University News
മൂ​ന്നാം വ​ർ​ഷ ബി​രു​ദം; ട്യൂഷ​ൻ ഫീ​സ്
കണ്ണൂർ സർവകലാശാലയുടെ വി​ദൂ​ര വി​ദ്യാ​ഭാ​സ വി​ഭാ​ഗം മൂ​ന്നാംവ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്ന് ട്യൂ​ഷ​ൻ ഫീ​സ് പി​ഴ​യി​ല്ലാ​തെ ഡി​സം​ബ​ർ15 വ​രെ​യും 335 രൂ​പ പി​ഴ​യോ​ടു​കൂ​ടി 2022 ജ​നു​വ​രി 15വ​രെ​യും സ്വീ​ക​രി​ക്കും. ബി​എ/ബി​കോം വി​ഷ​യ​ങ്ങ​ൾ​ക്ക് 1325 രൂ​പ​യും ബി​ബി​എ​യ്ക്ക് 5215 രൂ​പ​യു​മാ​ണ് ഫീ​സ്.

ടൈം​ടേ​ബി​ൾ

ഈ ​മാ​സം 28, ന​വം​ബ​ർ ര​ണ്ട്, 10 തീ​യ​തി​ക​ളി​ൽ യ​ഥാ​ക്ര​മം ആ​രം​ഭി​ക്കു​ന്ന സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ ട്രൈ​ബ​ൽ ആ​ൻ​ഡ് റൂ​റ​ൽ സ്റ്റ​ഡീ​സ്, എം​എ​ഡ്, എം​എ​സ്‌സി ​പ്ലാ​ന്‍റ് സ​യ​ൻ​സ് (റ​ഗു​ല​ർ), ന​വം​ബ​ർ 2020 പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു.

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ പ​രീ​ക്ഷാതീ​യ​തി​ക​ൾ

ഈ ​മാ​സം 18, 20, 22 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ര​ണ്ടാംവ​ർ​ഷ വി​ദൂ​രവി​ദ്യാ​ഭ്യാ​സ ബി​രു​ദ (ഏ​പ്രി​ൽ 2021) പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം 25, 27, 29 തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന രീ​തി​യി​ൽ പു​നഃ​ക്ര​മീ​ക​രി​ച്ചു. 26മു​ത​ലു​ള്ള മ​റ്റു പ​രീ​ക്ഷ​ക​ൾ മു​ൻ​നി​ശ്ച​യി​ച്ച ടൈം​ടേ​ബി​ൾ പ്ര​കാ​രം ന​ട​ക്കും.

വാ​ചാ പ​രീ​ക്ഷ

നാ​ലാം സെ​മ​സ്റ്റ​ർ എം​എ​ഡ് (സി​സി​എ​സ്എ​സ്റ​ഗു​ല​ർ/സ​പ്ലി​മെ​ന്‍റ​റി), മേ​യ് 2021 വാ​ചാ പ​രീ​ക്ഷ​ക​ൾ പ​ഠ​നവ​കു​പ്പി​ൽ വ​ച്ച് 28ന് ​ന​ട​ത്തും. ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷാകേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ടണം.