University News
എ​ന്‍​എ​സ്എ​സ് വാ​ര്‍​ഡ് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്കു കീ​ഴി​ലെ മി​ക​ച്ച എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റു​ക​ള്‍, കോ​ള​ജു​ക​ള്‍, പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍​മാ​ര്‍, വോ​ള​ണ്ടി​യ​ര്‍​മാ​ര്‍ എ​ന്നി​വ​ര്‍​ക്കു​ള്ള യൂ​ണി​വേ​ഴ്‌​സി​റ്റി ലെ​വ​ല്‍ എ​ന്‍​എ​സ്എ​സ് അ​വാ​ര്‍​ഡ്202021​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ​ക​ള്‍ എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റു​ക​ളു​ടെ ഇ​മെ​യി​ലി​ല്‍ അ​യ​ച്ചു ത​ന്നി​ട്ടു​ള്ള നി​ശ്ചി​ത​ഫോ​റ​ത്തി​ല്‍ ചെ​ക്ക് ലി​സ്റ്റു​ക​ളോ​ടൊ​പ്പം ജൂ​ലൈ അ​ഞ്ചി​നു മു​മ്പാ​യി പൂ​രി​പ്പി​ച്ചു ന​ല്‍​കേ​ണ്ട​താ​ണ്.

ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര പ്ര​വേ​ശ​നം; അ​പേ​ക്ഷ 30 വ​രെ നീ​ട്ടി

കോ​ഴി​ക്കോ​ട്: പ്ര​വേ​ശ​ന പ​രീ​ക്ഷ വ​ഴി പ്ര​വേ​ശ​നം ന​ട​ത്തു​ന്ന ബി​രു​ദ, ബി​രു​ദാ​ന്ത​ര ബി​രു​ദ കോ​ഴ്‌​സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്കു ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കു​വാ​നു​ള്ള അ​വ​സാ​ന തീ​യ​തി 30 വ​രെ നീ​ട്ടി​യി​രി​ക്കു​ന്നു. കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ പ​ഠ​ന വ​കു​പ്പു​ക​ള്‍, സ്വാ​ശ്ര​യ സെ​ന്‍റ​റു​ക​ള്‍, അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ള്‍ എ​ന്നി​വ​യി​ലെ എം​എ​സ് സി ​ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ് പ്ര​വേ​ശ​ന പ​രീ​ക്ഷ​ക്ക് ബി​വോ​ക് സോ​ഫ്റ്റ്‌​വെ​യ​ര്‍ ടെ​ക്‌​നോ​ള​ജി കോ​ഴ്‌​സ് പാ​സാ​യ​വ​ര്‍​ക്കും 30 വ​രെ അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. പ്ര​വേ​ശ​ന വി​ജ്ഞാ​പ​നം, പ്ര​വേ​ശ​ന പ​രീ​ക്ഷാ സ​മ​യ​ക്ര​മം തു​ട​ങ്ങി​യ വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ സ​ര്‍​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ല്‍.

ട്യൂ​ഷ​ന്‍ ഫീ​സ്

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം 2019 പ്ര​വേ​ശ​നം ര​ണ്ടാം വ​ര്‍​ഷം മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ര്‍ ബി​രു​ദ കോ​ഴ്‌​സു​ക​ളു​ടെ ട്യൂ​ഷ​ന്‍ ഫീ​സ് അ​ട​ക്കാ​ത്ത​വ​ര്‍ 500 രൂ​പ ഫൈ​നോ​ടു കൂ​ടി ജൂ​ലൈ 15ന് ​മു​മ്പാ​യി അ​ട​ക്കേ​ണ്ട​താ​ണ്. വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ന്‍റെ വൈ​ബ്‌​സൈ​റ്റ് വ​ഴി ഓ​ണ്‍​ലൈ​നാ​യി ഫീ​സ​ട​ക്കാം.

പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ

സെ​ക്ക​ൻ​ഡ് പ്ര​ഫ​ഷ​ണ​ല്‍ ബി​എ​എം​എ​സ് സെ​പ്റ്റം​ബ​ര്‍ 2018 പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ പാ​ല​ക്കാ​ട് ശാ​ന്തി​ഗി​രി ആ​യു​ര്‍​വേ​ദ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും തേ​ഡ് പ്ര​ഫ​ഷ​ണ​ല്‍ ബി​എ​എം​എ​സ് ന​വം​ബ​ര്‍ 2018 പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ കോ​ട്ട​ക്ക​ല്‍ ആ​യു​ര്‍​വേ​ദ കോ​ള​ജി​ലും ജൂ​ലൈ ഒ​ന്ന് മു​ത​ല്‍ ആ​രം​ഭി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ സ​ര്‍​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ല്‍.

പ​രീ​ക്ഷാ ഫ​ലം

സി​സി​എ​സ്എ​സ് ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​എ ഇം​ഗ്ലീ​ഷ് ഏ​പ്രി​ല്‍ 2020 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News