202122 അധ്യയന വര്‍ഷത്തേക്കുള്ള കാലിക്കട്ട് സര്‍വകലാശാല പഠനവകുപ്പുകളിലെയും സ്വാശ്രയ സെന്ററുകള്‍, അഫിലിയേറ്റഡ് കോളജുകള്‍ എന്നിവയിലേയും ഒഴിവുള്ള എംബിഎ സീറ്റുകളിലേക്ക് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് പ്രവേശനം നേടാം. നേരത്തെ ഓപ്ഷന് നല്‍കാത്ത ഇടങ്ങളിലും ഒഴിവനുസരിച്ച് പ്രവേശനം ഉണ്ടാകും. ഒഴിവുകളുടെ എണ്ണം, കാറ്റഗറി, കോളജ് വിവരങ്ങള്‍ വെബ്സൈറ്റില്‍. താത്പര്യമുള്ളവര്‍ 28ന് ഉച്ചക്ക് 12ന് മുമ്പായി അതത് കേന്ദ്രങ്ങളില്‍ പ്രവേശനം നേടണം. വിവരങ്ങള്‍ക്ക് admission.uoc.ac.in
സര്‍വകലാശാലാ കേന്ദ്രങ്ങളില്‍ ബിഎസ്സി ഐടി പഠിക്കാം
2021 അധ്യയന വര്‍ഷം മുതല്‍ പാലക്കാട് (0491 2573568), പേരാമ്പ്ര പുതുക്കാട് (0480 2751888) മുട്ടില്‍ (04936 205902) ജോണ്‍ മത്തായി സെന്റര്‍ തൃശൂര്‍ (0487 2384377) എന്നിവിടങ്ങളിലെ സര്‍വകലാശാലാ സെന്റര്‍ ഫോര്‍ കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജികളിലെ (സിസിഎസ്ഐടി) ബിഎസ്സി ഐടി പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ 30 വരെ അതത് കേന്ദ്രങ്ങളില്‍ സ്വീകരിക്കും.
പ്രാക്ടിക്കല്‍ പരീക്ഷ
27 ന് നടത്താനിരുന്ന 2020/2019 പ്രവേശനം, 20122018 പ്രവേശനം 2020 നവംബറിലെ ഒന്നാം സെമസ്റ്റര്‍ റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷ 28ന് 11.30 മുതല്‍ 4.30 വരെ നടക്കും
കാലിക്കട്ട് സര്‍വ്വകലാശാല 2020, 2019,പ്രവേശനം ഒന്നാം സെമസ്റ്റര്‍ എല്‍എല്‍ബി 2020 നവംബര്‍ 2020 യൂണിറ്ററി ഡിഗ്രി(ത്രിവത്സരം, 2015 സ്കീം), നംവബര്‍ 2020 റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷയും 20152018 പ്രവേശനം ഏപ്രില്‍ 2020 സപ്ലിമെന്ററി പരീക്ഷയും പുതുക്കിയ തിയതി പ്രകാരം 28ന് നടത്തും.
27ന് ലൈബ്രറി സമയത്തില്‍ മാറ്റം
ഹര്‍ത്താല്‍ ആയതിനാല്‍ 27ന് സിഎച്ച്എംകെ ലൈബ്രറിയുടെ പ്രവര്‍ത്തന സമയം രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെ ആയിരിക്കും.
പരീക്ഷാ രജിസ്ട്രേഷന്
2021 ഏപ്രില്‍ രണ്ടാം സെമസ്റ്റര്‍ സ്പെഷല്‍ ബിഎഡ് (ഹിയറിംഗ് ആൻഡ് ഇംപയര്‍മെന്റ് 2015 സിലബസ് 2018 പ്രേശനം) റഗുലര്‍/ സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴയില്ലാതെ 25 മുതല്‍ ഒക്ടോബര്‍ അഞ്ച്വരെയും 170 രൂപ പിഴയോടെ ഒക്ടോബര്‍ ഏഴുവരെയും രജിസ്റ്റര്‍ ചെയ്യാം.
2021 ഏപ്രില്‍ രണ്ടാം സെമസ്റ്റര്‍ ബിഎഡ് (രണ്ട് വര്‍ഷ) 2017 പ്രവേശനം റഗുലര്‍ സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷയുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന് പിഴയില്ലാതെ ഒക്ടോബര്‍ ഏഴ് വരെയും , 170 രൂപ പിഴയോടെ ഒക്ടോബര്‍ 11 വരെയും ഫീസടച്ച് 12 വരെ രജിസ്റ്റര്‍ ചെയ്യാം.
