University News
വെ​ർ​ച്വ​ൽ ടോ​ക്ക​ണ്‍ സം​വി​ധാ​നം പു​നഃ​സ്ഥാ​പി​ച്ചു
വെ​​ർ​​ച്വ​​ൽ ടോ​​ക്ക​​ണ്‍ സ​​ന്പ്ര​​ദാ​​യം വീ​​ണ്ടും തു​​റ​​ന്നു. പ്ര​​വൃ​​ത്തി ദി​​ന​​ങ്ങ​​ളി​​ൽ രാ​​വി​​ലെ 10.15 മു​​ത​​ൽ മൂ​​ന്നു​​വ​​രെ​​യു​​ള​​ള സ്ലോ​​ട്ട് https://pay.keralauniversity.ac.in/kupay/homeൽ ബു​​ക്ക് ചെ​​യ്ത​​വ​​ർ​​ക്ക് മാ​​ത്രം.

സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യു​​ടെ പാ​​ള​​യം, കാ​​ര്യ​​വ​​ട്ടം, ആ​​ല​​പ്പു​​ഴ കാ​​ഷ് കൗ​​ണ്ട​​റു​​ക​​ളി​​ൽ പ​​ണം നേ​​രി​​ട്ട് അ​​ട​​യ്ക്കാം. പ​​രീ​​ക്ഷാ​​ഫീ​​സും മ​​റ്റും തു​​ട​​ർ​​ന്നും ഓ​​ണ്‍​ലൈ​​ൻ വ​​ഴി ഒ​​ടു​​ക്ക​​ണം.

പു​​തി​​യ കോ​​ള​​ജ്/​​കോ​​ഴ്സ്/​​സീ​​റ്റ് വ​​ർ​​ധ​​ന​​വ്/അ​​ധി​​ക​​ബാ​​ച്ച് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു

202223 അ​​ധ്യ​​യ​​ന വ​​ർ​​ഷ​​ത്തേ​​ക്കു​​ള്ള പു​​തി​​യ കോ​​ള​​ജ്/​​കോ​​ഴ്സ്/​​സീ​​റ്റ് വ​​ർ​​ധ​​ന​​വ്/​​അ​​ധി​​ക​​ബാ​​ച്ച് എ​​ന്നി​​വ​​യു​​ടെ അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു​​ള്ള വി​​ജ്ഞാ​​പ​​നം പു​​റ​​പ്പെ​​ടു​​വി​​ച്ചു. അ​​പേ​​ക്ഷ​​ക​​ൾ സ​​മ​​ർ​​പ്പി​​ക്കാ​​നു​​ള്ള അ​​വ​​സാ​​ന തീ​​യ​​തി ഓ​​ഗ​​സ്റ്റ് 31. കോ​​വി​​ഡ് 19 വ്യാ​​പ​​ന​​ത്തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ അ​​പേ​​ക്ഷ ഫോ​​മു​​ക​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ നി​​ന്നും ഡൗ​​ണ്‍​ലോ​​ഡ് ചെ​​യ്യാം. അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്കു​​ന്ന​​തി​​നു​​ള​​ള നി​​ർ​​ദേ​​ശ​​ങ്ങ​​ളും വെ​​ബ്സൈ​​റ്റി​​ൽ ല​​ഭ്യ​​മാ​​ണ്. അ​​പേ​​ക്ഷ​​ക​​ളും അ​​വ​​ശ്യ​​രേ​​ഖ​​ക​​ളും ഒ​​ന്നി​​ച്ച് ക​​വ​​റി​​ലാ​​ക്കി ര​​ജി​​സ്ട്രാ​​ർ, കേ​​ര​​ള​​സ​​ർ​​വ​​ക​​ലാ​​ശാ​​ല, സെ​​ന​​റ്റ് ഹൗ​​സ് ക്യാ​​ന്പ​​സ്, പാ​​ള​​യം 695 034 എ​​ന്ന വി​​ലാ​​സ​​ത്തി​​ൽ ത​​പാ​​ലി​​ലോ, നേ​​രി​​ട്ടോ എ​​ത്തി​​ക്ക​​ണം. പ്ര​​സ്തു​​ത ക​​വ​​റി​​നു മു​​ക​​ളി​​ലാ​​യി “പു​​തി​​യ കോ​​ള​​ജ്/​​കോ​​ഴ്സ്/​​സീ​​റ്റ് വ​​ർ​​ധ​​ന​​വ്/​​അ​​ധി​​ക ബാ​​ച്ച് ഇ​​വ​​യ്ക്കു​​ള്ള അ​​പേ​​ക്ഷ” (ബാ​​ധ​​ക​​മാ​​യ​​ത്) എ​​ന്ന് രേ​​ഖ​​പ്പെ​​ടു​​ത്ത​​ണം.
ഓ​​ഗ​​സ്റ്റ് 31 നു ​​ശേ​​ഷം ല​​ഭി​​ക്കു​​ന്ന അ​​പേ​​ക്ഷ​​ക​​ൾ പ​​രി​​ഗ​​ണി​​ക്കു​​ന്ന​​ത​​ല്ല.

