University News
എ​ന്‍​എ​സ്എ​സ് ഗ്രേ​സ് മാ​ര്‍​ക്ക് ല​ഭി​ക്കി​ല്ലെ​ന്ന പ്ര​ചാ​ര​ണം വ​സ്തു​താ​വി​രു​ദ്ധം
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്‌​കീം 201820 കാ​ല​ഘ​ട്ട​ത്തി​ലെ അ​ര്‍​ഹ​രാ​യ വോ​ള​ണ്ടി​യ​ര്‍​മാ​ര്‍​ക്കു​ള്ള ഗ്രേ​സ് മാ​ര്‍​ക്ക് ല​ഭി​ക്കി​ല്ലെ​ന്നു​ള്ള വാ​ര്‍​ത്ത വ​സ്തു​താ വി​രു​ദ്ധ​മാ​ണെ​ന്ന് സ​ർ​വ​ക​ലാ​ശാ​ല അ​റി​യി​ച്ചു.

അ​പേ​ക്ഷി​ച്ച മു​ഴു​വ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ഗ്രേ​സ് മാ​ര്‍​ക്ക് അ​നു​വ​ദി​ച്ചി​ട്ടു​ള്ള ഉ​ത്ത​ര​വ് അ​ത​ത് കോ​ള​ജു​ക​ളി​ലെ യൂ​ണി​റ്റു​ക​ളി​ലേ​ക്ക് യ​ഥാ​സ​മ​യം ഇ​മെ​യി​ലാ​യി അ​യ​ച്ചി​ട്ടു​ണ്ട്. അ​തു​പ്ര​കാ​രം പ​രീ​ക്ഷാ​ഭ​വ​നി​ല്‍ നി​ന്ന് മാ​ര്‍​ക്ക് ചേ​ര്‍​ക്കാ​ന്‍ വൈ​കി​യാ​ലും വോ​ള​ണ്ടി​യ​ര്‍​മാ​ര്‍ ഗ്രേ​സ് മാ​ര്‍​ക്കി​ന് അ​ര്‍​ഹ​രാ​ണെ​ന്ന ക​ത്ത് ന​ല്‍​കാ​ന്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല​ര്‍​മാ​ര്‍​ക്ക് സ​ര്‍​ക്കു​ല​റും അ​യ​ച്ചി​ട്ടു​ണ്ട്. വ​സ്തു​ത​ക​ള്‍ ഇ​താ​യി​രി​ക്കെ മ​റി​ച്ചു​ള്ള വാ​ര്‍​ത്ത​ക​ള്‍ ദു​രു​ദ്ദേ​ശ​പ​ര​മാ​ണെ​ന്നും വി​ദ്യാ​ര്‍​ഥി​ക​ള്‍ ആ​ശ​ങ്കാ​കു​ല​രാ​കേ​ണ്ട​തി​ല്ലെ​ന്നും എ​ന്‍​എ​സ്എ​സ് കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​എം.​പി. മു​ജീ​ബ് റ​ഹ്‌​മാ​ന്‍ അ​റി​യി​ച്ചു.

ഓ​ഡി​റ്റ് കോ​ഴ്‌​സു​ക​ൾ: ‌വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ആ​ശ​ങ്ക വേ​ണ്ട

തേ​ഞ്ഞി​പ്പ​ലം: യു​ജി​സി നി​ര്‍​ദേ​ശ​പ്ര​കാ​രം ബി​രു​ദ പി​ജി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ഏ​ര്‍​പ്പെ​ടു​ത്തി​യ ഓ​ഡി​റ്റ് കോ​ഴ്‌​സു​ക​ളു​ടെ പ​രീ​ക്ഷ​ക​ള്‍ ന​ട​ത്തേ​ണ്ട​ത് കോ​ള​ജു​ക​ളാ​ണെ​ന്നും ഭൂ​രി​ഭാ​ഗം കോ​ള​ജു​ക​ളും ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ​ക​ള്‍ ന​ട​ത്തി​യെ​ന്നും കാ​ലി​ക്ക​ട്ട് സ​ര്‍​വ്വ​ക​ലാ​ശാ​ല പ​രീ​ക്ഷാ​ഭ​വ​ന്‍ അ​റി​യി​ച്ചു.

