ഒന്നാം വർഷ ബിരുദ പ്രവേശനം ഒന്നാം ഘട്ട അലോട്ട്മെന്റ് - ഫീസ് ഒടുക്കുന്നതിനുള്ള അവസാന തീയതി അഞ്ചു വരെ
ഒന്നാം വർഷ ബിരുദ പ്രവേശനത്തിനുള്ള ഒന്നാം ഘട്ട അലോട്ട്മെന്റ് ലഭിച്ച അപേക്ഷകർ അഡ്മിഷൻ വെബ്സൈറ്റിൽ ലോഗ് ഇൻ ചെയ്ത് നിശ്ചിത സർവകലാശാല ഫീസ് അഞ്ചിന് അഞ്ചിനകം ഓണ്‍ലൈനായി ഒടുക്കി അലോട്ട്മെന്റ് ഉറപ്പാക്കണം. ഓണ്‍ലൈനായി ഫീസ് ഒടുക്കിയ ശേഷം രസീതിന്റെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കണം. മേൽപറഞ്ഞ രീതിയിൽ സർവകലാശാല ഫീസ് ഒടുക്കാത്ത അപേക്ഷകരുടെ അലോട്ട്മെന്റ് റദ്ദാകുന്നതും അവരെ അടുത്ത അലോട്ട്മെന്റുകളിൽ പരിഗണിക്കുന്നതുമല്ല. അലോട്ട്മെന്റ് ലഭിച്ച അപേക്ഷകർ തങ്ങൾക്ക് ലഭിച്ച സീറ്റിൽ തൃപ്തരല്ലെങ്കിൽ പോലും തുടർന്നുള്ള അലോട്ട്മെന്റുകളിൽ പരിഗണിക്കുന്നതിനായി സർവകലാശാല ഫീസ് അടയ്ക്കണം. അലോട്ട്മെന്റിൽ തൃപ്തരാണെങ്കിൽ സർവകലാശാല ഫീസ് ഒടുക്കി അലോട്ട്മെന്റ് ഉറപ്പാക്കിയ ശേഷം ആവശ്യമെങ്കിൽ അവരുടെ ഹയർ ഓപ്ഷനുകൾ അഞ്ചു വരെ വരെ നീക്കം ചെയ്യാം. ഹയർ ഓപ്ഷനുകൾ നിലനിർത്തുന്ന അപേക്ഷകരെ അടുത്ത അലോട്ട്മെന്റിൽ ആ ഓപ്ഷനുകളിലേയ്ക്ക് പരിഗണിക്കുന്നതും ഇങ്ങനെയുള്ളവർ പുതിയ അലോട്ട്മെന്റിൽ ലഭിക്കുന്ന സീറ്റ് നിർബന്ധമായും സ്വീകരിക്കേണ്ട തുമാണ്.
ബിഎ മ്യൂസിക് ഒന്നാം വർഷ ബിരുദ പ്രവേശനം
ഒന്നാം വർഷ ബിഎ മ്യൂസിക്കിന് പ്രവേശനത്തിനുളള അഭിരുചി പരീക്ഷകൾ നീറമണ്‍കര എൻഎസ്എസ് കോളജിൽ എട്ടിനും തിരുവനന്തപുരം വഴുതയ്ക്കാട് ഗവണ്മെന്റ് വനിതാ കോളജിൽ ഒമ്പതിനും കൊല്ലം എസ്. എൻ. വനിതാ കോളജിൽ 10 നും നടത്തും. 13 ന് റാങ്ക് പട്ടിക അതത് കോളജുകളിൽ പ്രസിദ്ധപ്പെടുത്തും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെട്ട കോളജ് പ്രിൻസിപ്പലിനെ സമീപിക്കണം.
ബി.എഡ് പ്രവേശനം ഓണ്‍ലൈൻ രജിസ്ട്രേഷൻ എട്ടിന് ആരംഭിക്കും
കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ./എയ്ഡഡ്/സ്വാശ്രയ/കെയുസിടിഇ ട്രെയിനിംഗ് കോളജുകളിലെയും ഒന്നാം വർഷ ബിഎഡ് പ്രവേശനത്തിനുള്ള ഓണ്‍ലൈൻ രജിസ്ട്രേഷൻ എട്ടിന് ആരംഭിക്കും.
പുതുക്കിയ പരീക്ഷാതീയതി
എട്ടിന് ആരംഭിക്കാനിരുന്ന ബികോം എസ്ഡിഇ. രണ്ടാം സെമസ്റ്റർ പരീക്ഷകൾ പുനഃക്രമീകരിച്ചു. എട്ടിന് നടത്താനിരുന്ന പരീക്ഷ 10 നും 10 ലെ പരീക്ഷ 13 ലേക്കും 13 ലെ പരീക്ഷ 24 ലേക്കും പുനഃക്രമീകരിച്ചു. 15, 20, 22 തീയതികളിലെ പരീക്ഷകൾക്ക് മാറ്റമില്ല. പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ.
കൊല്ലം എസ്എൻ കോളജ്, ആയുർ മാർത്തോമാ കോളജ് എന്നീ കേന്ദ്രങ്ങളിൽ ഏഴി ന് നടത്താനിരുന്ന നാലാം സെമസ്റ്റർ എംഎസ്സി ബയോടെക്നോളജി പ്രൊജക്ട്/വൈവ പരീക്ഷകൾ എട്ടിലേക്ക് മാറ്റിയിരിക്കുന്നു.
വൈവ പരീക്ഷ
നാലാം സെമസ്റ്റർ എംഎസ്സി. സൈക്കോളജി, കൗണ്‍സിലിംഗ് സൈക്കോളജി മാർച്ച് പരീക്ഷകളുടെ വൈവ പരീക്ഷകൾ 15 മുതൽ അതത് കേന്ദ്രങ്ങളിൽ നടത്തും.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ എംഎ. (ഫിലോസഫി, സംസ്കൃതം ജനറൽ, അറബിക് ലാഗ്വേജ് ആന്‍ഡ് ലിറ്ററേച്ചർ, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, ഇസ്ലാമിക് ഹിസ്റ്ററി, തമിഴ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചർ, ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്, പബ്ലിക് അഡ്മിനിസ്ട്രേഷൻ, മ്യൂസിക്, മ്യൂസിക് (വീണ, വയലിൻ, മൃദംഗം), ഡാൻസ് (കേരളനടനം), മാസ് കമ്യൂണിക്കേഷൻ ആന്‍ഡ് ജേർണിസം) എംഎസ്സി. (സുവോളജി, ജിയോളജി, എൻവയണ്മെന്റൽ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്, സൈക്കോളജി, കൗണ്‍സിലിംഗ് സൈക്കോളജി, ഹോം സയൻസ്), എംഎസ്ഡബ്ല്യൂ. സോഷ്യൽവർക്ക്, എംകോം എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 17 വരെ അപേക്ഷിക്കാം.
പ്രാക്ടിക്കൽ
കേരളസർവകലാശാലയുടെ എട്ടാം സെമസ്റ്റർ ബിടെക്. (2008 & 2013 സ്കീം) ഡിസംബർ 2020, ഇൻഫർമേഷൻ ടെക്നോളജി, കന്പ്യൂട്ടർ സയൻസ് ശാഖകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ 10 ന് കാര്യവട്ടം യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനിയറിംഗിൽ (യുസിഇകെ) നടത്തും.