University News
എം​എ​സ്‌സി ​ഫി​സി​ക്സ് സീ​റ്റൊ​ഴി​വ്
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല പ​യ്യ​ന്നൂ​ർ കാ​ന്പ​സി​ലെ ഭൗ​തി​ക ശാ​സ്ത്ര പ​ഠ​ന​വ​കു​പ്പി​ൽ എം​എ​സ്‌സി ​ഫി​സി​ക്സ് (അ​ഡ്വാ​ൻ​സ്ഡ് മെ​റ്റീ​രി​യ​ൽ​സ്) 2021 23 പ്രോ​ഗ്രാ​മി​ലേ​ക്ക് എ​സ്‌​സി (3) എ​സ്ടി(1) ​വി​ഭാ​ഗ​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​വ​ര​ണ​ത്തെ ചെ​യ്ത സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. യോ​ഗ്യ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ അ​സ​ൽ രേ​ഖ​ക​ൾ സ​ഹി​തം 20 ന് ​രാ​വി​ലെ 1030 ന് ​പ​ഠ​ന​വ​കു​പ്പി​ൽ നേ​രി​ട്ട് ഹാ​ജ​രാ​ക​ണം. ഫോ​ൺ: 0497 2806401, 9447458499.

പി​ജി മൂ​ന്നാം അ​ലോ​ട്ട്മെ​ന്‍റ് പ്രസിദ്ധീകരിച്ചു

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലേ​ക്കു​ള്ള ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്ര​വേ​ശ​ന​ത്തി​ന്‍റെ മൂ​ന്നാം അ​ലോ​ട്ട്മെ​ന്‍റ് www.admission.kannuruniversity.ac.in എ​ന്ന വെ​ബ്‍​സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​പേ​ക്ഷ​ക​ർ ആ​പ്ലി​ക്കേ​ഷ​ൻ ന​മ്പ​റും പാ​സ്‌വേ​​ഡും ഉ​പ​യോ​ഗി​ച്ച് ലോ​ഗി​ൻ ചെ​യ്ത് ത​ങ്ങ​ളു​ടെ അ​ലോ​ട്ട്മെ​ന്‍റ് പ​രി​ശോ​ധി​ക്കേ​ണ്ട​താ​ണ്. ആ​ദ്യ​മാ​യി അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ അ​ഡ്മി​ഷ​ൻ ഫീ​സ് 20 ന​കം എസ്ബിഐ ഈപേ വ​ഴി നി​ർ​ബ​ന്ധ​മാ​യും അ​ട​യ്ക്കേ​ണ്ട​താ​ണ്. ഫീ​സ​ട​യ്ക്കാ​ത്ത​വ​ർ​ക്ക് ല​ഭി​ച്ച അ​ലോ​ട്ട്മെ​ന്‍റ് ന​ഷ്ട​മാ​കും. അ​ഡ്മി​ഷ​ൻ ഫീ​സ് ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ന് 610 രൂ​പ​യും എ​സ്‌സി/​എ​സ്ടി വി​ഭാ​ഗ​ത്തി​ന് 550 രൂ​പ​യു​മാ​ണ്.

ഒ​ന്നും ര​ണ്ടും അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ൽ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ വീ​ണ്ടും ഹ​യ​ർ ഓ​പ്ഷ​ൻ ല​ഭി​ച്ചാ​ൽ ഫീ​സ് അ​ട​യ്‌​ക്കേ​ണ്ട​തി​ല്ല. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​ർ pay fees ബ​ട്ട​ൺ ക്ലി​ക്ക് ചെ​യ്താ​ണ് ഫീ​സ് അ​ട​യ്‌​ക്കേ​ണ്ട​ത്. ഫീ​സ​ട​ച്ച​വ​ർ ലോ​ഗി​ൻ ചെ​യ്തു ഫീ​സ​ട​ച്ച വി​വ​ര​ങ്ങ​ൾ അ​വ​രു​ടെ പ്രൊ​ഫൈ​ലി​ൽ വ​ന്നി​ട്ടു​ണ്ടോയെന്ന് ഉ​റ​പ്പുവ​രു​ത്തേ​ണ്ട​താ​ണ്. അ​ഡ്മി​ഷ​ൻ ഫീ​സ് എസ്ബിഐ ഈപേ വ​ഴി അടയ്ക്കാ​ത്ത അ​പേ​ക്ഷ​ക​രു​ടെ അ​ലോ​ട്ട്മെ​ന്‍റ് റ​ദ്ദാ​ക്കു​ന്ന​താ​ണ്.

