യുജി സ്പോർട്സ് ക്വാട്ട പ്രവേശനം
ബിരുദ കോഴ്സുകളിലേക്കുള്ള സ്പോർട്സ്ക്വാട്ട പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികളുടെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ പൂർത്തിയായി.
വിദ്യാർഥികൾക്ക് തങ്ങളുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് വെരിഫിക്കേഷൻ സ്റ്റാറ്റസ് നോക്കാവുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് പരാതിയുള്ളവർ 14 നകം രേഖാമൂലം നൽകണം.
ബിഎ മ്യൂസിക് ഒന്നാം വർഷ ബിരുദ പ്രവേശനം
ഒന്നാം വർഷ ബിഎ മ്യൂസിക്ക് പ്രവേശനത്തിന് നീറമണ്‍കര എൻഎസ്എസ് കോളജിൽ 14 നും, തിരുവനന്തപുരം വഴുതയ്ക്കാട് ഗവ. വനിതാകോളജിൽ 15 നും , കൊല്ലം എസ്എൻ വനിതാ കോളജിൽ 16 നും പ്രവേശനം നടത്തും. 13ന് റാങ്ക് പട്ടിക അതത് കോളജുകളിൽ പ്രസിദ്ധപ്പെടുത്തും. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം മേൽ പറഞ്ഞ തീയതികളിൽ അതത് കോളജുകളിൽ രാവിലെ 11 നു മുൻപായി ഹാജരാകണം.
പരീക്ഷാഫലം
ഡിസംബറിൽ നടത്തിയ നാല്, ആറ് സെമസ്റ്റർ ബിഎസ്സി കംപ്യൂട്ടർ സയൻസ് (ഹിയറിംഗ് ഇംപയേർഡ്) ഡിഗ്രി കോഴ്സിന്റെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 20 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
മാർച്ചിൽ നടത്തിയ ആറാം സെമസ്റ്റർ (സിബിസിഎസ് സിആർ) ബികോം കൊമേഴ്സ് ആന്‍ഡ് ടൂറിസം ആന്‍ഡ് ട്രാവൽ മാനേജ്മെന്റ് (റെഗുലർ 2018 അഡ്മിഷൻ, സപ്ലിമെന്ററി 2015, 2016 & 2017 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 22 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
ടൈംടേബിൾ
13 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബിഎഡ് സ്പെഷൽ എഡ്യൂക്കേഷൻ (ഐഡി) (റെഗുലർ ആന്‍ഡ് സപ്ലിമെന്ററി) പരീക്ഷയുടെ വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
കേരളസർവകലാശാലയുടെ ജർമൻ പരീക്ഷകൾ സെപ്റ്റംബർ 16 ന് ആരംഭിക്കും. ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.
സൂക്ഷ്മപരിശോധന, പുനർമൂല്യനിർണയം
എട്ടിന് പ്രസിദ്ധീകരിച്ച അഞ്ചാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബിഎഎൽഎൽബി/ബികോംഎൽഎൽബി/ബിബിഎഎൽഎൽബി സ്പെഷൽ പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും 19 വരെ ഓഫ്ലൈനായി അപേക്ഷിക്കാം.
എംബിഎ അഡ്മിഷൻ പുതുക്കിയ വിജ്ഞാപനം പ്രസിദ്ധീകരിച്ചു
വിവിധ മാനേജ്മെന്റ് പഠനകേന്ദ്രങ്ങളിൽ (യുഐഎം) എംബിഎ (ഫുൾടൈം) കോഴ്സിലേക്കുളള 2021 23 വർഷത്തെ പ്രവേശനത്തിനുളള പുതുക്കിയ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക.
പുതുക്കിയ പരീക്ഷാകേന്ദ്രം
കേരളസർവകലാശാല മുതൽ ആരംഭിക്കുന്ന ബിഎ ആന്വൽ മെയിൻ, സബ്സിഡിയറി വിഷയങ്ങളുടെ പരീക്ഷകൾക്ക് ചില പരീക്ഷാകേന്ദ്രങ്ങൾക്ക് മാറ്റമുണ്ട്.