ഓഡിറ്റ് കോഴ്സ് പുനഃപരീക്ഷ
കാലിക്കട്ട് സര്‍വകലാശാലാ പ്രൈവറ്റ് രജിസ്ട്രേഷന് 2020 പ്രവേശനം ബിരുദ വിദ്യാര്‍ഥികളില്‍ ഒന്ന് മുതല്‍ നാല് വരെ സെമസ്റ്റര്‍ ഓഡിറ്റ് കോഴ്സ് ഓണ്‍ലൈന്‍ പരീക്ഷ എഴുതാന്‍ സാധിക്കാത്തവര്‍ക്കുള്ള പുനഃപരീക്ഷ 18ന് നടക്കും. സ്ട്രീം ചേഞ്ച് വഴി റഗുലര്‍ കോളജുകളിലേക്ക് മാറിയവര്‍ക്കും പുനഃപരീക്ഷയില്‍ പങ്കെടുക്കാം. പരീക്ഷയുടെ വിശദമായ ഷെഡ്യൂളും ഓണ്‍ലൈന്‍ ലിങ്കും വെബ്സൈറ്റില്‍.
പരീക്ഷ
എസ്ഡിഇ മൂന്നാം സെമസ്റ്റര്‍ പിജി നവംബര്‍ 2022 റഗുലര്‍ പരീക്ഷകള്‍ ജൂണ്‍ ഒന്നിന് തുടങ്ങും.
പുനര്‍മൂല്യനിര്‍ണയ ഫലം
എസ്ഡിഇ ഒന്നാം സെമസ്റ്റര്‍ ബിഎ മള്‍ട്ടിമീഡിയ നവംബര്‍ 2020 റഗുലര്‍ പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷ മാറ്റി
22 മുതല്‍ 26 വരെ നടത്താന്‍ നിശ്ചയിച്ച നാലാം സെമസ്റ്റര്‍ യുജി, ഒന്നാം സെമസ്റ്റര്‍ ബിഎഡ് പരീക്ഷകള്‍ (സ്പെഷ്യല്‍ പരീക്ഷകളും പുനഃപരീക്ഷകളുമുള്പ്പെടെ) മാറ്റി വെച്ചു. മറ്റു ദിവസങ്ങളിലെ പരീക്ഷകളില്‍ മാറ്റമില്ല. പുതുക്കിയ തീയതികള്‍ പിന്നീട് പ്രഖ്യാപിക്കും.