University News
പെന്‍ഷന്‍കാര്‍ ആദായനികുതി വിശദാംശങ്ങള്‍ നല്‍കണം
കാലിക്കട്ട് സര്‍വകലാശാലയിലെ ആദായനികുതി നല്‍കേണ്ട പെന്‍ഷന്‍കാര്‍ അവരുടെ 202122 സാമ്പത്തിക വര്‍ഷത്തിലെ പ്രതിമാസ പെന്‍ഷനില്‍ നിന്നും മുന്‍കൂറായി ഇടാക്കേണ്ട ആദായനികുതി വിഹിതം സംബന്ധിച്ച വിശദാംശങ്ങള്‍ നിശ്ചിത ഫോമില്‍ 20ന് മുമ്പായി സര്‍വകലാശാല ധനകാര്യ വിഭാഗത്തെ അറിയിക്കണം. വിവരം നല്‍കുന്നതിനാവശ്യമായ ഫോറം പെന്‍ഷനേഴ്‌സ് സ്‌പോട്ടില്‍ ലഭ്യമാണ്.

സെന്‍ട്രലി മോണിറ്റേഡ് വാല്വേഷന്‍

കാലിക്കട്ട് സര്‍വകലാശാല പത്താം സെമസ്റ്റര്‍ അഞ്ച് വര്‍ഷ ബിബിഎ എല്‍എല്‍ബി ആറാം സെമസ്റ്റര്‍ മൂന്ന് വര്‍ഷ യൂണിറ്ററി എല്‍എല്‍ബി ഏപ്രില്‍ 2020 പരീക്ഷകളുടെ സെന്‍ട്രലി മോണിറ്റേഡ് വാല്വേഷന്‍ എട്ടിന് തൃശൂര്‍, കോഴിക്കോട് ലോ കോളജുകളില്‍ നടക്കുന്നു. പാനലില്‍ ഉള്‍പ്പെട്ട ലോ കോളജുകളിലെ അധ്യാപകര്‍ ചെയര്‍മാനുമായി ബന്ധപ്പെട്ട് ക്യാമ്പില്‍ പങ്കെടുക്കണം. എട്ട് മുതല്‍ 15 വരെ ലോ കോളജുകളില്‍ നിയമാധ്യാപകരുടെ ക്ലാസുകള്‍ ഉണ്ടായിരിക്കുന്നതല്ല.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ മാറ്റി

കാലിക്കട്ട് സര്‍വകലാശാല എൻജിനിയറിംഗ് കോളജില്‍ എട്ടിന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഡ്രൈവര്‍ തസ്തികയിലേക്കുള്ള വാക്ക് ഇന്‍ ഇന്‍റര്‍വ്യൂ മാറ്റി വെച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

പരീക്ഷാഫലം

കാലിക്കട്ട് സര്‍വകലാശാല സിയുസിഎസ്എസ് നാലാം സെമസ്റ്റര്‍ എംഎസ്‌സി അപ്ലൈഡ് ജിയോളജി 2018 പ്രവേശനം സപ്ലിമെന്‍ററി, ഇംപ്രൂവ്‌മെന്‍റ് പരീക്ഷകളുടേയും 2017 പ്രവേശനം സപ്ലിമെന്‍ററി, ഇംപ്രൂവ്‌മെന്‍റ് പരീക്ഷകളുടേയും 2016 പ്രവേശനം പരീക്ഷകളുടേയും ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷ

കാലിക്കട്ട് സര്‍വകലാശാല 2009 പ്രവേശനം ഫൈനല്‍ എംബിബിഎസ് പാര്‍ട്2 നവംബര്‍ 2019 അഡീഷണല്‍ സ്‌പെഷല്‍ സപ്ലിമെന്‍ററി പരീക്ഷയ്ക്ക് പിഴ കൂടാതെ 15 വരേയും 170 രൂപ പിഴയോടെ 18 വരേയും അപേക്ഷിക്കാം.