ബി​​​എ​​​സ്‌​​​സി പ്രാ​​​ക്ടി​​​ക്ക​​​ൽ ടൈംടേബിൾ

ആ​​​റാം സെ​​​മ​​​സ്റ്റ​​​ർ സി​​​ബി​​​സി​​​എ​​​സ്എ​​​സ് ബി​​​എ​​​സ്‌​​​സി (2018 അ​​​ഡ്മി​​​ഷ​​​ൻ റെ​​​ഗു​​​ല​​​ർ, 2015, 2016, 2017 അ​​​ഡ്മി​​​ഷ​​​ൻ സ​​​പ്ലി​​​മെ​​​ന്‍റ​​​റി) മാ​​​ർ​​​ച്ച് 2021 പ​​​രീ​​​ക്ഷ​​​യു​​​ടെ ഫി​​​സി​​​ക്സ് പ്രാ​​​ക്ടി​​​ക്ക​​​ൽ പ​​​രീ​​​ക്ഷ​​​യു​​​ടെ ടൈം​​​ടേ​​​ബി​​​ൾ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.
വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.

ബി​​​എ ഇം​​​ഗ്ലീ​​​ഷ്, ബിഎസ്ഡബ്ല്യു വൈ​​​വ​​​വോ​​​സി

2021 മാ​​​ർ​​​ച്ചി​​​ൽ ന​​​ട​​​ത്തി​​​യ ആ​​​റാം സെ​​​മ​​​സ്റ്റ​​​ർ ക​​​രി​​​യ​​​ർ റി​​​ലേ​​​റ്റ​​​ഡ് സി​​​ബി​​​സി​​​എ​​​സ് ബി​​​എ ഇം​​​ഗ്ലീ​​​ഷ് ആ​​​ൻ​​​ഡ് ക​​​മ്യൂ​​​ണി​​​ക്കേ​​​റ്റീ​​​വ് ഇം​​​ഗ്ലീ​​​ഷ് പ്രോ​​​ഗ്രാ​​​മി​​​ന്‍റെ വൈ​​​വ​​​വോ​​​സി പ​​​രീ​​​ക്ഷ നാളെ ​​​അ​​​താ​​​ത് പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ത്തും. വി​​​ശ​​​ദ​​​മാ​​​യ ടൈം​​​ടേ​​​ബി​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.

2021 മാ​​​ർ​​​ച്ചി​​​ൽ ന​​​ട​​​ത്തി​​​യ ആ​​​റാം സെ​​​മ​​​സ്റ്റ​​​ർ ക​​​രി​​​യ​​​ർ റി​​​ലേ​​​റ്റ​​​ഡ് സി​​​ബി​​​സി​​​എ​​​സ്എ​​​സ് ഡി​​​ഗ്രി ബാ​​​ച്ചി​​​ല​​​ർ ഓ​​​ഫ് സോ​​​ഷ്യ​​​ൽ വ​​​ർ​​​ക്ക് ബി​​​എ​​​സ്ഡ​​​ബ്ല്യൂ. പ്രോ​​​ഗ്രാ​​​മി​​​ന്‍റെ വൈ​​​വാ വോ​​​സി ഇന്നു മു​​​ത​​​ൽ അ​​​താ​​​ത് കോ​​​ള​​​ജു​​​ക​​​ളി​​​ൽ ന​​​ട​​​ത്തും. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.