2019 പ്ര​വേ​ശ​നം മു​ത​ല്‍ ന​ട​പ്പാ​ക്കി​യ ഓ​ഡി​റ്റ് കോ​ഴ്‌​സു​ക​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യു​ള്ള ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി മാ​ത്ര​മാ​ണ്. മൊ​ത്തം ഗ്രേ​ഡ് ക​ണ​ക്കാ​ക്കു​ന്ന​തി​ല്‍ ഇ​ത് ഉ​ള്‍​പ്പെ​ടു​ന്നി​ല്ല. പ​രീ​ക്ഷാ ന​ട​ത്തി​പ്പ് സം​ബ​ന്ധി​ച്ച് കോ​ള​ജു​ക​ള്‍​ക്ക് നി​ര്‍​ദേ​ശ​ങ്ങ​ള്‍ യ​ഥാ​സ​മ​യം ന​ല്‍​കു​മെ​ന്നും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഇ​ക്കാ​ര്യ​ത്തി​ല്‍ ആ​ശ​ങ്ക വേ​ണ്ട.

പ​രീ​ക്ഷാ ഭ​വ​നി​ൽ ഓ​ൺ​ലൈ​ൻ സേ​വ​ന​ങ്ങ​ൾ മാ​ത്രം

കോ​വി​ഡ് വ്യാ​പ​ന​വും വി​ദ്യാ​ർ​ഥി​ക​ളു​ടെ നി​യ​ന്ത്ര​ണാ​തീ​ത​മാ​യ തി​ര​ക്കും കാ​ര​ണം കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ പ​രീ​ക്ഷാ​ഭ​വ​ൻ സേ​വ​ന​ങ്ങ​ൾ ഓ​ൺ ലൈ​നി​ലും ടെ​ലി​ഫോ​ണി​ലും മാ​ത്ര​മാ​ക്കി. ഇ​നി ഒ​ര​റി​യി​പ്പു​ണ്ടാ​കു​ന്ന​തു വ​രെ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി താ​ഴെ​യു​ള്ള ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം. ബി​എ റ​ഗു​ല​ര്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ 0494 2407223, ബി​കോം. റ​ഗു​ല​ര്‍ 2407 210, ബി​എ​സ്‌​സി 2407214, പി​ജി റ​ഗു​ല​ര്‍ 2407 206, 2407 492, ബി​ടെ​ക് 2407 234, 2407 467, ഇ​പി​ആ​ര്‍ 2407 216, 2407 477, വി​ദൂ​ര​വി​ഭാ​ഗം ബി​കോം 2407 448, വി​ദൂ​ര​വി​ഭാ​ഗം ബി​എ 2407 225, ഡി​ജി​റ്റ​ല്‍ വിം​ഗ് 2407 204, റീ​വാ​ല്വേ​ഷ​ന്‍ 2400 853, ക​ണ്‍​ട്രോ​ള​റു​ടെ ഓ​ഫീ​സ് 2407 200, 2407 103.

പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ

ന​വം​ബ​ര്‍ 2019ലെ ​ര​ണ്ടാം വ​ര്‍​ഷ ബി​എ​സ്‌​സി മെ​ഡി​ക്ക​ല്‍ ലാ​ബ്‌​ടെ​ക്‌​നോ​ള​ജി മെ​ഡി​ക്ക​ല്‍ മൈ​ക്രോ​ബ​യോ​ള​ജി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ ഒ​ന്ന് മു​ത​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ ഹെ​ല്‍​ത്ത് സ​യ​ന്‍​സ് സെ​ന്‍റ​റി​ല്‍ ന​ട​ത്തും. ഒ​ന്നി​ന് മെ​ഡി​ക്ക​ല്‍ മൈ​ക്രോ​ബ​യോ​ള​ജി, ജ​ന​റ​ല്‍ മൈ​ക്രോ​ബ​യോ​ള​ജി, പാ​ര​സൈ​റ്റോ​ള​ജി ആ​ൻ​ഡ് എ​ന്‍റ​മോ​ള​ജി,ആ​റി​ന് ഹീ​മ​റ്റോ​ള​ജി ആ​ൻ​ഡ് ക്ലി​നി​ക്ക​ല്‍ പാ​ത്തോ​ള​ജി പ​രീ​ക്ഷ​ക​ളാ​ണ് ന​ട​ത്തു​ക.

