വിദൂരവിദ്യാഭ്യാസകേന്ദ്രം ഫെബ്രുവരിയിൽ നടത്തിയ എംഎസ്സി കന്പ്യൂട്ടർ സയൻസ് മൂന്നാം സെമസ്റ്റർ പരീക്ഷയുടെ പ്രാക്ടിക്കൽ 19, 20 തീയതികളിലും, നാലാം സെമസ്റ്റർ പരീക്ഷയുടെ മേജർ പ്രോജക്ട് മൂല്യനിർണയം, വൈവാ വോസി പരീക്ഷകൾ 22, 23 തീയതികളിലും കാര്യവട്ടം യൂണിവേഴ്സിറ്റി എൻജിനിയറിംഗ് കോളജിൽ നടത്തും. ബാച്ച് തിരിച്ചുളള വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
വൈവാ വോസി
വിദൂരവിദ്യാഭ്യാസപഠനകേന്ദ്രം ജനുവരിയിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ ഹിസ്റ്ററി (2018 അഡ്മിഷൻ റെഗുലർ ആന്‍ഡ് 2017 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ വൈവാ വോസി 21, 22, 23 തീയതികളിൽ കാര്യവട്ടം വിദൂരവിദ്യാഭ്യാസകേന്ദ്രത്തിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ജനുവരിയിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ ഇംഗ്ലീഷ്, എംഎ ഇക്കണോമിക്സ് (വിദൂരവിദ്യാഭ്യാസം 2018 അഡ്മിഷൻ, സപ്ലിമെന്ററി 2017 അഡ്മിഷൻ) ഡിഗ്രി പരീക്ഷകളുടെ വൈവാ വോസി യഥാക്രമം 19 മുതൽ 23 വരെയും 21 മുതൽ 23 വരെയും കാര്യവട്ടം വിദൂരവിദ്യാഭ്യാസകേന്ദ്രത്തിൽ നടത്തുന്നതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഫെബ്രുവരിയിൽ നടത്തിയ രണ്ടാം വർഷ എംഎ ഇംഗ്ലീഷ്, എംഎ ഇക്കണോമിക്സ് (വിദൂരവിദ്യാഭ്യാസം ആന്വൽ സ്കീം) പരീക്ഷകളുടെ വൈവാ വോസി 23 ന് കാര്യവട്ടം വിദൂരവിദ്യാഭ്യാസകേന്ദ്രത്തിൽ നടത്തുന്നതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
സെപ്റ്റംബറിൽ നടത്തിയ ഒന്നും രണ്ടും സെമസ്റ്റർ പിജിഡിബിഎസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
മേയിൽ നടത്തുന്ന ഒന്നാം സെമസ്റ്റർ എംഎഡ് (2018 സ്കീം റെഗുലർ ആന്‍ഡ് സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയ്ക്ക് 22 വരെയും 150 രൂപ പിഴയോടെ 26 വരെയും 400 രൂപ പിഴയോടെ 28 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.