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽനി​ന്ന​ല്ലാ​തെ യോ​ഗ്യ​താകോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ൾ റെ​ക്ക​ഗ്‌നീഷ​ൻ ഫീസാ​യ 165 രൂ​പ​യും മെ​ട്രി​ക്കു​ലേ​ഷ​ൻ ഫീസാ​യ 165 രൂ​പ​യും ഉ​ൾ​പ്പെ​ടെ 330 രൂ​പ കോ​ള​ജി​ൽ പ്ര​വേ​ശ​നം നേ​ടി​യ​തി​നുശേ​ഷം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​കു​ന്ന ലി​ങ്ക് വ​ഴി അ​ട​യ്‌​ക്കേ​ണ്ട​താ​ണ്. ഒ​ന്നും ര​ണ്ടും അലോട്ട്​മെ​ന്‍റു​ക​ളി​ൽ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച് ഫീ​സ് അടച്ച​വ​ർ വീ​ണ്ടും ഹ​യ​ർ ഓ​പ്ഷ​ൻ ല​ഭി​ച്ചാ​ൽ ഫീ​സ് അ​ട​യ്ക്കേ​ണ്ട​തി​ല്ല.

കോ​ള​ജ് പ്ര​വേ​ശ​നം

മൂ​ന്നാം അ​ലോ​ട്ട്മെ​ന്‍റി​ൽ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ അ​ത​ത് കോ​ള​ജു​ക​ളി​ൽ അ​ഡ്മി​ഷ​നു വേ​ണ്ടി 21 ന് ​ഹാ​ജ​രാ​കേ​ണ്ട​താ​ണ്. അ​ഡ്മി​ഷ​ൻ ല​ഭി​ക്കു​ന്ന​തി​നാ​യി ഹാ​ജ​രാ​ക്കു​ന്ന​തി​നു​ള്ള അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​കു​ന്ന​താ​ണ്. അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ​യോ​ടൊ​പ്പം താ​ഴെ​ക്കൊ​ടു​ത്തി​രി​ക്കു​ന്ന രേ​ഖ​ക​ളും പ്ര​വേ​ശ​നസ​മ​യ​ത്ത് അ​ത​ത് കോ​ള​ജു​ക​ളി​ൽ ഹാ​ജ​രാ​ക്കേ​ണ്ട​താ​ണ്.

ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട്

ര​ജി​സ്‌​ട്രേ​ഷ​ൻ ഫീ​സ്, സ​ർ​വ​ക​ലാ​ശാ​ല ഫീ​സ് എ​ന്നി​വ ഓ​ൺ​ലൈ​നാ​യി അ​ട​ച്ച ര​സീ​തി​ന്‍റെ പ്രി​ന്‍റൗ​ട്ട് , യോ​ഗ്യ​താപ​രീ​ക്ഷ​യു​ടെ അ​സ​ൽ മാ​ർ​ക്ക് ലി​സ്റ്റ് ആ​ൻ​ഡ് പ്ര​വി​ഷ​ണ​ൽ /ഡി​ഗ്രി സ​ർ​ട്ടി​ഫി​ക്ക​റ്റ്, ജ​ന​ന​തീ​യ​തി തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ്, വി​ടു​ത​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് (ടിസി), കോ​ഴ്സ്/ കോ​ണ്ട​ക്‌ട് സ​ർ​ട്ടി​ഫി​ക്ക​റ്റ്, അ​സ​ൽ ക​മ്യൂ​ണി​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റ്, ഇഡബ്യുഎസ് സ​ർ​ട്ടി​ഫി​ക്ക​റ്റ് (പൊ​തു/മു​ന്നാ​ക്ക വി​ഭാ​ഗ​ത്തി​ലെ സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന​വ​ർ​ക്ക് ), അ​സ​ൽ നോ​ൺ​ക്രീ​മി​ലെ​യ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് (എ​സ്ഇ​ബി​സി വി​ഭാ​ഗ​ങ്ങ​ൾ​ക്ക്).

ഗ്രേ​സ് മാ​ർ​ക്ക് ല​ഭി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ്

കേ​ര​ള​ത്തി​ന് പു​റ​ത്തു​ള്ള സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽനി​ന്ന് വി​ദൂ​രവി​ദ്യാ​ഭ്യാ​സം വ​ഴി യോ​ഗ്യ​താകോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കി​യ​വ​രും വ്യ​ത്യ​സ്ത നാ​മ​ക​ര​ണ​ത്തി​ൽ ബി​രു​ദം പൂ​ർ​ത്തി​യാ​യ​വ​രും ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ Equivalence Certificate ഹാ​ജ​രാ​ക്കേ​ണ്ട​താ​ണ്. ഏ​തെ​ങ്കി​ലും ബി​രു​ദ​മാ​ണ് യോ​ഗ്യ​തയെ​ങ്കി​ൽ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ Recognition Certificate മ​തി​യാ​കും.

