University News
ബി​​എ​​ഡ് പ്ര​​വേ​​ശ​​നം; ഫൈ​​ന​​ൽ അ​​ലോ​​ട്ടു​​മെ​​ന്‍റി​​ന് ഓ​​പ്ഷ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ൻ ഇ​​ന്നു​​കൂ​​ടി
ഏ​​ക​​ജാ​​ല​​കം വ​​ഴി ബി​​എ​​ഡ് പ്ര​​വേ​​ശ​​ന​​ത്തി​​നു​​ള്ള ഫൈ​​ന​​ൽ അ​​ലോ​​ട്മെ​​ന്‍റി​​ന് ഇ​​ന്നു വൈ​​കു​​ന്നേ​​രം അ​​ഞ്ചു​​വ​​രെ ഓ​​പ്ഷ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ൻ ന​​ട​​ത്താം. നി​​ല​​വി​​ൽ അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്കാ​​ത്ത​​വ​​ർ​​ക്കും മു​​ൻ അ​​ലോ​​ട്മെ​​ന്‍റു​​ക​​ളി​​ൽ പ്ര​​വേ​​ശ​​നം ല​​ഭി​​ച്ച​​വ​​രു​​ൾ​​പ്പെ​​ടെ എ​​ല്ലാ​​വ​​ർ​​ക്കു​​മാ​​യാ​​ണ് ഫൈ​​ന​​ൽ അ​​ലോ​​ട്ട്മെ​​ന്‍റ്. അ​​പേ​​ക്ഷ​​ക​​ൻ ഓ​​ണ്‍​ലൈ​​ൻ അ​​പേ​​ക്ഷ​​യി​​ൽ വ​​രു​​ത്തി​​യ തെ​​റ്റു​​മൂ​​ലം അ​​ലോ​​ട്മെ​​ന്‍റി​​നു പ​​രി​​ഗ​​ണി​​ക്ക​​പ്പെ​​ടാ​​ത്ത​​വ​​ർ​​ക്കും അ​​ലോ​​ട്മെ​​ന്‍റി​​ലൂ​​ടെ ല​​ഭി​​ച്ച പ്ര​​വേ​​ശ​​നം റ​​ദ്ദാ​​ക്കി​​യ​​വ​​ർ​​ക്കും പ്ര​​ത്യേ​​ക​​മാ​​യി ഫീ​​സ് അ​​ട​​യ്ക്കാ​​തെ നി​​ല​​വി​​ലു​​ള്ള ആ​​പ്ലി​​ക്കേ​​ഷ​​ൻ ന​​ന്പ​​രും പാ​​സ്‌​വേ​​ഡും ഉ​​പ​​യോ​​ഗി​​ച്ച് www.cap. mgu.ac.in എ​​ന്ന വെ​​ബ്സൈ​​റ്റി​​ലൂ​​ടെ ഇ​​ന്നു വൈ​​കു​​ന്നേ​​രം അ​​ഞ്ചു​​വ​​രെ പു​​തു​​താ​​യി ഓ​​പ്ഷ​​നു​​ക​​ൾ ന​​ൽ​​കാം.

പ​​രീ​​ക്ഷ തീ​​യ​​തി

ഒ​​ന്നാം വ​​ർ​​ഷ എം​​എ​​സ്‌​​സി മെ​​ഡി​​ക്ക​​ൽ അ​​നാ​​ട്ട​​മി (2019 അ​​ഡ്മി​​ഷ​​ൻ റെഗു​​ല​​ർ/2019​​ന് മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ 29 മു​​ത​​ൽ ആ​​രം​​ഭി​​ക്കും. നാ​​ളെ വ​​രെ​​യും 525 രൂ​​പ പി​​ഴ​​യോ​​ടെ 19 വ​​രെ​​യും 1050 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 20 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം.

അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​​സി മെ​​ഡി​​ക്ക​​ൽ ബ​​യോ​​കെ​​മി​​സ്ട്രി (2016 അ​​ഡ്മി​​ഷ​​ൻ മു​​ത​​ൽ റെ​​ഗു​​ല​​ർ/​​സ​​പ്ലി​​മെ​​ന്‍റ​​റി), എം​​എ​​സ്‌​​സി മെ​​ഡി​​ക്ക​​ൽ ബ​​യോ​​കെ​​മി​​സ്ട്രി (2014 2015 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ 29 മു​​ത​​ൽ ആ​​രം​​ഭി​​ക്കും.