University News
സ്പെ​ഷ​ൽ പ​രീ​ക്ഷ
കോ​വി​ഡ് കാ​ര​ണം ഫെ​ബ്രു​വ​രി​യി​ലെ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി ​എ/​ബി​എ​സ്‌​സി/ ബി​കോം സി​ബി​സി​എ​സ്എ​സ്/ സി​ആ​ർ എ​ന്നീ പ​രീ​ക്ഷ​ക​ൾ എ​ഴു​താ​ൻ സാ​ധി​ക്കാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്പെ​ഷ​ൽ പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. വി​ദ്യാ​ർ​ഥി​ക​ൾ അ​വ​രു​ടെ പേ​ര്, കാ​ൻ​ഡി​ഡേ​റ്റ് കോ​ഡ്, പ്രോ​ഗ്രാ​മി​ന്‍റെ കോ​ഴ്സ് കോ​ഡ് എ​ന്നി​വ അ​ട​ങ്ങു​ന്ന അ​പേ​ക്ഷ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ​യോ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പി​ന്‍റെ​യോ സാ​ക്ഷ്യ​പ​ത്ര​ങ്ങ​ൾ സ​ഹി​തം 14 ന​കം അ​താ​ത് പ്രി​ൻ​സി​പ്പ​ലി​ന് സ​മ​ർ​പ്പി​ക്ക​ണം.

പ്രാ​ക്ടി​ക്ക​ൽ/ പ്രോ​ജ​ക്ട് വൈ​വ

മാ​ർ​ച്ചി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ് ബി​എ​സ്‌​സി കെ​മി​സ്ട്രി ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി​യ​ൽ കെ​മി​സ്ട്രി പ്രോ​ഗ്രാ​മി​ന്‍റെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 14 മു​ത​ൽ അ​താ​ത് പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും.

ആ​റാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് ബി​കോം (2018 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2015, 2016, 2017 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) മാ​ർ​ച്ച് 2021 പ​രീ​ക്ഷ​യു​ടെ പ്രോ​ജ​ക്ട് വൈ​വ 13 ന് ​അ​താ​ത് പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ വ​ച്ച് ന​ട​ത്തും.

ടൈം​ടേ​ബി​ൾ

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം ന​ട​ത്തു​ന്ന അ​ഞ്ചും ആ​റും സെ​മ​സ്റ്റ​ർ ( 2018 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ & 2017 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) ബി​എ ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ 15 ന് ​ആ​രം​ഭി​ക്കും. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷ ര​ജി​സ്ട്രേ​ഷ​ൻ

ഓ​ഗ​സ്റ്റ് ര​ണ്ടി​ന് ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​ബി​എ (യു​ഐ​എം/ ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം/ റെ​ഗു​ല​ർ ഈ​വ​നിം​ഗ്)( 2018 സ്കീം ​റെ​ഗു​ല​ർ & സ​പ്ലി​മെ​ന്‍റ​റി, 2014 സ്കീം 2016 ​അ​ഡ്മി​ഷ​ൻ & 2017 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി, 2014 സ്കീം 2014 ​അ​ഡ്മി​ഷ​ൻ മാ​ത്രം മേ​ഴ്സി ചാ​ൻ​സ്) ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. 15 വ​രെ​യും, 150 രൂ​പ പി​ഴ​യോ​ടു​കൂ​ടി 21 വ​രെ​യും, 400 രൂ​പ പി​ഴ​യോ​ടു​കൂ​ടി 23 വ​രെ​യും അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷാ ഫ​ലം

2020 മാ​ർ​ച്ചി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ബി​എം​എ​സ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് (2017 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ) കോ​ഴ്സ് പ​രീ​ക്ഷാ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​ഡ് (2018 സ്കീം ​റെ​ഗു​ല​ർ & സ​പ്ലി​മെ​ന്‍റ​റി, 2015 സ്കീം ​സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.