25ലെ സ്പെഷൽ എക്സാമിനേഷൻ മാറ്റിവച്ചു
25 ന് നടത്താനിരുന്ന എംഎ/എംഎസ്സി/എംകോം നാലാം സെമസ്റ്റർ സ്പെഷൽ എക്സാമിനേഷൻ, ജനുവരി 2021 പരീക്ഷകൾ മാറ്റിവച്ചു.
പുതുക്കിയ പരീക്ഷാത്തീയതി
25 ന് നടത്താനിരുന്ന അഞ്ചാം സെമസ്റ്റർ ബിആർക്ക് സപ്ലിമെന്ററി (2013 സ്കീം) Sustainable Development ന്റെ പരീക്ഷ മാർച്ച് 24 ലേക്കും 24 ന് നടത്താനിരുന്ന നാലാം സെമസ്റ്റർ ബിആർക്ക് സപ്ലിമെന്ററി (2013 സ്കീം) Landscape Architecture ന്റെ പരീക്ഷ മാർച്ച് 25 ലേക്കും മൂന്നാം സെമസ്റ്റർ ബിആർക്ക് സപ്ലിമെന്ററി (2008 സ്കീം) Structural Mechanics II ന്റെ പരീക്ഷ മാർച്ച് 15 ലേക്കും മാറ്റിവച്ചു. പരീക്ഷാകേന്ദ്രങ്ങളിലോ സമയത്തിലെ മാറ്റം ഉണ്ടായിരിക്കുന്നതല്ല.
വിദൂരവിദ്യാഭ്യാസകേന്ദ്രം വഴി 24ന് നടത്താനിരുന്ന നാലാം സെമസ്റ്റർ എംഎ/എംഎസ്സി/എംകോം (എസ്ഡിഇ 2018 അഡ്മിഷൻ റെഗുലർ ആൻഡ് 2017 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷ മാർച്ച് ഒന്‍പതിലേക്ക് മാറ്റിവച്ചു. പരീക്ഷാകേന്ദ്രങ്ങളിലോ സമയത്തിലെ മാറ്റം ഉണ്ടായിരിക്കുന്നതല്ല. സപ്ലിമെന്ററി, മേഴ്സിചാൻസ് പരീക്ഷകൾ മാറ്റമില്ലാതെ നടത്തും.
ടൈംടേബിൾ
ബിഎ/ബിഎസ്സി ആന്വൽ പാർട്ട് ഒന്ന്, പാർട്ട് രണ്ട് (കന്പൈൻഡ് സെഷൻസ് ഏപ്രിൽ 2020 ആൻഡ് സെപ്റ്റംബർ 2020) പരീക്ഷകൾ മാർച്ച് രണ്ടിന് ആരംഭിക്കും. ടൈംടേബിൾ വെബ്സൈറ്റിൽ. പരീക്ഷാകേന്ദ്രങ്ങളിലെ മാറ്റം പിന്നാലെ വെബ്സൈറ്റിൽ ലഭ്യമാക്കും.
മറ്റു ജില്ലകളിൽ പരീക്ഷാകേന്ദ്രം ഇല്ല
മുൻപ് നടത്തിയ പരീക്ഷകൾക്ക് (സിബിസിഎസ്/സിആർ) അനുവദിച്ചിരുന്ന സബ്സെന്ററുകൾ, മറ്റു ജില്ലാകേന്ദ്രങ്ങൾ ഇവ തുടർന്ന് നടത്തുന്ന പരീക്ഷകൾക്ക് അനുവദിക്കുന്നതല്ല.
സിഇമാർക്ക് അപ്ലോഡ് ചെയ്യാം
അഞ്ചാം സെമസ്റ്റർ സിബിസിഎസ്എസ് ഫസ്റ്റ് ഡിഗ്രി പ്രോഗ്രാം ബിഎ/ബിഎസ്സി/ബികോം ഡിഗ്രി പരീക്ഷകളുടെ ഫെബ്രുവരി 2021 (2018 അഡ്മിഷൻ റെഗുലർ, 2015, 2016, 2017 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ സിഇ മാർക്ക് മാർച്ച് 23 വരെ കോളജുകളിൽ നിന്ന് അപ്ലോഡ് ചെയ്യാം.
