2020 മാർച്ചിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്സി സൈക്കോളജി, എംഎസ്സി കൗണ്സിലിംഗ് സൈക്കോളജി പരീക്ഷകളുടെ പ്രാക്ടിക്കൽ 18 മുതൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന
മൂന്നാം സെമസ്റ്റർ ബിടെക് റെഗുലർ (യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനിയറിംഗ്, കാര്യവട്ടം) ജനുവരി 2020 (2018 സ്കീം) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച ഐഡി കാർഡും ഹാൾടിക്കറ്റുമായി കേരളസർവകലാശാല പാളയം കാന്പസിലെ റീവാല്യുവേഷൻ സെക്ഷനിൽ 18, 19, 20 തീയതികളിൽ ഹാജരാകണം.
ബിഎച്ച്എംസിടി കോഴ്സിന് അപേക്ഷ ക്ഷണിക്കുന്നു
ലൂർദ് മാതാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി കുറ്റിച്ചൽ, തിരുവനന്തപുരം, സ്നേഹാചാര്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി കരുവാറ്റ, ആലപ്പുഴ, ശ്രീനാരായണഗുരു മെമ്മോറിയൽ കാറ്ററിംഗ് കോളജ് തുറവൂർ, ആലപ്പുഴ എന്നീ കോളജുകളിലെ 20202021 അധ്യയന വർഷത്തിൽ ഒന്നാം വർഷ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി ഡിഗ്രി കോഴ്സിലേക്ക് പ്രവേശനത്തിനായി അപേക്ഷകൾ സ്വീകരിക്കുന്നു. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 25. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
മൂന്നാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎ/ബിഎസ്സി/ബികോം (റെഗുലർ 2019 അഡ്മിഷൻ, ഇംപ്രൂവ്മെന്റ് 2018 അഡ്മിഷൻ, 2015, 2016, 2017 അഡ്മിഷൻ സപ്ലിമെന്ററി, 2013 അഡ്മിഷൻ മേഴ്സിചാൻസ്) പരീക്ഷകൾക്ക് 19 വരെ ഫീസടയ്ക്കാം. 150 രൂപ പിഴയോടെ 21 വരെയും 400 രൂപ പിഴയോടെ 23 വരെയും അപേക്ഷിക്കാം.
ലൈബ്രറി അസിസ്റ്റന്റ് അപേക്ഷാതീയതി നീട്ടി
കേരളസർവകലാശാലയുടെ കീഴിലുളള യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ കരാർ അടിസ്ഥാനത്തിൽ ലൈബ്രറി അസിസ്റ്റന്റിനെ നിയമിക്കുന്നു. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 22 വൈകുന്നേരം അഞ്ച്വരെ നീട്ടി.