ആറാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎസ്സി (2018 അഡ്മിഷൻ റെഗുലർ, 2015, 2016, 2017 അഡ്മിഷൻ സപ്ലിമെന്ററി) മാർച്ച് 2021 പരീക്ഷയുടെ ഫിസിക്സ് പ്രാക്ടിക്കൽ പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
വൈവവോസി
2021 മാർച്ചിൽ നടത്തിയ ആറാം സെമസ്റ്റർ കരിയർ റിലേറ്റഡ് സിബിസിഎസ് ബിഎ ഇംഗ്ലീഷ് ആൻഡ് കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പ്രോഗ്രാമിന്റെ വൈവവോസി പരീക്ഷ 16ന് അതാത് പരീക്ഷാകേന്ദ്രങ്ങളിൽ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
2021 മാർച്ചിൽ നടത്തിയ ആറാം സെമസ്റ്റർ കരിയർ റിലേറ്റഡ് സിബിസിഎസ്എസ് ഡിഗ്രി ബാച്ചിലർ ഓഫ് സോഷ്യൽ വർക്ക് ബിഎസ്ഡബ്ല്യൂ. (315) പ്രോഗ്രാമിന്റെ വൈവാ വോസി 15 മുതൽ അതാത് കോളജുകളിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രോജക്ട്/വൈവാ വോസി
2021 മാർച്ചിൽ നടത്തിയ ആറാം സെമസ്റ്റർ ബികോം കൊമേഴ്സ് ആൻഡ് ടാക്സ് പ്രൊസീജിയർ ആൻഡ് പ്രാക്ടീസ് (337), ബികോം കൊമേഴ്സ് ആൻഡ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് (339) പരീക്ഷകളുടെ പ്രോജക്ട്, വൈവാ വോസി പരീക്ഷകൾ 22, 23 തീയതികളിലും ബികോം കൊമേഴ്സ് ആൻഡ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗിന്റെ പ്രാക്ടിക്കൽ പരീക്ഷ 16നും അതാത് കോളജുകളിൽ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
2021 മാർച്ചിൽ നടത്തിയ സിബിസിഎസ്എസ് സിആർ ആറാം സെമസ്റ്റർ (2018 അഡ്മിഷൻ റെഗുലർ, 2015 2017 അഡ്മിഷൻ സപ്ലിമെന്ററി) ബിഎസ്സി കന്പ്യൂട്ടർ സയൻസ് ഡിഗ്രി കോഴ്സിന്റെ മേജർ പ്രോജക്ട് ആൻഡ് വൈവ 15, 16 തീയതികളിൽ അതാത് പരീക്ഷാകേന്ദ്രങ്ങളിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രം 27, ഓഗസ്റ്റ് ആറ് തീയതികളിൽ ആരംഭിക്കുന്ന ഒന്ന്, രണ്ട് സെമസ്റ്റർ എംഎൽഐ എസ്സി (2018 അഡ്മിഷൻ റെഗുലർ ആൻഡ് 2017 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
കന്പൈൻഡ് ഒന്ന്, രണ്ട് സെമസ്റ്റർ ഡിസംബർ 2020 മാറ്റിവച്ച സപ്ലിമെന്ററി പരീക്ഷകൾ 2008 സ്കീം 19നും 2013 സ്കീം 22നും ആരംഭിക്കും. പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ.
വിദൂരവിദ്യാഭ്യാസകേന്ദ്രം 23, ഓഗസ്റ്റ് ഒന്‍പത് തീയതികളിൽ ആരംഭിക്കുന്ന യഥാക്രമം ഒന്ന്, രണ്ട് സെമസ്റ്റർ എംഎ/എംഎസ്സി/എംകോം (റെഗുലർ, ഇംപ്രൂവ്മെന്റ് ആൻഡ് സപ്ലിമെന്ററി) പരീക്ഷകളുടെ ടൈംടേബിൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ പരീക്ഷ പരീക്ഷാകേന്ദ്രം
നെയ്യാറ്റിൻകര, കുളത്തൂർ ഗവ.ആർട്സ് ആൻഡ് സയൻസ് കോളജിൽ കോവിഡ് 19 ഡിസിസി ആയി പ്രവർത്തിക്കുന്നതിനാൽ ആ കോളജിലെ ആറാം സെമസ്റ്റർ വിദ്യാർഥികളുടെ ബിഎസ്സി ബയോകെമിസ്ട്രി പ്രാക്ടിക്കൽ പരീക്ഷ കാര്യവട്ടം ഗവ.കോളജിൽ നടത്തും. പ്രസിദ്ധീകരിച്ച ടൈംടേബിളിലെ തീയതിക്കും സമയത്തിനും മാറ്റമില്ല.
