University News
പ​രീ​ക്ഷ മാ​റ്റി
ഏ​പ്രി​ൽ മൂ​ന്ന്, ആ​റ് തീ​യ​തി​ക​ളി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ്/​ബി​സി​എ/​ബി​ബി​എ/​ബി​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ് (എ​സ്ഡി​ഇ) പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

പ്രാ​ക്ടി​ക്ക​ൽ

നാ​ലാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് ബി​കോം ഡി​ഗ്രി സ്പെ​ഷ്യ​ൽ പ​രീ​ക്ഷ മാ​ർ​ച്ച് 2020 ന്‍റെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ ഏ​പ്രി​ൽ 13ന് ​ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷ വി​ജ്ഞാ​പ​നം

ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ളി​ൽ ആ​രം​ഭി​ക്കു​ന്ന മൂ​ന്ന്, അ​ഞ്ച്, ഏ​ഴ്, ഒ​ന്പ​ത് സെ​മ​സ്റ്റ​ർ 5 year integrated MBA BMMAM (2015 Scheme) (Regular and Supplementary) പ​രീ​ക്ഷ​ക​ളു​ടെ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.

പെ​ൻ​ഷ​ൻ/​ഫാ​മി​ലി പെ​ൻ​ഷ​ൻ മ​സ്റ്റ​റിം​ഗ്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നും പെ​ൻ​ഷ​ൻ/​ഫാ​മി​ലി പെ​ൻ​ഷ​ൻ കൈ​പ്പ​റ്റു​ന്ന​വ​ർ​ക്കാ​യു​ള​ള 2021 22 വ​ർ​ഷ​ത്തെ മ​സ്റ്റ​റിം​ഗ് 2021 ഏ​പ്രി​ൽ മൂ​ന്നു മു​ത​ൽ മേ​യ് 15 വ​രെ​യാ​ണ്. ഇ​തി​നാ​യി പെ​ൻ​ഷ​ൻ​കാ​ർ​ക്ക് ജീ​വ​ൻ​പ്ര​മാ​ണ്‍ പോ​ർ​ട്ട​ൽ വ​ഴി ഓ​ണ്‍​ലൈ​നാ​യോ ഗ​സ​റ്റ​ഡ് ഓ​ഫീ​സ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ ലൈ​ഫ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ, കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല, പാ​ള​യം, തി​രു​വ​ന​ന്ത​പു​രം 34 എ​ന്ന വി​ലാ​സ​ത്തി​ൽ ത​പാ​ൽ മാ​ർ​ഗം അ​യ​ച്ചോ, നേ​രി​ട്ടു ഹാ​ജ​രാ​യോ മ​സ്റ്റ​ർ ചെ​യ്യാം. ഇ​തി​നോ​ടൊ​പ്പം 2021 22 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തെ ആ​ന്‍റി​സി​പ്പേ​റ്റ​റി ഇ​ൻ​കം ടാ​ക്സ് സ്റ്റേ​റ്റ്മെ​ന്‍റ് കൂ​ടി ന​ൽ​കേ​ണ്ട​താ​ണ്.

ജീ​വ​ൻ പ്ര​മാ​ണ്‍ സം​വി​ധാ​നം വ​ഴി പെ​ൻ​ഷ​ൻ​കാ​ർ​ക്ക് പി​പി​ഒ ന​ന്പ​ർ, ആ​ധാ​ർ ന​ന്പ​ർ, മൊ​ബൈ​ൽ ന​ന്പ​ർ, ബാ​ങ്ക് അ​ക്കൗ​ണ്ട് ന​ന്പ​ർ എ​ന്നീ രേ​ഖ​ക​ളോ​ടെ പോ​സ്റ്റ് ഓ​ഫീ​സ്/​അ​ക്ഷ​യ/​ജ​ന​സേ​വ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നും ഓ​ണ്‍​ലൈ​നാ​യി മ​സ്റ്റ​ർ ചെ​യ്യാം.

നേ​രി​ട്ട് മ​സ്റ്റ​ർ ചെ​യ്യു​ന്ന​വ​ർ നി​ർ​ബ​ന്ധ​മാ​യും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ചു​വ​ടെ ചേ​ർ​ത്തി​രി​ക്കു​ന്ന ന​ന്പ​ർ​ക്ര​മം അ​നു​സ​രി​ച്ച് കൊ​ടു​ത്തി​ട്ടു​ള​ള തീ​യ​തി​ക​ളി​ൽ തി​രി​ച്ച​റി​യ​ൽ രേ​ഖ സ​ഹി​തം ഹാ​ജ​രാ​ക​ണം.

പി.​പി.​ഒ. ന​ന്പ​ർ 1 മു​ത​ൽ 1654 വ​രെ ഏ​പ്രി​ൽ മൂ​ന്നു മു​ത​ൽ ഒ​ന്പ​തു​വ​രെ
പി.​പി.​ഒ. ന​ന്പ​ർ 1655 മു​ത​ൽ 2357 വ​രെ ഏ​പ്രി​ൽ 12 മു​ത​ൽ 17 വ​രെ
പി.​പി.​ഒ. ന​ന്പ​ർ 2358 മു​ത​ൽ 2946 വ​രെ ഏ​പ്രി​ൽ 19 മു​ത​ൽ 24 വ​രെ
പി.​പി.​ഒ. ന​ന്പ​ർ 2947 മു​ത​ൽ 3504 വ​രെ ഏ​പ്രി​ൽ 26 മു​ത​ൽ മെ​യ് 1 വ​രെ
പി.​പി.​ഒ. ന​ന്പ​ർ 3505 മു​ത​ൽ 4038 വ​രെ മേ​യ് മൂ​ന്നു മു​ത​ൽ എ​ട്ടു​വ​രെ
പി.​പി.​ഒ. ന​ന്പ​ർ 4039 മു​ത​ൽ 4373 വ​രെ മേ​യ് ഒ​ന്പ​തു മു​ത​ൽ 15 വ​രെ
More News