ഫീ​സ​ട​ച്ച വി​വ​ര​ങ്ങ​ൾ അ​ട​ങ്ങി​യ പ്രി​ന്‍റൗ​ട്ട്

ഓ​ൺ​ലൈ​ൻ ര​ജി​സ്റ്റ​ർ ചെ​യ്ത എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും ഫീ​സ​ട​ച്ച​തി​ന്‍റെ വി​വ​ര​ങ്ങ​ൾ അ​ട​ങ്ങി​യ പ്രി​ന്‍റൗ​ട്ട് കൈ​വ​ശം സൂ​ക്ഷി​ക്കേ​ണ്ട​താ​ണ്. അ​ഡ്മി​ഷ​ൻ സ​മ​യ​ത്ത് നി​ർ​ബ​ന്ധ​മാ​യും കോ​ള​ജി​ൽ ഹാ​ജ​രാ​ക്കേ​ണ്ട​താ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ www.admission.kannuruniversity.ac.in എ​ന്ന വെ​ബ്‌​സൈ​റ്റി​ൽ ല​ഭി​ക്കും.

ഹെ​ൽ​പ്പ് ലൈ​ൻ ന​മ്പ​ർ:0 4972715261, 7356948230 ഇ ​മെ​യി​ൽ ഐ​ഡി [email protected].

തു​റ​ന്ന സം​വാ​ദം മൂ​ന്നി​ന്

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഹി​ന്ദി ഭാ​ഷ​യി​ൽ ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന കെ.​വി. ര​ജു​ല എ​ന്ന വി​ദ്യാ​ർ​ഥി ത​ന്‍റെ പിഎ​ച്ച്ഡി ബി​രു​ദ​ത്തി​നാ​യി സ​മ​ർ​പ്പി​ച്ച ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ത്തി​ൻമേ​ലു​ള്ള തു​റ​ന്ന സം​വാ​ദം മൂ​ന്നി​ന് രാ​വി​ലെ 11 ന് ​വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സിം​ഗി​ലൂ​ടെ ന​ട​ത്തുമെന്ന് റി​സ​ർ​ച്ച് ഡ​യ​റ​ക്‌ട​ർ അ​റി​യി​ച്ചു. പ്ര​സ്തു​ത പ്ര​ബ​ന്ധം സെ​മി​നാ​റി​ന് മൂ​ന്നു ദി​വ​സം മു​ന്പ് മു​ത​ൽ നീ​ലേ​ശ്വ​രം ഡോ. ​പി. കെ. ​രാ​ജ​ൻ മെ​മ്മോ​റി​യ​ൽ കാ​മ്പ​സി​ലെ ഹി​ന്ദി വി​ഭാ​ഗം ലൈ​ബ്ര​റി​യി​ൽ പ​രി​ശോ​ധ​ന​യ്ക്ക് ല​ഭ്യ​മാ​യി​രി​ക്കും.

ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക് സ​മ​ർ​പ്പ​ണം

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ​യും ഐ​ടി എ​ഡ്യു​ക്കേ​ഷ​ൻ സെ​ന്‍റ​റു​ക​ളി​ലെ​യും നാ​ലാം സെ​മ​സ്റ്റ​ർ എം​സി​എ മേ​യ് 2021 സെ​ഷ​ൻ പ​രീ​ക്ഷ​യു​ടെ ഇ​ന്‍റേ​ണ​ൽ മാ​ർ​ക്കു​ക​ൾ 20 മു​ത​ൽ 25 വ​രെ ഓ​ൺ​ലൈ​നാ​യി സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്.

പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ

ഏ​ഴാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (സ​പ്ലി​മെ​ന്‍റ​റി 2007 അ​ഡ്മി​ഷ​ൻ മു​ത​ൽപാ​ർ​ട്ട് ടൈം ​ഉ​ൾ​പ്പെ​ടെ) ന​വം​ബ​ർ 2019മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യറിം​ഗ് വി​ഭാ​ഗം പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ 20 ന് ​വി​വി​ധ പ​രീ​ക്ഷാകേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും. ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.