സ്പെ​ഷ​ല്‍ റീ​വാ​ല്വേ​വേ​ഷ​ന്‍

ന​വം​ബ​ര്‍ 2019ലെ ​ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ/​എം​എ​സ്‌​സി പ​രീ​ക്ഷ​യു​ടെ താ​ഴെ​കൊ​ടു​ത്തി​രി​ക്കു​ന്ന പേ​പ്പ​റി​ല്‍ പ​രാ​ജ​യ​പ്പെ​ട്ടി​വ​ര്‍​ക്കു​ള്ള സ്പെ​ഷ​ല്‍ റീ​വാ​ല്വേ​വേ​ഷ​നു​ള്ള ര​ജി​സ്‌​ട്രേ​ഷ​ന്‍ (ഫീ​സി​ല്ലാ​തെ) ഇ​ന്ന് മു​ത​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭ്യ​മാ​കും. എം​എ​ഇം​ഗ്ലീ​ഷ്, അ​റ​ബി​ക്, എം​എ​സ്‌​സി(​ഫാ​ഷ​ന്‍ ആ​ൻ​ഡ് ടെ​ക്‌​സ്റ്റൈ​ല്‍ ഡി​സൈ​നിം​ഗ്. എം​എ​സ്‌​സി ഫി​സി​ക്‌​സ്,സ്റ്റാ​റ്റി​സ്റ്റി​ക്‌​സ്, മാ​ത്ത​മാ​റ്റി​ക്‌​സ്, ക്ലി​നി​ക്ക​ല്‍ സൈ​ക്കോ​ള​ജി, കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ്, ബ​യോ​കെ​മി​സ്ട്രി. 13വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. പ്രി​ന്‍റൗ​ട്ട് 15 വ​രെ ഡ​പ്യൂ​ട്ടി റ​ജി​സ്ട്രാ​ര്‍, റീ​വാ​ല്വേ​വേ​ഷ​ന്‍ ബ്രാ​ഞ്ച്, പ​രീ​ക്ഷാ​ഭ​വ​ന്‍, യൂ​ണി​വേ​ഴ്‌​സി​റ്റ് ഓ​ഫ് കാ​ലി​ക്ക​ട്ട് 673635 എ​ന്ന വി​ലാ​സ​ത്തി​ല്‍ അ​യ​ക്ക​ണം. നേ​ര​ത്തെ അ​പേ​ക്ഷി​ച്ച​വ​ര്‍ അ​പേ​ക്ഷി​ക്ക​ണ്ട​തി​ല്ല. പ​ക​ര്‍​പ്പ്, സൂ​ക്ഷ്മ​പ​രി​ശോ​ധ​ന എ​ന്നി​വ അ​നു​വ​ദി​ക്കു​ന്ന​ത​ല്ല. ‌

റി​ഫ്ര​ഷ​ര്‍ കോ​ഴ്‌​സ്

ഹ്യൂ​മ​ണ്‍ റി​സോ​ഴ്‌​സ് ഡ​വ​ല​പ്‌​മെ​ന്‍റ് സെ​ന്‍റ​ര്‍, കോ​ള​ജ്/​സ​ര്‍​വ​ക​ലാ​ശാ​ല അ​ധ്യാ​പ​ക​ര്‍​ക്കാ​യി ബ​യോ​ടെ​ക്‌​നോ​ള​ജി റി​ഫ്ര​ഷ​ര്‍ കോ​ഴ്‌​സ് ന​ട​ത്തു​ന്നു. 16 മു​ത​ല്‍ 29 വ​രെ ന​ട​ത്തു​ന്ന കോ​ഴ്‌​സി​ലേ​ക്ക് എ​ട്ട് വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. അ​നി​മ​ല്‍ ഹ​സ്ബ​ന്‍റ​റി, ബ​യോ​കെ​മി​സ്ട്രി, ബ​യോ​ഇ​ന്‍​ഫ​ര്‍​മാ​റ്റി​ക്‌​സ്, ഫി​ഷ​റീ​സ്, മൈ​ക്രോ​ബ​യോ​ള​ജി, സു​വോ​ള​ജി അ​ധ്യാ​പ​ക​ര്‍​ക്ക് പ​ങ്കെ​ടു​ക്കാം. ഫോ​ണ്‍ 0494 2407350 ,7351.

പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം

ന​വം​ബ​ര്‍ 2019ലെ ​ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ് പ​രീ​ക്ഷ​യു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പു​ന​ര്‍​മൂ​ല്യ നി​ര്‍​ണ​യം തി​യ​തി നീ​ട്ടി

ന​വം​ബ​ര്‍ 2020 ആ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ബി​എ​സ്എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്‌​സ് റ​ഗു​ല​ര്‍/ സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​യു​ടെ പു​ന​ര്‍​മൂ​ല്യ നി​ര്‍​ണ​യ​ത്തി​നു​ള്ള അ​പേ​ക്ഷ 10 വ​രെ നീ​ട്ടി. പ്രി​ന്‍റൗ​ട്ട് ഒ​റി​ജ​ന​ല്‍ ച​ലാ​ന്‍ സ​ഹി​തം 14ന​കം പ​രീ​ക്ഷാ​ഭ​വ​നി​ല്‍ എ​ത്ത​ണം.
More News