലിമെന്‍ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിവരം വെബ്സൈറ്റില്‍.

സ്പോട് അഡ്മിഷന്‍

ഡയറക്ടറേറ്റ് ഫോര്‍ അപ്ലൈഡ് ഷോര്‍ട് ടേം പ്രോഗ്രാംസി ല്‍ (ഡിഎഎസ്പി) ഡിപ്ലോമ ഇന്‍ ബേക്കറി ആന്‍ഡ് കണ്‍ ഫെക്ഷനറി (ഒരു വര്‍ഷം), പിജി ഡിപ്ലോമ ഇന്‍ ഡേറ്റ ആന്‍ഡ ബിസിനസ് അനലിറ്റിക്സ് (ഒരു വര്‍ഷം) എന്നീ പ്രോഗ്രാമു കളില്‍ ഏതാനും സീറ്റൊഴിവുണ്ട്.
താത്പര്യമു ള്ളവര്‍ 15ന് നടക്കുന്ന സ്പോട് അഡ്മിഷനു വേണ്ടി dasp.mg u.ac.inലൂടെ അപേക്ഷിക്കണം. 04812731066, 9747819882.