ഹോട്ടൽ മാനേജ്മെന്റ് കോഴ്സിന്റെ പ്രാക്ടിക്കൽ 17 മുതൽ
മേയിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബിഎംഎസ്. ഹോട്ടൽ മാനേജ്മെന്റ് കോഴ്സിന്റെ പ്രാക്ടിക്കൽ 17 മുതൽ അതതു പരീക്ഷാകേന്ദ്രങ്ങളിൽ നടത്തുന്നതാ. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
മേയിൽ നടത്തിയ രണ്ടാം സെമസ്റ്റർ കരിയർ റിലേറ്റഡ് സിബിസിഎസ് ബിഎസ്സി എൻവയോണ്‍മെന്റൽ സയൻസ്, എൻവയോണ്‍മെന്റ് ആന്‍ഡ് വാട്ടർ മാനേജ്മെന്റ് പ്രോഗ്രാമിന്റെ പ്രാക്ടിക്കൽ പരീക്ഷ 16, 17 തീയതികളിൽ. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ. മേയിൽ നടത്തിയ രണ്ടാം സെമസ്റ്റർ (കരിയർ റിലേറ്റഡ് സിബിസിഎസ്) ബിഎസ്സി ഫിസിക്സ് ആന്‍ഡ് കന്പ്യൂട്ടർ ആപ്ലിക്കേഷൻ പ്രോഗ്രാമിന്റെ കന്പ്യൂട്ടർ ആപ്ലിക്കേഷൻ പ്രാക്ടിക്കൽ പരീക്ഷ 17 മുതൽ അതതു പരീക്ഷാകേന്ദ്രങ്ങളിൽ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
23 ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎ, ബിഎസ്സി, ബികോം ഡിഗ്രി (2018 അഡ്മിഷൻ റെഗുലർ, 2015, 2016, 2017 അഡ്മിഷൻ സപ്ലിമെന്ററി, 2013 അഡ്മിഷൻ മേഴ്സിചാൻസ്) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന
നാലാം സെമസ്റ്റർ ബിടെക്. റെഗുലർ/സപ്ലിമെന്ററി (യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനിയറിംഗ്, കാര്യവട്ടം) ജൂലൈ 2020 (2018 സ്കീം) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് വേണ്ടി അപേക്ഷ സമർപ്പിച്ചിട്ടുളള വിദ്യാർഥികൾ ഫോട്ടോ പതിച്ച ഐഡി കാർഡും ഹാൾടിക്കറ്റുമായി പാളയം ക്യാന്പസിലെ റീവാല്യുവേഷൻ സെക്ഷനിൽ 15 മുതൽ 17 വരെയുളള പ്രവൃത്തി ദിനങ്ങളിൽ ഹാജരാകണം.
പരീക്ഷാഫലം
മാർച്ചിൽ നടത്തിയ നാലാം സെമസ്റ്റർ ബിവോക് സോഫ്റ്റവേർ ഡെവലപ്മെന്റ് (351), ടൂറിസം ആന്‍ഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് (352), ബിഎസ്സി ബയോടെക്നോളജി (മൾട്ടിമേജർ) (350) (2018 അഡ്മിഷൻ റെഗുലർ, 2017 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2016, 2015 & 2014 അഡ്മിഷൻ സപ്ലിമെന്ററി) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 20 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കഴിഞ്ഞ ജനുവരിയിൽ നടത്തിയ ഒന്ന്/മൂന്ന്/അഞ്ച്/ഏഴ്/ഒൻപത് സെമസ്റ്ററുകളുടെ പഞ്ചവത്സര ഇന്റഗ്രേറ്റഡ് എംബിഎ (ബിഎംഎംഎഎം) (2015 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 23 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
മാർച്ചിൽ നടത്തിയ നാലാം സെമസ്റ്റർ ബിസിഎ കരിയർ റിലേറ്റഡ് സിബിസിഎസ്എസ് (2018 റെഗുലർ, 2017 ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി, 2016, 2015, 2014 സപ്ലിമെന്ററി) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി 22 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
മാർച്ചിൽ നടത്തിയ നാലാം സെമസ്റ്റർ (സിആർസിബിസിഎസ്എസ്) ബികോം കന്പ്യൂട്ടർ ആപ്ലിക്കേഷൻ (2018 അഡ്മിഷൻ റെഗുലർ, 2017 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2014, 2015, 2016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 25 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഒക്ടോബറിൽ നടത്തിയ എട്ടാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആന്‍ഡ് കാറ്ററിംഗ് ടെക്നോളജി (ബിഎച്ച്എം) (2014 സ്കീം റെഗുലർ/സപ്ലിമെന്ററി, 2006 സ്കീം മേഴ്സിചാൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 22 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
മാർച്ചിൽ നടത്തിയ സിബിസിഎസ് ബികോം നാലാം സെമസ്റ്റർ 2018 അഡ്മിഷൻ (റെഗുലർ), 2017 അഡ്മിഷൻ (ഇംപ്രൂവ്മെന്റ്), 2014, 2015, 2016 അഡ്മിഷൻ (സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 25 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഇതിനായി വെബ്സൈറ്റിൽ നിന്നും ലഭ്യമാകുന്ന കരട് മാർക്ക്ലിസ്റ്റ് ഉപയോഗിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
മാർച്ചിൽ നടത്തിയ നാലാം സെമസ്റ്റർ ബിഎസ്സി കന്പ്യൂട്ടർ സയൻസ് (2018 അഡ്മിഷൻ റെഗുലർ, 2017 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2016, 2015 & 2014 അഡ്മിഷൻ സപ്ലിമെന്ററി) ഡിഗ്രി കോഴ്സുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 25 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
മാർച്ചിൽ നടത്തിയ നാലാം സെമസ്റ്റർ സിബിസിഎസ് ബിഎസ്സി. (2018 റെഗുലർ, 2017 ഇംപ്രൂവ്മെന്റ്, 2014, 2015, 2016 സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി 25 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
എംഫിൽ സീറ്റ് ഒഴിവ്
എംഫിൽ 202021 ബാച്ചിലേക്കുളള പ്രവേശനത്തിന് ഫിസിക്സ്, ജിയോളജി, ബോട്ടണി, തമിഴ്, ഒപ്റ്റോഇലക്ട്രോണിക്സ്, ബയോകെമിസ്ട്രി, എൻവയോണ്‍മെന്റൽ സയൻസ്, കന്പ്യൂട്ടേഷണൽ ലിംഗ്വിസ്റ്റിക്സ്, കെമിസ്ട്രി, നാനോസയൻസ്, മാനുസ്ക്രിപ്റ്റോളജി (മലയാളം), ഫ്യൂച്ചേഴ്സ് സ്റ്റഡീസ് എന്നീ കോഴ്സുകളിലേക്ക് എസ്സി/എസ്ടി സീറ്റുകൾ ഒഴിവുണ്ട്. താൽപ്പര്യമുളളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കാര്യവട്ടം ക്യാന്പസിലെ അതതു ഡിപ്പാർട്ട്മെന്റുകളിൽ 15 ന് 10 ന് ഹാജരാകണം.