പരീക്ഷാ കേന്ദ്രത്തിൽ മാറ്റം
ഗവ: ആർട്സ് & സയൻസ് കോളജ്, കുളത്തൂർ കോവിഡ്19 ഡിസിസി ആയി പ്രവർത്തിക്കുന്നതിനാൽ പ്രസ്തുത കോളജിലെ ആറാം സെമസ്റ്റർ വിദ്യാർഥികളുടെ ബിഎസ്സി ജോഗ്രഫി പ്രാക്ടിക്കൽ പരീക്ഷകൾ പാളയം യൂണിവേഴ്സിറ്റി കോളജിൽ നടത്തും. പ്രസിദ്ധീകരിച്ച ടൈംടേബിളിലെ തീയതിക്കും സമയത്തിനും മാറ്റമില്ല.
പ്രാക്ടിക്കൽ/ വൈവ
12 മുതൽ ആരംഭിക്കുന്ന ആറാം സെമസ്റ്റർ ബിഎ (സിബിസിഎസ് എഫ്.ഡി.പി)(2018 അഡ്മിഷൻ റെഗുലർ, 2017, 2016, 2015 അഡ്മിഷൻ സപ്ലിമെന്ററി ) പ്രോജക്ട് വൈവ പ്രോജക്ട് വൈവ പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ജൂണിലെ ആറാം സെമസ്റ്റർ ബിവോക്ക് സോഫ്റ്റ്വേർ ഡെവലപ്മെന്റ് (351) കോഴ്സിന്റെ 12 മുതൽ ചേർത്തല സെന്റ് മൈക്കിൾസ് കോളജിൽ തുടങ്ങാൻ നിശ്ചയിച്ചിരുന്ന പ്രാക്ടിക്കൽ/ വൈവ പരീക്ഷകൾ 21 മുതൽ പ്രസ്തുത കോളജിൽ ആരംഭിക്കും.
സൂക്ഷ്മപരിശോധന
കേരളസർവകലാശാല സെപ്റ്റംബറിൽ നടത്തിയ യൂണിറ്ററി എൽഎൽബി രണ്ടാം സെമസ്റ്റർ പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും പ്രസ്തുത പരീക്ഷയുടെ ഹാൾ ടിക്കറ്റുമായി 12,13,14 തീയതികളിൽ സെക്ഷനിൽ എത്തിച്ചേരണമെന്ന് അഭ്യർഥിക്കുന്നു.
ടൈംടേബിൾ
14ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ സിബിസിഎസ് ബിഎ മ്യൂസിക് (എഫ്ഡിപി) (2018 അഡ്മിഷന് റെഗുലർ, 2017, 2016, 2015 അഡ്മിഷൻ സപ്ലിമെന്ററി ) പ്രാക്ടിക്കൽ പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
പരീക്ഷാഫലം
മാർച്ചിൽ നടത്തിയ എംഫിൽ മാത്തമാറ്റിക്ക്സ് 201920 ബാച്ച് (സിഎസ്എസ് ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
സ്റ്റഡി മെറ്റീരിയൽസ്
വിദൂര വിദ്യാഭ്യാസ വിഭാഗം അഞ്ചും ആറും സെമസ്റ്റർ ബിരുദ വിദ്യാർഥികളുടെ ( 201819 അഡ്മിഷൻ) പഠനസാമഗ്രികൾ (സ്റ്റഡി മെറ്റീരിയൽസ്) ഇതുവരെയും തപാൽമാർഗമോ നേരിട്ടോ സ്വീകരിക്കാത്തവർ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കാര്യവട്ടം ക്യാന്പസിലെ ഓഫീസിൽ നിന്നും നേരിട്ട് കൈപ്പറ്റാവുന്നതാണ്.