കണ്ണൂർ സർവകലാശാലയ്ക്ക് ബി ഡബിൾ പ്ലസ് ഗ്രേഡ്
കണ്ണൂർ: യുജിസിയുടെ നാഷണൽ അസസ്മെന്റ് ആൻഡ് അക്ക്രഡിറ്റേഷൻ കൗൺസിൽ (എൻഎഎസി) സൈക്കിൾ 2 റി അക്ക്രഡിറ്റേഷനിൽ കണ്ണൂർ സർവകലാശാലക്ക് ബി ഡബിൾ പ്ലസ് ഗ്രേഡ്. ഇന്നലെ മുതലാണ് സർവകലാശാലക്ക് ഈ ഗ്രേഡ് ലഭിച്ചിരിക്കുന്നത്. തെലുങ്കാനയിലെ ഡോ. ബി.ആർ. അംബേദ്കർ ഓപ്പൺ സർവകലാശാല വൈസ് ചാൻസലർ പ്രഫ. സീതാരാമ റാവു കുസുംബയുടെ അധ്യക്ഷതയിലുള്ള ആറംഗ പിയർ ടീം കഴിഞ്ഞ ഏഴുമുതൽ ഒൻപത് വരെ സർവകലാശാലയിൽ സന്ദർശനം നടത്തിയിരുന്നു. കഴിഞ്ഞ അഞ്ചു വർഷത്തെ മെച്ചപ്പെട്ട പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ബി ഗ്രേഡിൽനിന്ന് ബി ഡബിൾ പ്ലസ് ഗ്രേഡിലേക്ക് സർവകലാശാല എത്തിയത്.
സീറ്റൊഴിവ്
കണ്ണൂർ സർവകലാശാലയുടെ നീലേശ്വരം പാലാത്തടം ഡോ. പി.കെ.രാജൻ മെമ്മോറിയൽ കാമ്പസിലെ എംഎസ്സി മോളിക്യുലർ ബയോളജി കോഴ്സിലേക്ക് പട്ടികജാതി വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള രണ്ടു സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായ വിദ്യാർഥികൾ നാളെ രാവിലെ 11 ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഡിപ്പാർട്ട്മെന്റിൽ ഹാജരാകണം. ഫോൺ: 9663749475, 04672284256.
ബിഎഡ് റാങ്ക് ലിസ്റ്റ് ഇന്ന്
202021 അധ്യയനവർഷത്തെ പ്രവേശനത്തിനായുള്ള ബിഎഡ് റാങ്ക് ലിസ്റ്റ് ഇന്ന് പ്രസിദ്ധീകരിക്കും. പ്രവേശനം 28 മുതൽ നവംബർ രണ്ടു വരെ. പ്രവേശനത്തിന് അർഹരായ വിദ്യാർഥികളെ കോളജ് അധികാരികൾ ഫോൺ മുഖേന ബന്ധപ്പെടുന്നതായിരിക്കും. അർഹരായവർ പ്രോസ്പെക്ടസിൽ പറഞ്ഞിരിക്കുന്ന രേഖകൾ സഹിതം അതത് കോളജുകളിൽ ഹാജരാകണം. ഒന്നിലധികം കോളജുകളിൽ സാധ്യതയുള്ള വിദ്യാർഥികളാണെങ്കിൽ പ്രവേശനത്തിന് പ്രതിനിധികൾക്ക് പങ്കെടുക്കാവുന്നതും സീറ്റ് ലഭിക്കുകയാണെങ്കിൽ അപേക്ഷകർത്തന്നെ പ്രവേശനത്തിന് നേരിട്ട് ഹാജരാകേണ്ടതുമാണ്.
ബിഎഡ് പ്രവേശനം
ഗവ. ബ്രണ്ണൻ കോളജ് ഓഫ് ടീച്ചർ എഡ്യുക്കേഷനിൽ ഡിപ്പാർട്ട്മെന്റ് ക്വാട്ടയിൽ അപേക്ഷിക്കാൻ താത്പര്യമുള്ളവർ 27ന് വൈകുന്നേരം അഞ്ചുവരെ ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്. ഇതിനായി താഴെപ്പറയുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടണം. വെബ്സൈറ്റ് : www. admission.kannuruniversity.ac.in ഹെല്പ് ലൈൻ നമ്പർ:0497 2715261,7356948230
വിദൂര വിദ്യാഭ്യാസ പരീക്ഷാസമയം
നവംബർ ഒന്നിന് നടക്കുന്ന വിദൂര വിദ്യാഭ്യാസം രണ്ടാം വർഷ ബിരുദ (റഗുലർ/സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്2011 അഡ്മിഷൻ മുതൽ) ഏപ്രിൽ 2021 പരീക്ഷയുടെ സമയം ഉച്ചകഴിഞ്ഞ് രണ്ടുമുതൽ വൈകുന്നേരം അഞ്ചുവരെയായി പുനഃക്രമീകരിച്ചു.
പുനർമൂല്യനിർണയ ഫലം
ആറാം സെമസ്റ്റർ ഏപ്രിൽ 2021 ബിരുദ പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. മൂല്യനിർണയം പൂർത്തിയായ ഫലങ്ങളാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്. പൂർണ ഫലപ്രഖ്യാപനം മൂല്യനിർണയം പൂർത്തിയാകുന്ന മുറയ്ക്ക് നടത്തും. മാർക്ക്/ഗ്രേഡ് മാറ്റമുള്ള പക്ഷം വിദ്യാർഥികൾ അവരുടെ മാർക്ക് ലിസ്റ്റും റിസൽട്ട് മെമ്മോയുടെ ഡൗൺലോഡ് ചെയ്ത പകർപ്പും സഹിതം മാർക്ക് ലിസ്റ്റ് പുതുക്കി ലഭിക്കുന്നതിനുളള അപേക്ഷ ബന്ധപ്പെട്ട ടാബുലേഷൻ സെക്ഷനിൽ സമർപ്പിക്കേണ്ടതാണ്.