University News
പു​തു​ക്കി​യ പ​രീ​ക്ഷാ​ത്തീ​യ​തി
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​കേ​ന്ദ്രം ഏ​പ്രി​ൽ 3, 6 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​നി​രു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബി​ബി​എ (2018 അ​ഡ്മി​ഷ​ൻ), ബി​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ് (2017 & 2018 അ​ഡ്മി​ഷ​ൻ) റെ​ഗു​ല​ർ, ഇം​പ്രൂ​വ്മെ​ന്‍റ് ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം ഏ​പ്രി​ൽ 20, 22 തീ​യ​തി​ക​ളി​ൽ ന​ട​ത്തും. പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​നും സ​മ​യ​ത്തി​നും മാ​റ്റ​മി​ല്ല. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ഏ​പ്രി​ൽ 3, 6 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​നി​രു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബി​എ (എ​സ്ഡി​ഇ സി​എ​സ്എ​സ്) (2017 അ​ഡ്മി​ഷ​ൻ മു​ത​ൽ) ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം ഏ​പ്രി​ൽ 20, 22 തീ​യ​തി​ക​ളി​ൽ ന​ട​ത്തും.

ബി​കോം എ​സ്ഡി​ഇ മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ർ ന​വം​ബ​ർ 2020 സെ​ഷ​ൻ പ​രീ​ക്ഷ​ക​ളി​ൽ ഏ​പ്രി​ൽ 3, 6 തീ​യ​തി​ക​ളി​ലെ മാ​റ്റി​വ​ച്ച പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം ഏ​പ്രി​ൽ 20, 22 എ​ന്നീ തീ​യ​തി​ക​ളി​ൽ ന​ട​ത്തും. പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ലും പ​രീ​ക്ഷാ​മ​സ​യ​ത്തി​ലും മാ​റ്റ​മി​ല്ല.

ഏ​പ്രി​ൽ 3, 6 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ്/​ബി​സി​എ (എ​സ്ഡി​ഇ) പ​രീ​ക്ഷ​ക​ൾ (CS1441/CP1444 Design and Analysis of Algorithms, CS1442/CP1443 Database Management Systems) യ​ഥാ​ക്ര​മം ഏ​പ്രി​ൽ 20, 22 തീ​യ​തി​ക​ളി​ലേ​ക്ക് പു​തു​ക്കി നി​ശ്ച​യി​ച്ചു. പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​നോ സ​മ​യ​ത്തി​നോ മാ​റ്റ​മി​ല്ല.

പ്രാ​ക്ടി​ക്ക​ൽ

എ​ട്ടാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2013 സ്കീം) ​ഡി​സം​ബ​ർ 2020 ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ എ​ൻ​ജി​നി​യ​റിം​ഗ് ബ്രാ​ഞ്ചി​ന്‍റെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 23ന് ​ലൂ​ർ​ദ് മാ​താ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

മെ​യി​ൽ ന​ട​ത്തു​ന്ന റെ​ഗു​ല​ർ ബി​ടെ​ക് ആ​റാം സെ​മ​സ്റ്റ​ർ (2013 സ്കീം) ​കോ​ഴ്സ് കോ​ഡി​ൽ ബി​ടെ​ക് പാ​ർ​ട്ട് ടൈം ​റീ​സ്ട്ര​ക്ച്ചേ​ർ​ഡ് നാ​ലും ആ​റും സെ​മ​സ്റ്റ​ർ (2013 സ്കീം) ​പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് കാ​ര്യ​വ​ട്ട​ത്തെ 2018 സ്കീ​മി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ന്പൈ​ൻ​ഡ് ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ ബി​ടെ​ക് ഡി​ഗ്രി റെ​ഗു​ല​ർ/​ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി ഒ​ക്ടോ​ബ​ർ 2020 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 24 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

2020 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​ടെ​ക് പാ​ർ​ട്ട് ടൈം ​റീ​സ്ട്ര​ക്ച്ചേ​ർ​ഡ് (2013 സ്കീം) ​പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

ആ​റാം സെ​മ​സ്റ്റ​ർ ബി​ടെ​ക് റെ​ഗു​ല​ർ (യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ്, കാ​ര്യ​വ​ട്ടം) ഒ​ക്ടോ​ബ​ർ 2020 (2013 സ്കീം) ​പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഫോ​ട്ടോ പ​തി​ച്ച ഐ​ഡി കാ​ർ​ഡും ഹാ​ൾ​ടി​ക്ക​റ്റു​മാ​യി റീ​വാ​ല്യു​വേ​ഷ​ൻ സെ​ക്‌​ഷ​നി​ൽ (ഇ.​ജെ ഢ​ക​ക ഏ​ഴ്) 15 മു​ത​ൽ 17 വ​രെ​യു​ള്ള പ്ര​വൃ​ത്തി ദി​ന​ങ്ങ​ളി​ൽ ഹാ​ജ​രാ​ക​ണം.