യൂണിവേഴ്സിറ്റി മെരിറ്റ് സ്കോളർഷിപ്പ് 2019 2020 അപേക്ഷ ക്ഷണിക്കുന്നു
2019 20 വർഷത്തെ യൂണിവേഴ്സിറ്റി മെരിറ്റ് സ്കോളർഷിപ്പിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. സർവകലാശാലയുടെ വിവിധ ഡിപ്പാർട്ട്മെന്റുകളിലും അഫിലിയേറ്റഡ് കോളജുകളിലും (ഓട്ടോണമസ് കോളജുകൾ ഒഴികെ), യൂണിവേഴ്സിറ്റി എൻജിനിയറിംഗ് കോളജ്, കാര്യവട്ടം 2019 2020 വർഷം വിവിധ ബിരുദ ബിരുദാനന്തരബിരുദ കോഴ്സുകൾക്കും ബിഎ/ ബിഎസ്സി/ ബികോം/ ബിബിഎ/ ബിസിഎ/ ബിഎഡ്/ ബിടെക്/ എൽഎൽബി/ എംഎ/ എംഎസ്സി/ എംകോം/ എംഎസ്ഡബ്ലൂ/ എംസിജെ/ എംബിഎ/ എംഎഡ്/ എൽഎൽഎം/ എംഎജർമൻ/ എംഎറഷ്യൻ/ എംടെക്) പ്രവേശനം ലഭിച്ച വിദ്യാർഥികൾക്ക് അപേക്ഷിക്കാം. കോളജ്/ഡിപ്പാർട്ട്മെന്റ് മേധാവി വഴി നിശ്ചിത ഫോമിലുള്ള അപേക്ഷയും യോഗ്യതാ പരീക്ഷയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ലഭിക്കേണ്ട അവസാന തീയതി മാർച്ച് 31. വിശദവിവരങ്ങൾക്ക് (അപേക്ഷാഫോം, യൂണിവേഴ്സിറ്റി മെരിറ്റ് സ്കോളർഷിപ്പിനുളള നിയമാവലി) സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക.
പരീക്ഷാഫീസ്
മാർച്ച് 30ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ സിബിസിഎസ്എസ് കരിയർ റിലേറ്റഡ് ബിഎ/ബിഎസ്സി/ബികോം/ ബിപിഎ /ബിബിഎ/ ബിസിഎ/ബിഎംഎസ്/ബിഎസ്ഡബ്ല്യൂ/ബിവോക് 2018 അഡ്മിഷൻ റെഗുലർ, 2015 മുതൽ 2017 വരെ അഡ്മിഷൻ സപ്ലിമെന്ററി പരീക്ഷകൾക്ക് ഓണ്‍ലൈനായി ഫെബ്രുവരി 23 മുതൽ രജിസ്റ്റർ ചെയ്യാം. പരീക്ഷകൾക്ക് പിഴകൂടാതെ മാർച്ച് രണ്ടുരെയും 150 രൂപ പിഴയോടെ മാർച്ച് അഞ്ച്വരെയും 400 രൂപ പിഴയോടെ മാർച്ച് എട്ടുവരെയും ഓണ്‍ലൈനായി രജിസ്റ്റർ ചെയ്യാം. വിശദമായ ടൈംടേബിൾ പിന്നീട് പ്രസിദ്ധീകരിക്കും.
മാർച്ച് 30 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎ/ബിഎസ്സി/ബികോം ഡിഗ്രി (റെഗുലർ 2018 അഡ്മിഷൻ, സപ്ലിമെന്ററി 2015, 2016, 2017 അഡ്മിഷൻ) മാർച്ച് 2021 പരീക്ഷകൾക്ക് പിഴകൂടാതെ മാർച്ച് രണ്ടുവരെയും 150 രൂപ പിഴയോടെ മാർച്ച് അഞ്ച്വരെയും 400 രൂപ പിഴയോടെ മാർച്ച് എട്ടുവരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
ജൂലൈയിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംകോം (2005 സ്കീം), എംഎ ഇക്കണോമിക്സ് (2013, 2005 സ്കീം), പബ്ലിക് അഡ്മിനിസ്ട്രേഷൻ (2001 സ്കീം), എംഎസ്സി സുവോളജി (2013 സ്കീം) മേഴ്സിചാൻസ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.