University News
പ്രാക്ടിക്കല്‍
ഒന്നാം സെമസ്റ്റര്‍ ബിവോക് ഇന്‍ഡസ്ട്രിയല്‍ ഇന്‍സ്ട്രുമെന്‍റേഷന്‍ ആൻഡ് ഓട്ടോമേഷന്‍ (ന്യൂ സ്കീം 2022 അഡ്മിഷന്‍ റെഗുലര്‍, 2020 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റും റീ അപ്പിയറന്‍സും, 2019, 2018 അഡ്മിഷന്‍ റീ അപ്പിയറന്‍സ് മാര്‍ച്ച് 2023) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 27 മുതല്‍ കോളജുകളില്‍ നടക്കും.വിശദമായ ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.

ഒന്നാം സെമസ്റ്റര്‍ ബിവോക് പ്രിന്‍റിംഗ് ടെക്നോളജി (2022 അഡ്മിഷന്‍ റെഗുലര്‍, 2020 അഡ്മിഷന്‍ റീ അപ്പിയറന്‍സും ഇംപ്രൂവ്മെന്‍റും, 2019, 2018 അഡ്മിഷന്‍ റീ അപ്പിയറന്‍സ് മാര്‍ച്ച് 2023) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 23ന് ആരംഭിക്കും. വിശദമായ ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.

അഞ്ചാം സെമസ്റ്റര്‍ ബിവോക് പ്രിന്‍റിംഗ് ടെക്നോളജി(2020 അഡ്മിഷന്‍ റെഗുലര്‍ ഫെബ്രുവരി 2023) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 24ന് ആരംഭിക്കും. വിശദമായ ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.

2023 ജനുവരിയില്‍ വിജ്ഞാപനം പുറപ്പെടുവിച്ച മൂന്നാം സെമസ്റ്റര്‍ ബിഎസ് സി മാത്തമാറ്റിക്സ് മോഡല്‍ രണ്ട് കംപ്യൂട്ടര്‍ സയന്‍സ് (സിബിസിഎസ്, 2021 അഡ്മിഷന്‍ റെഗുലര്‍, 2020 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റും റീ അപ്പിയറന്‍സും, 2017, 2018, 2019 അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്) പരീക്ഷയുടെ Software Lab III using SQL എന്ന പ്രാക്ടിക്കല്‍ പരീക്ഷ 27 മുതല്‍ നടക്കും. വിശദമായ ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.

2023 ജനുവരിയില്‍ വിജ്ഞാപനം പുറപ്പെടുവിച്ച മൂന്നാം സെമസ്റ്റര്‍ ബിഎഫ്ടി, ബിഎസ് സി അപ്പാരല്‍ ആൻഡ് ഫാഷന്‍ ഡിസൈന്‍ (സിബിസിഎസ് 2021 അഡ്മിഷന്‍ റഗുലര്‍, 2020 അഡ്മിന്‍ ഇംപ്രൂവ്മെന്‍റും റീ അപ്പിയറന്‍സും, 2017, 2018, 2019 അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ 27ന് ആരംഭിക്കും. വിശദമായ ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.

പരീക്ഷാ ഫലം

ഒന്നാം സെമസ്റ്റര്‍ എംഎ ഇക്കണോമിക്സ് (സിഎസ്എസ് 2021 അഡ്മിഷന്‍ റെഗുലര്‍, 2020, 2019 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി, ജൂലൈ 2022) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍ മൂല്യ നിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അച്ച് ഏപ്രില്‍ നാലു വരെ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാം. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.

ഒന്നാം സെമസ്റ്റര്‍ എംഎസ് സി ഹോം സയന്‍സ് ബ്രാഞ്ച് 10 (എ) ചൈല്‍ഡ് ഡവലപ്മെന്‍റ്, ബ്രാഞ്് 10(ഡി) ഫാമിലി ആൻഡ് കമ്യൂണിറ്റി സയന്‍സ് (2021 അഡ്മിഷന്‍ റെഗുലര്‍, 2020 അഡ്മിഷന്‍ സപ്ലിമെന്‍ററി ജൂലൈ 2022) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധയ്ക്കും നിശ്ചിത ഫീസ് അടച്ച് ഏപ്രില്‍ രണ്ടുവരെ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാം. വിശദ വിവരങ്ങള്‍ സര്‍വകലശാലാ വെബ്സൈറ്റില്‍.

ഒന്നാം സെമസ്റ്റര്‍ എംഎസ് സി ഫിസിക്സ്(2021 അഡ്മിഷന്‍ റെഗുലര്‍, 2020 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റും സപ്ലിമെന്‍ററിയും, 2019 അഡ്മിഷന്‍ സപ്ലിമെന്‍ററി ജൂലൈ 2022) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധയ്ക്കും നിശ്ചിത ഫീസ് അടച്ച് ഏപ്രില്‍ രണ്ടുവരെ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാം. വിശദ വിവരങ്ങള്‍ സര്‍വകലശാലാ വെബ്സൈറ്റില്‍.

ശില്‍പ്പശാല നടത്തി

ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസത്തിനുശേഷം നാട്ടില്‍ മടങ്ങിയെത്തിയവരുെ ക്ഷേമവുമായി ബന്ധപ്പെട്ട് മഹാത്മാഗാന്ധി സര്‍വകലാശാലയുടെ ഇന്‍റര്‍ യൂണിവേഴ്സിറ്റി സെന്‍റര്‍ ഫോര്‍ സോഷ്യല്‍ സയന്‍സ് മലപ്പുറം വാറങ്കോട് ശില്‍പ്പശാല സംഘടിപ്പിച്ചു. മടങ്ങി വന്ന പ്രവാസികളുടെ വൈദഗ്ധ്യം സംസ്ഥാനത്ത് പ്രയോജനപ്പെടുത്താന്‍ പ്രവാസി തൊഴില്‍ എക്സ്ചേഞ്ച് രംഭിക്കണമെന്ന് ശില്‍പ്പശാലയില്‍ പങ്കെടുത്തവര്‍ നിര്‍ദേശിച്ചു.

സംസ്ഥാന പദ്ധതി പ്രകാരം നടത്തുന്ന ഗവേഷണ പഠനത്തിന്‍റെ ഭാഗമായി നടത്തുന്ന ആറാമത്തെ ശില്‍പ്പശാലയ്ക്ക് പഠനകേന്ദ്രം ഡയറക്ടര്‍ ഡോ. കെ.എം.സീതി, ഡോ. അജയ്, സുദീപ്, തല്‍ഹത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.