പ​രീ​ക്ഷാ​ഫീ​സ്

ഏ​പ്രി​ലി​ൽ ന​ട​ത്തു​ന്ന ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ ബി​എ (എ​സ്ഡി​ഇ. 2019 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2018 ആ​ൻ​ഡ് 2017 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ഏ​പ്രി​ൽ 15 മു​ത​ൽ ആ​രം​ഭി​ക്കും. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​ണ്‍​ലൈ​നാ​യി പി​ഴ കൂ​ടാ​തെ 22 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 26 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ 28 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

മെ​യി​ൽ ന​ട​ത്തു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ (വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം 2018 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​യു​ടെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ 15ന് ​ആ​രം​ഭി​ക്കും. പി​ഴ കൂ​ടാ​തെ 22 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 26 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ 28 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പി​എ​ച്ച്ഡി ന​ൽ​കി

എം.​ജ​യ​ച​ന്ദ്ര​ൻ, ടി.​കെ.​പ്രി​യ​മോ​ൾ (എ​ഡ്യൂ​ക്കേ​ഷ​ൻ), ടി.​എ​ൽ.​ലീ​ന, എ​സ്. ശ​ര​ത് (ഇം​ഗ്ലീ​ഷ്), ലൈ​ന ദാ​സ്, വി.​ആ​ഷി​ക് പ്ര​ദീ​പ് (ഹി​സ്റ്റ​റി), എ​സ്.​ജി.​ശ്രു​തി , എ​സ്.​രേ​ണു ശ്രീ , ​എ​സ്.​എ​ൻ. അ​ൻ​ഷ ജാ​സ്മി​ൻ (കൊ​മേ​ഴ്സ്), എ. ​എ​സ്. അ​ന​ഘ (ഹി​ന്ദി), ശ്രീ​ദേ​വി മു​ര​ളീ​ധ​ര​ൻ, വി.​ക​വി​ത, എ​സ്.​ഡി.​താ​ര , ജി.​അ​ജി​ത കു​മാ​രി , ഡി. ​ബി​ന്ദു (മ​ല​യാ​ളം), ജെ.​ശ്രീ​ജ (ഇ​ക്ക​ണോ​മി​ക്സ്), ബി​ത എ​സ്. മ​ണി (മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സ്), സു​കേ​ഷ് കു​മാ​ര​ദാ​സ്, കെ. ​അ​നി​ൽ​കു​മാ​ർ (ഇ​സ്ലാ​മി​ക് ഹി​സ്റ്റ​റി), ര​ശ്മി സാ​റ തോ​മ​സ് (ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ്), സൗ​മ്യ സ​നാ​ദ​ന​ൻ (മ്യൂ​സി​ക്), എ.​എ​സ്. ആ​ശ (സം​സ്കൃ​തം), എ.​സം​ഗീ​ത നാ​യ​ർ (സോ​ഷ്യ​ൽ വ​ർ​ക്ക്), സെ​ഡ്രി​ക് ലോ​റ​ൻ​സ് (മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സ്), എം. ​ബാ​ദു​ഷ (സു​വോ​ള​ജി), എ​സ്.​ര​തീ​ഷ് (ബോ​ട്ട​ണി), സൗ​മ്യ കൃ​ഷ്ണ​ൻ (കെ​മി​സ്ട്രി), സി. ​ജ​യ​കു​മാ​രി (മെ​ഡി​സി​ൻ), ജി.​എം.​അ​ർ​ച്ച​ന, ബി.​ആ​ർ. ശ്രീ​ല​ക്ഷ്മി, എ​ൻ.​ല​ക്ഷ്മി, എ.​ഷ​ബ്ന , എ​സ്. അ​ഞ്ച​ന, ബി​ജോ​യ് സു​ഗ​ത​ൻ (അ​പ്ലൈ​ഡ് സ​യ​ൻ​സ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി), കെ.​ല​ക്ഷ്മി, ടി.​ഡി.​ശ്രീ​ന, രാ​ഖി മോ​ഹ​ൻ, കെ. ​സ​ന്ധ്യ , എ​ൽ.​ബി.​അ​ശ്വ​തി (സ​യ​ൻ​സ്), ടി.​ഇ. അ​യൂ​ബ് ഖാ​ൻ (എ​ൻ​ജി​നി​യ​റിം​ഗ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി), എ​ൽ.​എ​സ്. ശ്രീ​ല (ഡെ​ന്‍റി​സ്ട്രി) എ​ന്നി​വ​ർ​ക്ക് പി​എ​ച്ച്ഡി. ന​ൽ​കാ​ൻ സി​ൻ​ഡി​ക്കേ​റ്റ് യോ​ഗം തീ​രു​മാ​നി​ച്ചു.

അ​ലു​മ്നി മീ​റ്റ്

അ​റ​ബി​ക് വി​ഭാ​ഗം അ​ലു​മ്നി മീ​റ്റ് ഇ​ന്നു രാ​വി​ലെ 11ന് ​ഓ​ണ്‍​ലൈ​നാ​യി (ഗൂ​ഗി​ൾ മീ​റ്റ് meet.google.com/oxhyvetbhf) സം​ഘ​ടി​പ്പി​ക്കു​ന്നു. മു​ൻ വ​കു​പ്പ് അ​ധ്യ​ക്ഷ​നും രാ​ഷ്ട്ര​പ​തി അ​വാ​ർ​ഡ് ജേ​താ​വു​മാ​യ പ്ര​ഫ.​നി​സാ​റു​ദ്ദീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല അ​റ​ബി​ക് വി​ഭാ​ഗ​ത്തി​ൽ നി​ന്ന് പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്ക​ണം.