പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
വിദൂരവിദ്യാഭ്യാസ വിഭാഗം രണ്ടാം സെമസ്റ്റര്‍ ബിഎ, ബികോം ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് കുന്നമംഗലം ഗവ. ആര്‍ട്സ് ആൻഡ് സയന്‍സ് കോളജ് പരീക്ഷാകേന്ദ്രമായി ഹാള്‍ടിക്കറ്റ് ലഭിച്ച വിദ്യാര്‍ഥികള്‍ ഫെബ്രുവരി എട്ട്, 10 തീയതികളില്‍ നിന്ന് ഏപ്രില്‍ 19, 20 തീയതികളിലേക്ക് മാറ്റിയ പരീക്ഷകള്‍ക്ക് കുന്നമംഗലം ഹയര്‍സെക്കൻഡറി സ്കൂളില്‍ അതേ ഹാള്‍ടിക്കറ്റുമായി ഹാജരാകണം.
പരീക്ഷാ അപേക്ഷ
2018 മുതല്‍ പ്രവേശനം നേടിയ ഒന്നാം സെമസ്റ്റര്‍ രണ്ട് വര്‍ഷ ബിപിഎഡ് നവംബര്‍ 2020 റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ക്കും 2017, 2018 പ്രവേശനം സിയുസിഎസ്എസ്പിജി നാലാം സെമസ്റ്റര്‍ ബിരുദാനന്തര ബിരുദ കോഴ്സുകളുടെ ഏപ്രില്‍ 2021 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്കും പിഴ കൂടാതെ 24 വരേയും 170 രൂപ പിഴയോടെ 27 വരേയും ഫീസടച്ച് 28 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
പരീക്ഷ
അഫിലിയേറ്റഡ് കോളജുകളിലെ 2013 സ്കീം, 2017, 2018 പ്രവേശനം മൂന്നാം സെമസ്റ്റര്‍ എംഎസ് സി അക്വാകള്‍ച്ചര്‍ ആന്റ് ഫിഷറി മൈക്രോ ബയോളജി, 2010 സ്കീം 2017. 2018 പ്രവേശനം എംഎസ് സി ജനറല്‍ ബയോടെക്നോളജി നവംബര്‍ 2020 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ 19ന് നടക്കും.
പുനര്‍മൂല്യനിര്‍ണയ ഫലം
ഒന്നാം സെമസ്റ്റര്‍ എംബിഇ, എംഎ ഇസ്ലാമിക് ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ് നവംബര്‍ 2019 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.