കാലിക്കട്ട് സര്‍വകലാശാലാ നിയമപഠനവകുപ്പില്‍ 202324 അദ്ധ്യയന വര്‍ഷത്തേക്ക് മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ മൂന്ന് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ബിരുദാനന്തര ബിരുദവും പിഎച്ച്ഡി യോഗ്യതയുമുള്ളവര്‍ വിശദമായ ബയോഡാറ്റ
[email protected] എന്ന ഇമെയിലില്‍ 20ന് മുമ്പായി അയക്കണം. നെറ്റ്, പിഎച്ച്ഡി യോഗ്യതയുള്ളവരുടെ അഭാവത്തില്‍ അധ്യാപന പരിചയമുള്ളവരെയും പരിഗണിക്കുന്നതാണ്.
ജെആര്‍എഫ് അപേക്ഷ ക്ഷണിച്ചു കെഎസ്സിഎസ്ടിഇ പ്രൊജക്ടിനു കീഴില്‍ കാലിക്കട്ട് സര്‍വകലാശാലാ സുവോളജി പഠനവിഭാഗം അസി. പ്രൊഫസര്‍ ഡോ. ഇ.എം. അനീഷ് പ്രിന്‍സിപ്പല്‍ ഇന്‍വസ്റ്റിഗേറ്ററായി ജൂനിയര്‍ റിസര്‍ച്ച് ഫെലോ അപേക്ഷ ക്ഷണിച്ചു. മൂന്ന് വര്‍ഷമാണ് പ്രൊജക്ടിന്റെ കാലാവധി. താല്പര്യമുള്ളവര് വിശദമായ ബയോഡാറ്റ അനുബന്ധ രേഖകള്‍ സഹിതം 31ന് മുമ്പായി പ്രിന്‍സിപ്പല്‍ ഇന്‍വസ്റ്റിഗേറ്റര്‍ക്ക്
[email protected] എന്ന ഇമെയിലില്‍ അയക്കണം. ഫോണ്‍: 9400741861. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
ബിഎ മള്‍ട്ടിമീഡിയ പ്രവേശനം കാലിക്കട്ട് സര്‍വകലാശാല 202223 അദ്ധ്യയനവര്‍ഷത്തെ ബിഎ മള്‍ട്ടിമീഡിയ പ്രൈവറ്റ് രജിസ്ട്രേഷന് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവര് 23ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് അപേക്ഷയുടെ പകര്‍പ്പും അനുബന്ധരേഖകളും 25നകം സര്‍വകലാശാലയില്‍ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍. ഫോണ്‍: 0494 2407186, 7496, 2660600.
പരീക്ഷാ അപേക്ഷ എസ്ഡിഇ, പ്രൈവറ്റ് രജിസ്ട്രേഷന് നാലാം സെമസ്റ്റര്‍ ബിഎ മള്‍ട്ടിമീഡിയ ഏപ്രില്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 16 വരെയും 170 രൂപ പിഴയോടെ 17 വരെയും ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം.
പരീക്ഷ മൂന്നാം സെമസ്റ്റര്‍ 5 വര്‍ഷ ഇന്റഗ്രേറ്റഡ് ഡബിള്‍ ഡിഗ്രി ബികോം, എല്‍എല്‍ബി (ഓണേഴ്സ്) ഒക്ടോബര്‍ 2021, 2022 റഗുലര്‍ പരീക്ഷ ജൂണ്‍ 6ന് തുടങ്ങും.
എസ്ഡിഇ മൂന്നാം സെമസ്റ്റര്‍ പിജി നവംബര്‍ 2022 റഗുലര്‍ പരീക്ഷകള്‍ ജൂണ്‍ ഒന്നിന് തുടങ്ങും.
ഒന്നാം സെമസ്റ്റര്‍ ബിബിഎഎല്‍എല്‍ബി (ഓണേഴ്സ്) നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും ഏപ്രില്‍ 2022 സപ്ലിമെന്ററി പരീക്ഷയും ജൂണ്‍ അഞ്ചിനും നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും നവംബര്‍ 2022 സപ്ലിമെന്ററി പരീക്ഷയും ജൂണ്‍ ആറിനും ഒന്നാം സെമസ്റ്റര്‍ എല്‍എല്‍ബി യൂണിറ്ററി ഡിഗ്രി നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും ഏപ്രില്‍ 2022 സപ്ലിമെന്ററി പരീക്ഷയും ജൂണ്‍ അഞ്ചിനും തുടങ്ങും.
പരീക്ഷാ ഫലം നാലാം സെമസ്റ്റര്‍ എല്‍എല്‍എം ഡിസംബര്‍ 2022 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 31 വരെ അപേക്ഷിക്കാം.
പുനര്‍മൂല്യനിര്‍ണയ ഫലം ഒന്നാം സെമസ്റ്റര്‍ ബിഎ, ബിഎ അഫ്സലുല്‍ ഉലമ, ബിവിസി, ബിടിഎഫ്പി, ബിഎസ്ഡബ്ല്യു നവംബര്‍ 2021 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.