കണ്ണൂർ സർവകലാശാലയുടെ നാലാം സെമസ്റ്റർ ബികോം (പ്രൈവറ്റ് രജിസ്ട്രേഷൻ) ഏപ്രിൽ 2022 പ്രായോഗിക പരീക്ഷകൾ 27, 28 തീയതികളിൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
ടൈംടേബിൾ
മാർച്ച് 14ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ന്യൂജനറേഷൻ ബിരുദ (നവംബർ 2022) പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
മീഡിയ ഫെസ്റ്റിന് തുടക്കം
മാങ്ങാട്ടുപറമ്പ്: കണ്ണൂര്‍ സര്‍വകലാശാല മാധ്യമ പഠനവിഭാഗം നടത്തുന്ന ആഡ് അസ്ട്രാ നാഷണല്‍ മീഡിയ ഫെസ്റ്റ് വൈസ് ചാൻസലര്‍ പ്രഫ. ഗോപിനാഥ് രവീന്ദ്രന് ഉദ്ഘാടനം ചെയ്തു. ആഡ് അസ്ട്ര സ്റ്റാഫ് കോഓര്‍ഡിനേറ്ററും ജേര്‍ണലിസം അധ്യാപകനുമായ ഷംസീര്‍ മമ്പ്ര അധ്യക്ഷത വഹിച്ചു. കാമ്പസ് ഡയറക്ടര്‍ ഡോ. സെബാസ്റ്റ്യന്‍, ഐടി ഡയറക്ടര്‍ ആര്.കെ. സുനില്‍, ഡോ. ശ്രീകാന്ത്, ഡോ. മുരളീധരന്, സി.പി. ഷിജു, മറ്റു വകുപ്പ് മേലധികാരികള്‍, സര്‍വകലാശാല യൂണിയന് ചെയര്മാന് അഭിനന്ദ്, മിതിലാജ് റഷീദ് എന്നിവർ പ്രസംഗിച്ചു.