പുതുക്കിയ പരീക്ഷാത്തീയതി
വിദൂരവിദ്യാഭ്യാസപഠനകേന്ദ്രം നടത്തുന്ന നാലാം സെമസ്റ്റർ എംഎ/ എംഎസ്സി/എം.കോം 26ലെ പരീക്ഷ മാർച്ച് നാലിലേക്ക് മാറ്റി. പരീക്ഷാകേന്ദ്രത്തിനോ സമയത്തിനോ മാറ്റമില്ല.
ടൈംടേബിൾ
23 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ യൂണിറ്ററി എൽഎൽബി (ത്രിവത്സരം) ഫെബ്രുവരി 2021 ലെ പരീക്ഷയ്ക്ക് വിദ്യാർഥികൾ അവരവരുടെ കോളജുകളിൽ നിന്നും ഹാൾടിക്കറ്റ് വാങ്ങി അവിടെത്തന്നെ പരീക്ഷ എഴുതണം. പ്രസ്തുത പരീക്ഷയുടെ സമയം രാവിലെ 9.30 മുതൽ 12.30 വരെ. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
2020 മാർച്ചിൽ നടത്തിയ നാലാം സെമസ്റ്റർ ബിഎ ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, ബിഎ മലയാളം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ (2018 അഡ്മിഷൻ റെഗുലർ, 2017 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2014 2016 അഡ്മിഷൻ സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 26വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2020 മാർച്ചിൽ നടത്തിയ കരിയർ റിലേറ്റഡ് സിബിസിഎസ് ഗ്രൂപ്പ് 2 (മ) നാലാം സെമസ്റ്റർ ബിഎ ഇംഗ്ലീഷ് ആൻഡ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് (133), ബിഎസ്സി കെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ കെമിസ്ട്രി (241) (2018 അഡ്മിഷൻ റെഗുലർ, 2017 അഡ്മിഷൻ സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്, 2016, 2015, 2014 അഡ്മിഷൻ സപ്ലിമെന്ററി) എന്നീ പ്രോഗ്രാമുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 25 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
2020 മാർച്ചിൽ നടത്തിയ നാലാം സെമസ്റ്റർ കരിയർ റിലേറ്റഡ് സിബിസിഎസ് ഗ്രൂപ്പ് 2 (മ) ബിഎസ്സി ഫിസിക്സ് ആന്റ് കന്പ്യൂട്ടർ ആപ്ലിക്കേഷൻസ് (328) (2018 അഡ്മിഷൻ റെഗുലർ, 2017 അഡ്മിഷൻ സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്, 2016, 2015, 2014 അഡ്മിഷൻ സപ്ലിമെന്ററി) പ്രോഗ്രാമിന്റെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 26വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
യുജിസി നെറ്റ്/ജെആർഎഫ് പരീക്ഷാ പരിശീലനം
യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ, യുജിസി നെറ്റ്/ജെആർഎഫ് ഹ്യുമാനിറ്റീസ് വിഷയങ്ങളുടെ ജനറൽ പേപ്പറിന് ഓണ്‍ലൈൻ പരിശീലനക്ലാസ് സംഘടിപ്പിക്കുന്നു. താത്പര്യമുള്ള ഉദ്യോഗാർഥികൾ തിരുവനന്തപുരം പിഎംജി ജംഗ്ഷനിലുള്ള സ്റ്റുഡന്റ്സ് സെന്ററിൽ പ്രവർത്തിക്കുന്ന കേരളസർവകലാശാല എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുമായി 0471 2304577 എന്ന നന്പറിൽ ബന്ധപ്പെടുക.
പിഎച്ച്ഡി നൽകി
എ.ഷിഹാബുദ്ദീൻ (അറബിക്), ജെ.ഹസൻ (ഇസ്ലാമിക് ഹിസ്റ്ററി), എ.അശ്വതി വിജയൻ, എസ്. .സുജിത് (സംസ്കൃതം), ആർ.എസ്. കുമാരി അമൃത (തമിഴ്), ഷൈല ഹമീദ്, എസ്.സി. ശ്രീരഞ്ജിനി, എ.എസ്.ഷിബു (ഇക്കണോമിക്സ്), വി.സ്മിത, എൽ.ദേവി പ്രിയ, രഞ്ജിത് തോമസ്, വി. അജീഷ് (മാനേജ്മെന്റ് സ്റ്റഡീസ്), കെ. ഷമ്യ (ഹോം സയൻസ്), എസ്.വിനോദ്, എസ്.ശ്രീജ , ആർ.വി. കൃഷ്ണപ്രിയ (മലയാളം), വി.ആർ.അരുണ്‍കുമാർ, എ .നസീർ (ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്), ഒ. പ്രിയ, എ.എസ്.വിഷ്ണു , വൈ.സജി (ഫിലോസഫി), സി.എം.ഷഫീഖ്, എസ്.രമ്യ രഘുനാഥ് (ബയോടെക്നോളജി), എസ്.ആർ.രജീഷ, കെ.ജെ.സുജി (ഫിസിക്സ്), ജെസ്ന മോഹൻ (കന്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ്), കെ.പി.സജിന , പ്രശാന്ത് എസ്.പൈ (കൊമേഴ്സ്), സംഗീത ട്രിസ സാംസണ് (മ്യൂസിക്), പി.ശ്രീജ (ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ്), വിഷ്ണു ശ്രീവത്സണ്‍ (ഹിസ്റ്ററി) എന്നിവർക്ക് പിഎച്ച്ഡി നൽകാൻ ഇന്നലെ ചേർന്ന സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു.