ഒന്നാം വർഷ പി.ജി: ജനറൽ/മറ്റ് വിഭാഗങ്ങൾക്ക് സ്പോട്ട് അലോട്ട്മെന്റ് മേഖല തലത്തിൽ
അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവണ്മെന്റ്/എയ്ഡഡ്/ സ്വാശ്രയ/ യുഐടി/ ഐഎച്ച്ആർഡി കോളജുകളിൽ ഒന്നാം വർഷ പി.ജി കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് ജനറൽ/മറ്റ് സംവരണ വിഭാഗങ്ങൾക്ക് മേഖല തലത്തിൽ സ്പോട്ട് അലോട്ട്മെന്റ് നടത്തുന്നു.
തിരുവനന്തപുരം, കൊല്ലം മേഖലയിലുള്ള കോളജുകളുടെ സ്പോട്ട് അലോട്ട്മെന്റ് 12, 15 തീയതികളിൽ യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനിയറിംഗ്, കാര്യവട്ടം, എസ് എൻ കോളജ് കൊല്ലം എന്നിവടങ്ങളിലും ആലപ്പുഴ മേഖലയിലുള്ള കോളജുകളുടെത് 16, 17 തീയതികളിൽ സെന്റ് ജോസഫ് കോളജ് ഫോർ വിമെൻ, ആലപ്പുഴയിലും നടത്തും.
എസ്സി/എസ്ടി സ്പോട്ട് അലോട്ട്മെന്റിന് ശേഷം ഒഴിവ് വന്ന സീറ്റുകൾ അർഹരായ മറ്റു വിഭാഗങ്ങളിലേയ്ക്ക് നിയമാനുസൃതം മാറ്റി ഈ സ്പോട്ട് അലോട്ട്മെന്റ് വഴി നികത്തും.
വിദ്യാർഥികൾ ഓണ്‍ലൈൻ അപേക്ഷയുടെ ഏറ്റവും പുതിയ പ്രിന്റ് ഒൗട്ട് സഹിതം വെബ്സൈറ്റിൽ പറഞ്ഞിരിക്കുന്ന സമയത്തിനകം ഹാജരായി രജിസ്റ്റർ ചെയ്യണം. ഇവരിൽനിന്നും റാങ്ക് പട്ടിക തയാറാക്കി സ്പോട്ട് അലോട്ട്മെന്റ് നടത്തും. ഓണ്‍ലൈൻ രജിസ്ട്രേഷൻ ഇല്ലാത്തവരെ ഓണ്‍ലൈൻ അപേക്ഷ സമർപ്പിച്ചിട്ടുള്ള എല്ലാവരേയും പരിഗണിച്ചതിനു ശേഷം മാത്രമേ അലോട്ട്മെന്റിൽ പരിഗണിക്കുകയുള്ളൂ. ഓരോ മേഖലയിലും ഉൾപ്പെടുത്തിയിരിക്കുന്ന കോളജുകളുടെ വിവരം, ഒഴിവുള്ള സീറ്റുകളുടെ വിവരം എന്നിവ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പരീക്ഷാത്തീയതി
2021 ജനുവരി 15 ന് നടത്തേണ്ടിയിരുന്ന എട്ടാം സെമസ്റ്റർ ബിആർക്ക്. സപ്ലിമെന്ററി (2008 സ്കീം) Advanced Structural Systems ന്റെ പരീക്ഷ മാർച്ച് ഒന്‍പതിന് നടത്തും. പരീക്ഷാകേന്ദ്രങ്ങളിലോ സമയത്തിലോ മാറ്റം ഉണ്ടായിരിക്കുന്നതല്ല.
പ്രാക്ടിക്കൽ
2021 ജനുവരിയിൽ നടത്തുന്ന (2020 മേയ് സെഷൻ) രണ്ടാം സെമസ്റ്റർ ബിഎസ്സി കന്പ്യൂട്ടർ സയൻസ് ഡിഗ്രി കോഴ്സിന്റെ പ്രാക്ടിക്കൽ പരീക്ഷ 15 മുതൽ 19 വരെ അതത് പരീക്ഷാകേന്ദ്രങ്ങളിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
2021 മാർച്ചിൽ നടത്തുന്ന ബിഎ/ബിഎ അഫ്സൽഉൽഉലമ (ആന്വൽ സ്കീം) പരീക്ഷകൾക്ക്ക്കുള്ള ഓണ്‍ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. പിഴകൂടാതെ 18 വരെയും 150 രൂപ പിഴയോടെ 22 വരെയും 400 രൂപ പിഴയോടെ 24 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്യൂണ്‍ തസ്തികയിലേക്ക് എഴുത്തു പരീക്ഷ
കാര്യവട്ടത്തുള്ള പോപ്പുലേഷൻ റിസർച്ച് സെന്ററിലും, കോസ്റ്റ് ഓഫ് കൾട്ടിവേഷനിലും ഒഴിവുള്ള പ്യൂണ്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷകൾ ക്ഷണിച്ചിരുന്നു. കൂടുതൽ അപേക്ഷകൾ ഉള്ളതിനാൽ ഒരു എഴുത്തു പരീക്ഷ നടത്താൻ സർവകലാശാല തീരുമാനിച്ചിരിക്കുന്നു. മലയാളത്തിലുള്ള എഴുത്തു പരീക്ഷ മണിക്കൂർ ദൈർഘ്യമുള്ളതാണ്. പൊതുവിജ്ഞാപനം, റീസണിംഗ്, അടിസ്ഥാനഗണിതം എന്നിവ അടിസ്ഥാനമാക്കിയുളള മൾട്ടിപ്പിൾ ചോയ്സ് ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളായിരിക്കും ഉള്ളത്. പരീക്ഷാതീയതിയും സെന്ററും യോഗ്യരായ അപേക്ഷാർഥികളെ പിന്നീട് അറിയിക്കും.
പരീക്ഷാഫലം
2020 മാർച്ചിൽ നടത്തിയ നാലാം സെമസ്റ്റർ ബിഎ കമ്മ്യൂണിക്കേറ്റീവ് അറബിക് (2018 അഡ്മിഷൻ റെഗുലർ/2017 അഡ്മിഷൻ ഇംപ്രൂവ്മെന്റ്/20142016 അഡ്മിഷൻസപ്ലിമെന്ററി) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 20 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2020 മാർച്ചിൽ നടത്തിയ നാലാം സെമസ്റ്റർ ബിബിഎ (195) 2014, 2015, 2016 അഡ്മിഷൻ സപ്ലിമെന്ററി, 2017 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2018 അഡ്മിഷൻ റെഗുലർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു
കേരളസർവകലാശാല സിൻഡിക്കേറ്റിലെ വിദ്യാർഥി പ്രതിനിധിയെ തെരഞ്ഞെടുക്കുന്നതിനും, കേരള കാർഷിക സർവകലാശാല ജനറൽ കൗണ്‍സിലിലേക്കുമുള്ള കേരളസർവകലാശാല സെനറ്റിന്റെ പ്രതിനിധിയെ തെരഞ്ഞെടുക്കുന്നതിനുമായി കേരളസർവകലാശാല സെനറ്റ് അംഗങ്ങളുടെ വോട്ടർപട്ടിക സർവകലാശാല ഓഫീസിലും വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.