പ്രോ​​​ജ​​​ക്ട്/​​​വൈ​​​വാ വോ​​​സി

2021 മാ​​​ർ​​​ച്ചി​​​ൽ ന​​​ട​​​ത്തി​​​യ ആ​​​റാം സെ​​​മ​​​സ്റ്റ​​​ർ ബി​​​കോം കൊ​​​മേ​​​ഴ്സ് ആ​​​ൻ​​​ഡ് ടാ​​​ക്സ് പ്രൊ​​​സീ​​​ജി​​​യ​​​ർ ആ​​​ൻ​​​ഡ് പ്രാ​​​ക്ടീ​​​സ് (337), ബി​​​കോം കൊ​​​മേ​​​ഴ്സ് ആ​​​ൻ​​​ഡ് ഹോ​​​ട്ട​​​ൽ മാ​​​നേ​​​ജ്മെ​​​ന്‍റ് ആ​​​ൻ​​​ഡ് കാ​​​റ്റ​​​റിം​​​ഗ് (339) പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ പ്രോ​​​ജ​​​ക്ട്, വൈ​​​വാ വോ​​​സി പ​​​രീ​​​ക്ഷ​​​ക​​​ൾ 22, 23 തീ​​​യ​​​തി​​​ക​​​ളി​​​ലും ബി​​​കോം കൊ​​​മേ​​​ഴ്സ് ആ​​​ൻ​​​ഡ് ഹോ​​​ട്ട​​​ൽ മാ​​​നേ​​​ജ്മെ​​​ന്‍റ് ആ​​​ൻ​​​ഡ് കാ​​​റ്റ​​​റിം​​​ഗി​​​ന്‍റെ പ്രാ​​​ക്ടി​​​ക്ക​​​ൽ പ​​​രീ​​​ക്ഷ നാളെയും ​​​അ​​​താ​​​ത് കോ​​​ള​​​ജു​​​ക​​​ളി​​​ൽ ന​​​ട​​​ത്തും. വി​​​ശ​​​ദ​​​മാ​​​യ ടൈം​​​ടേ​​​ബി​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.

2021 മാ​​​ർ​​​ച്ചി​​​ൽ ന​​​ട​​​ത്തി​​​യ സി​​​ബി​​​സി​​​എ​​​സ്എ​​​സ് സി​​​ആ​​​ർ ആ​​​റാം സെ​​​മ​​​സ്റ്റ​​​ർ (2018 അ​​​ഡ്മി​​​ഷ​​​ൻ റെ​​​ഗു​​​ല​​​ർ, 2015 2017 അ​​​ഡ്മി​​​ഷ​​​ൻ സ​​​പ്ലി​​​മെ​​​ന്‍റ​​​റി) ബി​​​എ​​​സ്‌​​​സി ക​​​ന്പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ് ഡി​​​ഗ്രി കോ​​​ഴ്സി​​​ന്‍റെ മേ​​​ജ​​​ർ പ്രോ​​​ജ​​​ക്ട് ആ​​​ൻ​​​ഡ് വൈ​​​വ ഇന്നും നാളെയും അ​​​താ​​​ത് പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ത്തും. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.

ടൈം​​​ടേ​​​ബി​​​ൾ വെബ്സൈറ്റിൽ

വി​​​ദൂ​​​ര​​​വി​​​ദ്യാ​​​ഭ്യാ​​​സ പ​​​ഠ​​​ന​​​കേ​​​ന്ദ്രം 27, ഓ​​​ഗ​​​സ്റ്റ് ആ​​​റ് തീ​​​യ​​​തി​​​ക​​​ളി​​​ൽ ആ​​​രം​​​ഭി​​​ക്കു​​​ന്ന ഒ​​​ന്ന്, ര​​​ണ്ട് സെ​​​മ​​​സ്റ്റ​​​ർ എം​​​എ​​​ൽ​​​ഐ എ​​​സ്‌സി(2018 അ​​​ഡ്മി​​​ഷ​​​ൻ റെ​​​ഗു​​​ല​​​ർ ആ​​​ൻ​​​ഡ് 2017 അ​​​ഡ്മി​​​ഷ​​​ൻ സ​​​പ്ലി​​​മെ​​​ന്‍റ​​​റി) പ​​​രീ​​​ക്ഷ​​​യു​​​ടെ വി​​​ശ​​​ദ​​​മാ​​​യ ടൈം​​​ടേ​​​ബി​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.
More News