പരീക്ഷാകേന്ദ്രം
നാളെ ആരംഭിക്കുന്ന ബിഎ (അഞ്ച്, ആറ്, സെമസ്റ്റർ എസ്ഡിഇ) 2018 റെഗുലർ ആൻഡ് 2017 സപ്ലിമെന്ററി പരീക്ഷയ്ക്ക് തിരുവനന്തപുരം എംജി കോളജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാർഥികൾ തിരുവനന്തപുരം ഗവ.ആർട്സ് കോളജിലും തുന്പ സെന്റ് സേവ്യേഴ്സ് കോളജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച ആണ്‍കുട്ടികൾ കാട്ടാക്കട ക്രിസ്റ്റ്യൻ കോളജിലും പെണ്‍കുട്ടികൾ കണ്ണമ്മൂല ജോണ്‍ കോക്സ് മെമ്മോറിയൽ കോളജിലും നെടുമങ്ങാട് ഗവ.കോളജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാർഥികൾ കാര്യവട്ടം എസ്ഡിഇയിലും ഗവ.വിമെൻസ് കോളജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാർഥികൾ നീറമണ്‍കര എൻഎസ്എസ് കോളജിലും ആലപ്പുഴ എസ്ഡി കോളജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാർഥികൾ ചേർത്തല എസ്എൻ കോളജിലും കായംകുളം എംഎസ്എം കോളജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ കായംകുളം കെയുസിടിഇയിലും മണക്കാട് നാഷണൽ കോളജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ കാര്യവട്ടം എസ്ഡിഇയിലും കുമാരപുരം കെയുസിടിഇ, കാര്യവട്ടം കെയുസിടിഇ എന്നിവ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ ആറ്റിങ്ങൽ രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയിലും പരീക്ഷ എഴുതേണ്ടതാണ്. മറ്റു വിദ്യാർഥികളുടെ പരീക്ഷാകേന്ദ്രങ്ങൾക്ക് മാറ്റമില്ല. ഹാൾടിക്കറ്റുകൾ വിദ്യാർഥികളുടെ പ്രൊഫൈലിൽ ലഭ്യമാണ്.
15ന് ആരംഭിക്കുന്ന ബികോം എസ്ഡിഇ അഞ്ച്, ആറ് സെമസ്റ്റർ പരീക്ഷയുടെ പരീക്ഷാകേന്ദ്രങ്ങളുടെ അലോട്ട്മെന്റ് സർവകലാശാല വെബ്സൈറ്റിൽ. പരീക്ഷാസമയം രാവിലെ 9.30 മുതൽ 12.30 വരെ.
പരീക്ഷാഫലം
2021 ഫെബ്രുവരിയിൽ നടത്തിയ ബികോം ആന്വൽ സ്കീം പാർട്ട് മൂന്ന് സെപ്റ്റംബർ 2020 സെഷൻ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരാജയപ്പെട്ട വിദ്യാർഥികൾക്ക് ഓണ്‍ലൈനായും ഓഫ്ലൈനായും 19വരെ പിഴകൂടാതെയും 150 രൂപ പിഴയോടെ 22 വരെയും 400 രൂപ പിഴയോടെ 26വരെയും ഫീസടച്ച് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം. ഇതോടൊപ്പം ഫൈനൽ ഇയർ ഒണ്‍ലി രജിസ്ട്രേഷൻ വിദ്യാർഥികൾക്കും അഡീഷണൽ ഇലക്ടീവ് കോപ്പറേഷൻ വിദ്യാർഥികൾക്കും ഓഫ്ലൈനായി മാത്രം ഫീസ് അടയ്ക്കാം. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായും ഓഫ്ലൈനായും ഫീസടയ്ക്കാനുളള അവസാന തീയതി 28. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ജർമൻ സർട്ടിഫിക്കറ്റ് കോഴ്സ്, ജർമൻ ഡിപ്ലോമ കോഴ്സ് അപേക്ഷ ക്ഷണിക്കുന്നു
ജർമൻ പഠനവിഭാഗം നടത്തുന്ന ജർമൻ സർട്ടിഫിക്കറ്റ് കോഴ്സിനും (റീനോട്ടിഫിക്കേഷൻ) ജർമൻ ഡിപ്ലോമ കോഴ്സിനും അപേക്ഷ ക്ഷണിച്ചു. ജർമൻ സർട്ടിഫിക്കറ്റ് കോഴ്സ് യോഗ്യത: സർവകലാശാല ബിരുദം/തത്തുല്യ യോഗ്യത, കോഴ്സ് ഫീ: 2153/രൂപ, കാലയളവ്: ഒരു വർഷം, ജർമൻ ഡിപ്ലോമ കോഴ്സ് യോഗ്യത: സർവകലാശാല ബിരുദം/തത്തുല്യ യോഗ്യത, കോഴ്സ് ഫീ: 2153/ രൂപ, കാലയളവ്: ഒരു വർഷം. അപേക്ഷാഫീസ് 100 രൂപയും രജിസ്ട്രേഷൻ ഫീസ് 105 രൂപയുമാണ്. (ഓണ്‍ലൈനായോ സർവകലാശാല കാഷ് കൗണ്ടറിലോ ഫീസടയ്ക്കാം). അപേക്ഷകൾ പിഴകൂടാതെ 23 വരെയും 50 രൂപ പിഴയോടെ 26 വരെയും 250 രൂപ പിഴയോടെ 28 വരെയും പാളയം സെനറ്റ് ഹൗസ് ക്യാന്പ്സിലുള്ള ജർമൻ പഠന വകുപ്പ് ഓഫീസിൽ സ്വീകരിക്കും.
അപേക്ഷാഫോം നേരിട്ട് ജർമൻ പഠനവിഭാഗത്തിൽ നിന്നോ അല്ലെങ്കിൽ ജർമൻ ഡിപ്പാർട്ട്മെന്റ് വെബ്സൈറ്റിൽ നിന്നോ ലഭിക്കും.