University News
എം.ജിയിൽ എം എ ജെൻഡർ സ്റ്റഡീസ്; ഡിഗ്രി കഴിഞ്ഞവർക്ക് അപേക്ഷിക്കാം
മഹാത്മാ ഗാന്ധി സർവകലാശാലയിൽ പുതിയതായി ആരംഭിക്കുന്ന എം.എ ജെൻഡർ സ്റ്റഡീസ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് സർവകലാശാലാ തലത്തിൽ എം.എ ജെൻഡർ സ്റ്റഡീസ് ആരംഭിക്കുന്നത്.

50 ശതമാനത്തിൽ കുറയാത്ത മാർക്കോടെ ബിരുദമുള്ളവർക്ക് (ബി.എ, ബി.എസ്.സി , ബി.കോം, ബി.ബി.എ, നിയമം, മെഡിസിൻ, എൻജിനീയറിംഗ് തുടങ്ങി പ്രഫഷണൽ കോഴ്സുകൾ ഉൾപ്പെടെ) അപേക്ഷിക്കാം. പ്രായപരിധിയില്ല.

സർവകലാശാലയിലെ വിവിധ പഠന വകുപ്പുകളിലെ അധ്യാപകരും ദേശീയ, രാജ്യാന്തര തലങ്ങളിൽ പ്രഗത്ഭ അധ്യാപകരുമാണ് പഠിപ്പിക്കുന്നത്.

സെമിനാർ കോഴ്സുകൾ, പ്രൊജക്ട്, ഫീൽഡ് വർക്ക് തുടങ്ങിയവയ്ക്കു പുറമെ സർവകലാശാലാ സെൻട്രൽ ലൈബ്രറി ഉൾപ്പെടെയുള്ള സൗകര്യങ്ങളും വിദ്യാർഥികൾക്ക് പ്രയോജപ്പെടുത്താനാകും.

കോഴ്സ് വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് തൊഴിൽ സാധ്യതയും അധ്യാപന, ഗവേഷണ മേഖലകൾ തിരഞ്ഞെടുക്കുന്നതിനും അവസരമുണ്ടാകും. മാധ്യമ പ്രവർത്തനം, സിനിമ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നതിനും ജൻഡർ പഠനം പ്രയോജനപ്രദമാകും.

കോഴ്സിൻറെ ഭാഗമായുള്ള ഫീൽഡ് വർക്കും ക്രിയാത്മക പ്രവർത്തനങ്ങളും ഉപവിഭാഗങ്ങളിൽ ജെൻഡർ , നിയമം, ആരോഗ്യം, പരിസ്ഥിതി, അന്തർദ്ദേശീയ രാഷ്ട്രീയം തുടങ്ങി വിഷയങ്ങൾ പഠിക്കുന്നതും സർക്കാർ, സർക്കാർ ഇതര രംഗങ്ങളിലും അന്തർദേശീയ സ്ഥാപനങ്ങളിലും തൊഴിൽ നേടുന്നതിന് സഹായകമാകും.

പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിൻറെയും അടിസ്ഥാനത്തിലാണ് പ്രവേശനം. മെയ് ആറ്, ഏഴ് തീയതികളിലാണ് പ്രവേശന പരീക്ഷ. ഏപ്രിൽ ഒന്നുവരെ ഓണ്‍ലൈനിൽ അപേക്ഷ നൽകാം. വിശദ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും രമേ.ാഴൗ.മര.ശി എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

പരീക്ഷയ്ക്ക് അപേക്ഷിക്കാം

അഞ്ചാം സെമസ്റ്റർ ബി.പി.ഇ.എസ്(2020 അഡ്മിഷൻ റഗുലർ, 2019,2018,2017,2016 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷകൾ ഏപ്രിൽ 13ന് തുടങ്ങും. ഏപ്രിൽ മൂന്നു വരെ പിഴയില്ലാതെയും ഏപ്രിൽ നാലിന് പിഴയോടു കൂടിയും ഏപ്രിൽ അഞ്ചിന് സൂപ്പർ ഫൈനോടു കൂടിയും അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റർ ബി.ആർക്ക് (2021 അഡ്മിഷൻ റഗുലർ, 2019 അഡ്മിഷൻ സപ്ലിമെൻററിയും ഇംപ്രൂവ്മെൻറും) പരീക്ഷകൾ മാർച്ച് 29 ന് തുടങ്ങും.

പിഴയില്ലാതെ മാർച്ച് 20 വരെയും പിഴയോടു കൂടി മാർച്ച് 21നും സൂപ്പർ ഫൈനോടു കൂടി മാർച്ച് 22നും അപേക്ഷ സമർപ്പിക്കാം. റഗുലർ വിദ്യാർഥികൾ 240 രൂപയും വീണ്ടും എഴുതുന്നവർ ഒരു പേപ്പറിന് 60 രൂപ നിരക്കിലും(പരമാവധി 240 രൂപ) പരീക്ഷാ ഫീസിനൊപ്പം സി.വി. ക്യാന്പ് ഫീസ് അടയ്ക്കണം.