പഠനവകുപ്പിലെ പരീക്ഷ
പഠന വകുപ്പിലെ 2021 ഏപ്രില്‍ നാലാം സെമസ്റ്റര്‍ (സിസിഎസ്എസ്പിജി) റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് 27ന്റെ മാറ്റിവച്ച എംഎസ്സി അപ്ലൈഡ് സൈക്കോളജിയുടെ പരീക്ഷ 28നും എംഎല്ഐഎസ്സിയുടെ പരീക്ഷ ഒക്ടോബര്‍ ഒന്നിനും നടക്കും.
കോവിഡ് സ്പെഷ്യല്‍ പരീക്ഷ
ഒക്ടോബര്‍ അഞ്ചിന് നടത്താനിരുന്ന ബിഎ/ബികോം/ബിഎസ്സി ആൻഡ് അപ്ലൈഡ് സബ്ജക്ട്സ് (സിയുസിബിസിഎസ്എസ് യൂജി, അഫിലിയേറ്റഡ് കോളജ്, എസ്ഡിഇ, പ്രൈവറ്റ്) നംവബര്‍ 2020 അഞ്ചാം സെമസ്റ്റര്‍ , ഏപ്രില്‍ 2021 ആറാം സെമസ്റ്റര്‍ റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് കോവിഡ് പ്രത്യേക പരീക്ഷ ഒക്ടോബര്‍ ആറിന് കാലിക്കട്ട് സര്‍വകലാശാലാ കാമ്പസില്നടക്കും. ടൈംടേബിള്‍ വെബ്സൈറ്റില്‍ ലഭ്യമാണ.്
2021 ഏപ്രില്‍ ആറാം സെമസ്റ്റര്‍ (സിയുസിബിസിഎസ്എസ് യൂജി, അഫിലിയേറ്റഡ് കോളേജുകളിലെ (2016 മുതല്‍ 2018 വരെ പ്രവേശനം) റഗുലര്‍/സ്പ്ലിമെന്ററി/ഇംപ്രൂവ്മെന്റ് കോവിഡ് സ്പെഷല്‍ പരീക്ഷ ഒക്ടോബര്‍ ആറിന് തുടങ്ങും. ടൈംടേബിള്‍ വെബ്സൈറ്റില്‍.
പുനര്‍മൂല്യനിര്‍ണയഫലം
രണ്ടാം സെമസ്റ്റര്‍ ബിഎഡ് ഏപ്രില്‍ 2020 , ജൂണ്‍ 2019 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.
പഠനം മുടങ്ങിയവര്‍ക്ക് തുടര്‍ പഠനം
അഫിലിയേറ്റഡ് കോളജുകളില്‍ 2014 മുതല്‍ 2019 വരെ വര്‍ഷങ്ങളില്‍ ബിരുദത്തിനു ചേര്‍ന്ന് (ബിഎ, ബികോം, ബിബിഎ, ബിഎസ്സി മാത്സ്) നാലാം സെമസ്റ്റര്‍ പരീക്ഷ എഴുതിയതിന് ശേഷം പഠനം തുടരാന്‍ കഴിയാത്തവര്‍ക്കും 2016, 2017, 2018 വര്‍ഷങ്ങളില്‍ പ്രവേശനം നേടി ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്ററുകള്‍ക്ക് ശേഷം തുടരാന്‍ കഴിയാത്തവര്‍ക്കും വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍ അഞ്ചാം സെമസ്റ്ററില്‍ ചേര്‍ന്ന് പഠിക്കാം. ഓണ്‍ലൈനായി 30 വരെയും 100 രൂപ പിഴയോടെ ഒക്ടോബര്‍ 10 വരെയും അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ക്ക് sdeuoc.ac.in.
ഗ്രൗണ്ട്സ്മാന് നിയമനം
ഗ്രൗണ്ട്സ്മാന് തസ്തികയിലേക്ക് താത്ക്കാലിക നിയമനത്തിനപേക്ഷിച്ചവര് യോഗ്യതാ രേഖകളുടെ പകര്‍പ്പ് ഒക്ടോബര്‍ അഞ്ചിന് മുമ്പായി നല്‍കണം. വിലാസം: രജിസ്ട്രാര്‍, കാലിക്കട്ട് യൂണിവേഴ്സിറ്റി, കാലിക്കറ്റ് യൂണിവേഴ്സിറ്റി പിഒ, 673635. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍.