University News
ബി​ടെ​ക് പ്ര​വേ​ശ​നം 2023
കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്‌​സി​റ്റി ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് എ​ന്‍​ജി​നീ​യ​റിം​ഗ് ടെ​ക്‌​നോ​ള​ജി​യി​ല്‍ 202324 വ​ര്‍​ഷ​ത്തെ അ​ഡ്മി​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹെ​ല്‍​പ്പ് ഡെ​സ്‌​ക് ആ​രം​ഭി​ച്ചു. ഇ​ല​ക്ട്രോ​ണി​ക്‌​സ് ആ​ന്‍​ഡ് ക​മ്മ്യൂ​ണി​ക്കേ​ഷ​ന്‍ എ​ന്‍​ജി​നീ​യ​റിം​ഗ്, ഇ​ല​ക്ട്രി​ക്ക​ല്‍ ആ​ന്‍​ഡ് ഇ​ല​ക്ട്രോ​ണി​ക്‌​സ് എ​ന്‍​ജി​നീ​യ​റിം​ഗ്, ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ടെ​ക്‌​നോ​ള​ജി, മെ​ക്കാ​നി​ക്ക​ല്‍ എ​ന്‍​ജി​നീ​യ​റിം​ഗ്, പ്രി​ന്‍റിം​ഗ് ടെ​ക്‌​നോ​ള​ജി എ​ന്നീ ബ്രാ​ഞ്ചു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഹെ​ല്‍​പ്പ് ഡെ​സ്‌​ക് തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്. കീം ​എ​ക്‌​സാ​മി​നു അ​പേ​ക്ഷി​ക്കാ​ത്ത​വ​ര്‍​ക്കും പ്ര​വേ​ശ​നം നേ​ടാ​നു​ള്ള അ​വ​സ​രം ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. ഫോ​ണ്‍: 9567172591, 9188400223

പി​ജി പ്ര​വേ​ശ​ന പ​രീ​ക്ഷാ ഹാ​ള്‍​ടി​ക്ക​റ്റ്

കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ 202324 അ​ദ്ധ്യ​യ​ന വ​ര്‍​ഷ​ത്തെ വി​വി​ധ പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ പി​ജി, ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പി​ജി സ​ര്‍​വ​ക​ലാ​ശാ​ലാ സെ​ന്‍റ​റു​ക​ളി​ലെ എം​സി​എ, എം​എ​സ്ഡ​ബ്ല്യു, എം​എ ജേ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ന്‍, എം​എ​സ്‌​സി ഹെ​ല്‍​ത്ത് ആ​ൻ​ഡ് യോ​ഗ തെ​റാ​പ്പി, എം​എ​സ്‌​സി ഫോ​റ​ന്‍​സി​ക് സ​യ​ന്‍​സ് കോ​ഴ്‌​സു​ക​ളു​ടെ പ്ര​വേ​ശ​ന​ത്തി​നാ​യി ന​ട​ത്തു​ന്ന പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ (സി​യു ക്യാ​റ്റ് 2023) ടൈം​ടേ​ബി​ളും ഹാ​ള്‍​ടി​ക്ക​റ്റും വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്. ഹാ​ള്‍​ടി​ക്ക​റ്റി​ല്‍ ന​ല്‍​കി​യി​ട്ടു​ള്ള വി​വ​ര​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച് ശ​രി​യാ​ണെ​ന്ന് ഉ​റ​പ്പു വ​രു​ത്തേ​ണ്ട​താ​ണ്. തി​രു​ത്ത​ലു​ക​ള്‍ ഉ​ണ്ടെ​ങ്കി​ല്‍ തെ​ളി​വ് സ​ഹി​തം പ്ര​വേ​ശ​ന വി​ഭാ​ഗ​ത്തെ അ​റി​യി​ക്ക​ണം. ഫോ​ണ്‍: 0494 2407017, 7016. ഇ​മെ​യി​ല്‍ [email protected]

ഓ​ഡി​റ്റ് കോ​ഴ്‌​സ് പ​രീ​ക്ഷ​യി​ല്‍ മാ​റ്റം

15ന് ​ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്ന നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​ബി​എ യു​ജി ഓ​ഡി​റ്റ് കോ​ഴ്‌​സ് ഓ​ണ്‍​ലൈ​ന്‍ പ​രീ​ക്ഷ പ്ര​സ്തു​ത ദി​വ​സം നാ​ലാം സെ​മ​സ്റ്റ​ര്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ന​ട​ക്കു​ന്ന​തി​നാ​ല്‍ 12ന് ​ബി​കോം ബാ​ച്ച് 4നോ​ടൊ​പ്പം വൈ​കീ​ട്ട് മൂ​ന്ന് മു​ത​ല്‍ നാ​ല് വ​രെ ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ചു. നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​എ എ​ക്ക​ണോ​മി​ക്‌​സ് യു​ജി ഓ​ഡി​റ്റ് കോ​ഴ്‌​സ് പ​രീ​ക്ഷ​യി​ല്‍ മാ​റ്റ​മി​ല്ല. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍.

കോ​ണ്‍​ടാ​ക്ട് ക്ലാ​സ്

എ​സ്ഡി​ഇ 2022 പ്ര​വേ​ശ​നം യു​ജി ര​ണ്ടാം സെ​മ​സ്റ്റ​ര്‍ കോ​ണ്‍​ടാ​ക്ട് ക്ലാ​സു​ക​ള്‍ 13 മു​ത​ല്‍ 25 വ​രെ ന​ട​ക്കും. വി​ദ്യാ​ര്‍​ഥി​ക​ള്‍ ഐ​ഡി കാ​ര്‍​ഡ് സ​ഹി​തം ഹാ​ജ​രാ​ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ എ​സ്ഡി​ഇ വെ​ബ്‌​സൈ​റ്റി​ല്‍. ഫോ​ണ്‍: 0494 2400288, 2407356.
More News