പുതുക്കിയ പരീക്ഷാത്തീയതി
എട്ടാം സെമസ്റ്റർ ബിടെക് ഡിഗ്രി സപ്ലിമെന്ററി പരീക്ഷ ഡിസംബർ 2020 (2013 സ്കീം) ഭാഗമായുള്ള 23, 25, മാർച്ച് ഒന്ന് എന്നീ തീയതികളിലെ പരീക്ഷകൾ യഥാക്രമം മാർച്ച് 17, 19, 22 എന്നീ തീയതികളിലേക്ക് മാറ്റി. പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
മാർച്ചിൽ ആരംഭിക്കുന്ന നാലാം സെമസ്റ്റർ എംഎ/എംഎസ്സി/എംകോം/എംഎസ്ഡബ്ല്യൂ/എംഎംസിജെ റെഗുലർ/ സപ്ലിമെന്ററി/ മേഴ്സിചാൻസ് പരീക്ഷകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു. പിഴകൂടാതെ മാർച്ച് ഒന്നുവരെയും 150 രൂപ പിഴയോടെ മാർച്ച് നാലുവരെയും 400 രൂപ പിഴയോടെ മാർച്ച് അറ്വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
എട്ടാം സെമസ്റ്റർ ബിടെക് പാർട്ട് ടൈം റീസ്ട്രക്ച്ചേഡ് (2013 സ്കീം) പരീക്ഷയുടെ ഓണ്‍ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. പരീക്ഷയ്ക്ക് 25 വരെയും, 150 രൂപ പിഴയോടുകൂടി 26വരെയും, 400 രൂപ പിഴയോട് കൂടി 27 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
യുഐടി ഇംഗ്ലീഷ് അധ്യാപക നിയമനം അഭിമുഖ തീയതി
വിവിധ യുഐടി റീജണൽ സെന്ററുകളിലേക്ക് കരാറടിസ്ഥാനത്തിൽ ഇംഗ്ലീഷ് അധ്യാപകരെ തെരഞ്ഞെടുക്കുന്നതിലേക്കായി 22നു രണ്ടുമുതൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന ഇന്റർവ്യൂ മാർച്ച് ഒന്നിന് 10.30 മുതൽ നടത്തും. ഫെബ്രുവരി 23, 24 തീയതികളിലെ ഇന്റർവ്യൂവിന് മാറ്റമില്ല.
സിഎസിഇഇ വിവിധ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു
തുടർവിദ്യാഭ്യാസവ്യാപനകേന്ദ്രം കാര്യവട്ടം കാന്പസിൽ നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്സിന് മാർച്ച് ആറ്വരെ അപേക്ഷിക്കാം. യോഗ്യത: പ്ലസ്ടു/പ്രീഡിഗ്രി, കോഴ്സ് കാലാവധി: 6 മാസം, കോഴ്സ്ഫീസ്: 7500/, ഉയർന്ന പ്രായപരിധി ഇല്ല. www.keralauniversity.ac.in ൽ നിന്നും 28 ാം നന്പർ അപേക്ഷാ ഫോറം ഡൗണ്‍ലോഡ് ചെയ്ത് SBI ബാങ്കിൽ A/C.No.57002299878 ൽ 100 രൂപ അടച്ച രസീതും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം ഡയറക്ടർ സിഎസിഇഇ , പിഎംജി ജംഗ്ഷൻ, കേരള സർവകലാശാല, തിരുവനന്തപുരം 695033 എന്ന വിലാസത്തിൽ അയയ്ക്കുക. ഫോണ്‍: 0471 2302523.
തുടർവിദ്യാഭ്യാസ വ്യാപനകേന്ദ്രം നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ആൻഡ് പബ്ലിക് സ്പീക്കിംഗ് കോഴ്സിന് മാർച്ച് അഞ്ച്വരെ അപേക്ഷിക്കാം. യോഗ്യത: പ്ലസ്ടു/പ്രീഡിഗ്രി, കാലാവധി: നാലുമാസം, ഫീസ്: 5000/, അപേക്ഷാഫീസ്: 100 രൂപ. ഉയർന്ന പ്രായപരിധി ഇല്ല. വിശദവിവരങ്ങൾക്ക് സിഎസിഇഇ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0471 2302523.