മാർച്ച് 2021 ൽ നടത്തിയ എംഫിൽ ബോട്ടണി (201920 ബാച്ച്) തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർഥികളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
വിദൂരവിദ്യാഭ്യാസപഠനകേന്ദ്രം നടത്തിയ മൂന്ന്, നാല് സെമസ്റ്റർ എംഎ പബ്ലിക് അഡ്മിനിസ്ട്രേഷൻ (എസ്ഡിഇ 2018 അഡ്മിഷൻ റെഗുലർ ആൻഡ് 2017 അഡ്മിഷൻ സപ്ലിമെന്ററി) ഡിസംബർ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2021 ജനുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംബിഎ മേഴ്സിചാൻസ് (2014 സ്കീം 2014 അഡ്മിഷൻ മാത്രം), സപ്ലിമെന്ററി (2014 സ്കീം & 2018 സ്കീം) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2021 മാർച്ചിൽ നടത്തിയ ഏകവത്സര എൽഎൽഎം (20192020) (സിഎസ്എസ്, കാര്യവട്ടം) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
ജൂണിൽ നടത്തിയ എംഫിൽ ബയോ ഇൻഫോർമാറ്റിക്സ് (20192020) (സിഎസ്എസ്, കാര്യവട്ടം) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
സിഎസിഇഇ. വിവിധ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു
തുടർവിദ്യാഭ്യാസവ്യാപനകേന്ദ്രം നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ കംപ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ്, സർട്ടിഫിക്കറ്റ് ഇൻ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ആൻഡ് പബ്ലിക് സ്പീക്കിംഗ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ്ടു/പ്രീഡിഗ്രി, കോഴ്സ് കാലാവധി: നാലു മാസം, കോഴ്സ്ഫീസ്: 5000/ രൂപ, ഉയർന്ന പ്രായപരിധി ഇല്ല. സർട്ടിഫിക്കറ്റ് ഇൻ കംപ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ് കോഴ്സിന്റെ ക്ലാസുകൾ കാര്യവട്ടം കാന്പസിൽ നടത്തും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 15.
www.keralauniversity.ac.in ൽ നിന്നും 28 ാം നന്പർ അപേക്ഷാഫോം ഡൗണ്ലോഡ് ചെയ്ത് എസ്ബിഐ ബാങ്കിൽ A/c.No. 57002299878 ൽ 100/ രൂപ അടച്ച രസീതും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം ഡയറക്ടർ, സിഎസിഇഇ, പിഎംജി ജംഗ്ഷൻ, കേരളസർവകലാശാല, തിരുവനന്തപുരം 695033 എന്ന വിലാസത്തിൽ അയയ്ക്കുക. അപേക്ഷ തപാലിൽ മാത്രമേ സ്വീകരിക്കുകയുള്ളൂ.