ടൈം ടേബിൾ പരിഷ്കരിച്ചു

മൂന്നാം സെമസ്റ്റർ എം.എ, എം.എസ്.സി, എം.കോം, എം.സി.ജെ, എം.എസ്.ഡബ്ല്യു, എം.ടി.എ, എം.എച്ച്.എം, എം.എം.എച്ച്, എം.ടി.ടി.എം(സി.എസ്.എസ്) ഡിഗ്രി പരീക്ഷയുടെ(2021 അഡ്മിഷൻ റെഗുലർ, 2020, 2019 അഡ്മിഷനുകൾ സപ്ലിമെന്‍ററി, ഫെബ്രുവരി 2023) പരീക്ഷയിൽ വിഷയങ്ങൾ ഉൾപ്പെടുത്തി പരിഷ്കരിച്ചു. വിശദമായ ടൈം ടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ.

പ്രാക്ടിക്കൽ

അ?ാം സെമ?? ബി.വോക് ഫാഷ? ടെക്നോളജി, ബി.വോക് ഫാഷ? ടെക്നോളജി ആ?ഡ് മെ?യ്യ?ഡൈസിംഗ്, ബി.വോക് ഫാഷ? ഡിസൈ? ആ?ഡ് മാനേജ്മെ?റ്(2020 അഡ്മിഷൻ റഗുലർ ന്യു സ്കീം ഫെബ്രുവരി 2023) ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ മാർച്ച് 23 ന് ആരംഭിക്കും.

മൂന്നാം സെമസ്റ്റർ ബി.എ മ്യൂസിക് വീണ ആൻറ് മദ്ദളം (സി.ബി.സി.എസ്2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്മെൻറ്, 2017,2018,2019,2020 അഡ്മിഷനുകൾ റീഅപ്പിയറൻസ് ഫെബ്രുവരി 2023) ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ മാർച്ച് 21 മുതൽ തൃപ്പൂണിത്തുറ ആർ.എൽ.വി കോളജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സിൽ നടത്തും.

ഒൻപതാം സെമസ്റ്റർ ഐ.എം.സി.എ(2018 അഡ്മിഷൻ റഗുലർ, 2017 അഡ്മിഷൻ സപ്ലിമെൻററി), ഡി.ഡി.എം.സി.എ(2016,2015 അഡ്മിഷനുകൾ സപ്ലിമെൻററി, 2014 അഡ്മിഷൻ മെഴ്സി ചാൻസ് ഫെബ്രുവരി 2023) പരീക്ഷകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ മാർച്ച് 28 മുതൽ നടത്തും.

പരീക്ഷാ ഫലം

ഒന്നാം സെമസ്റ്റർ എം.എസ്.സി കന്പ്യൂട്ടർ സയൻസ് (റഗുലർ,സപ്ലിമെൻററി,ഇംപ്രൂവ്മെൻറ് ജൂലൈ 2022) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഏപ്രിൽ ഒന്നു വരെ ഓണ്‍ലൈനിൽ അപേക്ഷ നൽകാം

ഒന്നാം സെമസ്റ്റർ എം.എസ്.സി അനലിറ്റിക്കൽ കെമിസ്ട്രി, എം.എസ്.സി അപ്ലൈഡ് കെമിസ്ട്രി, എം.എസ്.സി ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി, എം.എസ്.സി പോളിമർ കെമിസ്ട്രി, എം.എ ഹിസ്റ്ററി(2021 അഡ്മിഷൻ റഗുലർ, 2019,2020 അഡ്മിഷനുകൾ സപ്ലിമെൻററി ജൂലൈ 2022) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഏപ്രിൽ ഒന്നു വരെ ഓണ്‍ലൈനിൽ അപേക്ഷ നൽകാം

2022 ജൂലൈയിൽ നടന്ന ഒന്നാം സെമസ്റ്റർ മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക് (2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്മെൻറ്, 2020,2019 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഏപ്രിൽ ഒന്നു വരെ ഓണ്‍ലൈനിൽ അപേക്ഷ നൽകാം

2022 ജൂലൈയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എ കഥകളി വേഷം, എം.എ മ്യൂസിക് വീണ, എം.എ കഥകളി സംഗീതം, എം.എ ചെണ്ട(പി.ജി.സി.എസ്.എസ് റഗുലർ,സപ്ലിമെൻററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഏപ്രിൽ ഒന്നു വരെ ഓണ്‍ലൈനിൽ അപേക്ഷ നൽകാം.

2022 ജൂലൈയിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എസ്.സി മൈക്രോബയോളജി (റഗുലർ, സപ്ലിമെൻററി) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഏപ്രിൽ ഒന്നു വരെ ഓണ്‍ലൈനിൽ അപേക്ഷ നൽകാം.